Arthritis Pain Relief: സന്ധി വേദന പാടേ മാറണോ…; ഈ ഭക്ഷണങ്ങൾ കഴിക്കാൻ മടിക്കരുത്, കാരണമുണ്ട്
How To Reduce Arthritis Pain: സന്ധികളെയും അതിന് ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് സന്ധിവാതം. നൂറിലേറെ തരം ആർത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. പല കാരണങ്ങളാലും ഇത് ഉണ്ടായേക്കാം. സന്ധിവേദനയും സന്ധികൾക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ.
സന്ധിവാതം സന്ധികളെ സാരമായി ബാധിക്കുന്ന ഒരവസ്ഥയാണ്. നിത്യ ജീവിതത്തിന് വളരെയധികം വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് സന്ധിവാതം. ഈ ദിവസത്തിൻ്റെ പ്രാധാന്യവും രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി എല്ലാ വർഷവും ഒക്ടോബർ 12-ന് ലോക സന്ധിവാത ദിനമായി ആചരിക്കുന്നു. 2023 ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, 2019 ൽ മാത്രം, ലോകമെമ്പാടുമുള്ള 528 ദശലക്ഷം ആളുകളെയാണ് ആർത്രൈറ്റിസ് ബാധിച്ചിരിക്കുന്നത്. 2025ൽ ഈ സംഖ്യ ഇരട്ടിയായതായും റിപ്പോർട്ടുകൾ പറയുന്നു.
എന്താണ് സന്ധിവാതം?
സന്ധികളെയും അതിന് ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് സന്ധിവാതം. നൂറിലേറെ തരം ആർത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. പല കാരണങ്ങളാലും ഇത് ഉണ്ടായേക്കാം. സന്ധിവേദനയും സന്ധികൾക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. ദിനചര്യകളെയും ഉറക്കത്തെയും പോലും കാര്യമായി ബാധിക്കുന്ന ഒന്നാണ് സന്ധിവേദന. കാലക്രമേണ, രോഗിയുടെ ദൈനംദിന പ്രവർത്തികളെ തടസ്സപ്പെടുത്തുന്ന അളവിൽ ഈ രോഗാവസ്ഥ വഷളാവുകയും ചെയ്യും.
അമിതമായ ശരീരഭാരം, സന്ധികളിൽ ഏൽക്കുന്ന പരിക്ക്, സന്ധികൾക്ക് ചുറ്റുമുള്ള മാംസ പേശികൾക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാലും സന്ധികളിൽ സമ്മർദ്ദം മൂലവും സന്ധിവാദം ഉണ്ടാകാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും ഇതിനെ ചെറുത്തുനിൽക്കാൻ സാധിക്കും. അത്തരം ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് പരിചയപ്പെടാം.
Also Read: ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കണോ? കാരണം എന്താണെന്ന് നോക്കൂ
ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ
ചിയ വിത്തുകൾ, ചണവിത്ത്, സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളെല്ലാം ഒമേഗ-3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടങ്ങളാണ്. ഈ നല്ല കൊഴുപ്പുകൾ സന്ധികളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ സന്ധിവേദനയെ ഒരുപരിധി വരെ ചെറുത്തുനിൽക്കാൻ ഇതിലൂടെ സാധിക്കും.
ചിക്കൻ, ടർക്കി, ടോഫു, ബീൻസ് തുടങ്ങിയ ലീൻ പ്രോട്ടീനുകൾ പേശികളുടെയും ടിഷ്യുകളുടെയും കേടുപാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. സരസഫലങ്ങൾ, ഓറഞ്ച്, ചീര, ബ്രോക്കോളി എന്നിവയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ വളരെ നല്ലതാണ്. ഇവ ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതിലൂടെ സന്ധികളുടെ കേടുപാടുകൾ, വീക്കം എന്നിവ കുറയ്ക്കുന്നു.
ബദാം, വാൽനട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവയെല്ലാം ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടങ്ങളാണ്. ഇത് വീക്കം കുറയ്ക്കാനും, അസ്ഥികളുടെ ആരോഗ്യത്തിനും ഉത്തമമാണ്.