Fatty Liver: മദ്യം തൊടാത്തവർക്കും ഫാറ്റി ലിവറോ? ഈ കാരണങ്ങൾ നിങ്ങളെ ഞെട്ടിക്കും

Fatty Liver Diseases Causes: മദ്യം കഴിച്ചിട്ടില്ലാത്തവരിൽ കരൾ രോഗം വ്യാപിക്കുന്നതിനെ മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (എംഎഎഫ്എൽഡി) എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും സാധാരണമായി മാറിയിരിക്കുകയാണ് ഈ അവസ്ഥ. പൊതുവെ തുടക്കത്തിൽ അധികം രോ​ഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലാതെയാണ് എംഎഎഫ്എൽഡി ആളുകളിൽ വരുന്നത്. മദ്യപിക്കാതെ തന്നെ ഫാറ്റി ലിവർ രോ​ഗം വരുന്നതിന് പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിലെ ചില ശീലങ്ങളാണ്.

Fatty Liver: മദ്യം തൊടാത്തവർക്കും ഫാറ്റി ലിവറോ? ഈ കാരണങ്ങൾ നിങ്ങളെ ഞെട്ടിക്കും

പ്രതീകാത്മക ചിത്രം

Published: 

17 Apr 2026 | 03:33 PM

മദ്യപിക്കുന്നവർക്ക് മാത്രമേ കരൾ രോഗം വരൂ എന്നാണ് നമ്മളിൽ പലരുടെയും ധാരണ. പുതിയ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ അഞ്ചിൽ ഒരാൾക്ക് മദ്യപാനം ഇല്ലാതെ തന്നെ ഫാറ്റി ലിവർ രോ​ഗം കണ്ടെത്തുന്നതായാണ് വിവരം. നാഷണൽ മെഡിക്കൽ ജേണൽ ഓഫ് ഇന്ത്യയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിൽ മുതിർന്നവരിൽ ഏതാണ്ട് 25 ശതമാനം മുതൽ 30 ശതമാനം വരെ ആളുകൾക്ക് ഇത്തരത്തിൽ മദ്യപിക്കാതെ തന്നെ ഫാറ്റിലിവർ രോ​ഗമുണ്ടെന്നാണ് സർവേ റിപ്പോർട്ട്.

മദ്യം കഴിച്ചിട്ടില്ലാത്തവരിൽ കരൾ രോഗം വ്യാപിക്കുന്നതിനെ മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (എംഎഎഫ്എൽഡി) എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും സാധാരണമായി മാറിയിരിക്കുകയാണ് ഈ അവസ്ഥ. പൊതുവെ തുടക്കത്തിൽ അധികം രോ​ഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലാതെയാണ് എംഎഎഫ്എൽഡി ആളുകളിൽ വരുന്നത്. അതുമൂലം രോ​ഗാവസ്ഥ കണ്ടെത്താൻ വൈകുകയും രോ​ഗം വഷളാകുകയും ചെയ്യുന്നു.

ALSO READ: ചൂട് കൂടുമ്പോൾ തലവേദന വരാറുണ്ടോ? മൈഗ്രെയ്ൻ ഉള്ളവർ വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടത്

ഫാറ്റി ലിവർ രോ​ഗത്തിൻ്റെ കാരണം എന്താണ്?

മദ്യപിക്കാതെ തന്നെ ഫാറ്റി ലിവർ രോ​ഗം വരുന്നതിന് പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിലെ ചില ശീലങ്ങളാണ്. ഉദാസീനമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, എട്ട് മണിക്കൂറിലധികമായ ജോലിഭാരം, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോ​ഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാന ഘടകങ്ങളായി പറയുന്നത്. മദ്യം കഴിക്കാത്തവരിൽ കരളിൽ കൊഴുപ്പ് അടിയുന്നത് നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ് കാരണക്കാരൻ.

പഞ്ചസാര: മദ്യത്തേക്കാൾ മാരകമാണ് പലപ്പോഴും പഞ്ചസാരയുടെ അമിത ഉപയോ​ഗം. നമ്മൾ കുടിക്കുന്ന മധുര പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കരൾ നേരിട്ടാണ് സംസ്കരിക്കുന്നത്. അധികമായി എത്തുന്ന ഫ്രക്ടോസിനെ കരൾ കൊഴുപ്പായി മാറ്റുകയും കാലക്രമേണ ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യുന്നു.

ജങ്ക് ഫുഡ്: എണ്ണയിൽ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം കരളിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കുന്നു. ഇത് കൊഴുപ്പ് അടിയാനുള്ള സാധ്യത ഇരട്ടിയാക്കുന്ന ദുശീലമാണ്. പുറത്തുനിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരിൽ ഈ സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

വ്യായാമമില്ലാതിരിക്കുക:

ശരീരം അനങ്ങാത്ത ജോലി ചെയ്യുന്നവർ ശരിയായ രീതിയിൽ വ്യായാമം ചെയ്യാതിരിക്കുന്നത് കലോറി വർദ്ധിപ്പിക്കുന്നു. ഈ അധിക കലോറി കരളിലും ആന്തരാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പായി മാറുകയും പിന്നീട് മാരകമായ കരൾ രോ​ഗമായി മാറുകയും ചെയ്യുന്നു.

 

 

Follow Us
ചക്ക വേഗത്തില്‍ പഴുപ്പിക്കാം, ഇതാ ടിപ്‌സ്‌
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്