AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Papaya: പപ്പായ ഹെൽത്തിയാ, പക്ഷേ ഇക്കൂട്ടർ അബദ്ധത്തിൽ പോലും കഴിക്കല്ലേ…

People Who Should Never Eat Papaya: വിറ്റാമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ, പപ്പെയ്ൻ പോലുള്ള ദഹന എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ പപ്പായ സൂപ്പർഫ്രൂട്ട് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

Papaya: പപ്പായ ഹെൽത്തിയാ, പക്ഷേ ഇക്കൂട്ടർ അബദ്ധത്തിൽ പോലും കഴിക്കല്ലേ…
PapayaImage Credit source: Getty Images
nithya
Nithya Vinu | Updated On: 26 Oct 2025 15:35 PM

പോഷക​ഗുണങ്ങളാൽ സമ്പന്നമായ പഴവർ​ഗമാണ് പപ്പായ. വിറ്റാമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ, പപ്പെയ്ൻ പോലുള്ള ദഹന എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ പപ്പായ സൂപ്പർഫ്രൂട്ട് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പപ്പായ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണെങ്കിലും ചിലർ അബദ്ധത്തിൽ പോലും അവ കഴിക്കാൻ പാടില്ല.

പപ്പായ ഒഴിവാക്കേണ്ടവർ ആരെല്ലാം?

 

ഗർഭിണികൾ

ഗർഭിണികൾ പഴുക്കാത്തതോ കുറച്ച് പഴുത്തതോ ആയ പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. പഴുക്കാത്ത പപ്പായയിൽ അടങ്ങിയിരിക്കുന്ന ‘പാപ്പൈൻ’ എന്ന എൻസൈമും ലാറ്റക്സും ​ഗർഭിണികൾക്ക് ദോഷകരമാണ്.

ഹൃദയമിടിപ്പ് ക്രമം തെറ്റിയുള്ളവർ

പപ്പായയിൽ ‘സയനോജെനിക് സംയുക്തങ്ങൾ’ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ ചെറിയ അളവിൽ ഹൈഡ്രജൻ സയനൈഡ് പുറത്തുവിടാൻ സാധ്യതയുണ്ട്. മിതമായ അളവിൽ ഇത് ദോഷകരമല്ലെങ്കിലും, ഹൃദയമിടിപ്പ് ക്രമം തെറ്റിയുള്ളവർ അല്ലെങ്കിൽ മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ കൂടുതൽ അളവിൽ കഴിച്ചാൽ പ്രശ്നങ്ങൾ വഷളാകാൻ സാധ്യതയുണ്ട്.

ALSO READ: സൺഗ്ലാസുകൾ ഫാഷനായി കാണേണ്ട… ​ഗുണവുമുണ്ട്; കണ്ണുകളെ സംരക്ഷിക്കേണ്ടത് ഇങ്ങനെ

ലാറ്റക്സ് അലർജിയുള്ളവർ

പപ്പായയിൽ ‘കൈറ്റിനേസസ്’ പോലുള്ള പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ലാറ്റക്സ് അലർജിയുള്ളവരിൽ തുമ്മൽ, ചൊറിച്ചിൽ, ചിലപ്പോൾ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കിയേക്കാം.

ഹൈപ്പോതൈറോയിഡിസം ഉള്ളവർ

ഹൈപ്പോതൈറോയിഡിസം ഉള്ളവർ പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പപ്പായയിൽ കാണപ്പെടുന്ന ‘ഗോയിട്രോജനുകൾ’ തൈറോയിഡ് ഗ്രന്ഥിക്ക് അയഡിൻ വലിച്ചെടുക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. ഇത് തൈറോയിഡ് ഹോർമോൺ നിലയെ ബാധിക്കുകയും ക്ഷീണം, ഭാരം വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങൾ വഷളാക്കാനും സാധ്യതയുണ്ട്.

വൃക്കയിൽ കല്ലുള്ളവർ

പപ്പായയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ ‘ഓക്സലേറ്റായി’ പരിവർത്തനം ചെയ്യപ്പെടും. അമിതമായ ഓക്സലേറ്റ് കാൽസ്യവുമായി ചേർന്ന് ‘കാൽസ്യം ഓക്സലേറ്റ് കിഡ്‌നി കല്ലുകൾ’ രൂപപ്പെടുന്നതിന് കാരണമാകും. വൃക്കയിലെ കല്ലുകളുടെ പ്രശ്നമുള്ളവർ പപ്പായയുടെ അളവ് പരിമിതപ്പെടുത്തണം.