AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Phone addiction : നോബോഫോബിയ, ഇൻസോംനിയ… ഫോൺ കാരണമുണ്ടാകുന്ന മാനസിക വൈകല്യങ്ങൾ ഇവയെല്ലാം

Phone addiction is causing some diseases: ഫോണിന്റെ ചാർജ് തീർന്നു പോയാലോ സിഗ്നൽ കിട്ടാതായാലോ അല്ലെങ്കിൽ ഡേറ്റ് തീർന്നു പോയാലോ തോന്നുന്ന ചില പ്രത്യേകതരം അസ്വസ്ഥതകളെയാണ് അല്ലെങ്കിൽ ടെൻഷനെയാണ് നോമോഫോബിയ എന്ന് വിളിക്കുന്നത്.

Phone addiction : നോബോഫോബിയ, ഇൻസോംനിയ… ഫോൺ കാരണമുണ്ടാകുന്ന മാനസിക വൈകല്യങ്ങൾ ഇവയെല്ലാം
phone using diseaseImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 11 Jun 2025 19:16 PM

കൊച്ചി: കൊച്ചി: കൂടുതലായി ഫോൺ ഉപയോഗിക്കുന്നത് കണ്ണിനു മറ്റും പ്രശ്നമാണെന്ന് നമുക്ക് എല്ലാം അറിയാം. ഇതിനുപുറമേ ചില മാനസികമായ വൈകല്യങ്ങൾ ഫോൺ ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്നുണ്ട് എത്രപേർക്കറിയാം. ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും എല്ലാം ഫോണിൽ കളിക്കുന്നത് പലർക്കും ഒരു ശീലമാണ്. ഇതെല്ലാം ചില മാനസിക വൈകല്യങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

 

നോമോഫോബിയ

 

ഫോണിന്റെ ചാർജ് തീർന്നു പോയാലോ സിഗ്നൽ കിട്ടാതായാലോ അല്ലെങ്കിൽ ഡേറ്റ് തീർന്നു പോയാലോ തോന്നുന്ന ചില പ്രത്യേകതരം അസ്വസ്ഥതകളെയാണ് അല്ലെങ്കിൽ ടെൻഷനെയാണ് നോമോഫോബിയ എന്ന് വിളിക്കുന്നത്. ഇത് കടുത്തുകഴിഞ്ഞാൽ ലഹരി കിട്ടാതാകുമ്പോൾ ലഹരിക്ക് അടിമയായവർ കാണിക്കുന്ന ചില ലക്ഷണങ്ങൾ കാണിച്ചേക്കാം .

Also read – കടലിൽവെച്ചു തീപ്പിടിച്ചാൽ ഉപ്പുവെള്ളം പോരാ കെടുത്താൻ, വഴികൾ ഇതെല്ലാം

ടെക്സ്റ്റ് ക്ലോ

 

ചില കുട്ടികൾ എപ്പോഴും വിരലുകൾ ചലിപ്പിച്ചു കൊണ്ടിരിക്കുന്നത് കണ്ടിട്ടുണ്ടോ. അമിതമായി ഗെയിം കളിക്കുകയും മറ്റും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ഇതേ പ്രശ്നം ഫോണിൽ അമിതമായി സ്ക്രോൾ ചെയ്യുന്നവർക്കും സംഭവിക്കാം. ഇതിന് കാരണം കൈവിരലിലെ സൂക്ഷ്മപേശികൾക്ക് ക്ഷതം സംഭവിക്കുകയും രക്തയോട്ടം കുറഞ്ഞ് വിരൽ മരവിക്കുന്നതുമാണ്.

 

ഇൻസോമനിയ

 

ഉറക്കവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇത്. ഉറക്കക്കുറവോ ഉറങ്ങുന്നതിനിടയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ആണ് ഇതിന്റെ ലക്ഷണം. ഫോണിലെ നീല വെളിച്ചം ഉറക്കത്തെ ബാധിക്കുന്നതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അമിതമായി ഫോൺ ഉപയോഗിക്കുന്നത് ഉറക്കം കുറയ്ക്കുന്നതാണ് ഇതിനു കാരണം.

 

വൈബ്രേഷൻ സിൻഡ്രം

 

ഇടയ്ക്കിടയ്ക്ക് ഫോൺ എടുത്തു നോക്കുക നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടെന്ന് തോന്നുക ഇതെല്ലാം എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ ഉണ്ടെങ്കിൽ നിങ്ങളും ഈ രോഗത്തിന് അടിമയാണ്. ഫോണിൽ നോട്ടിഫിക്കേഷൻ വന്നെന്ന് തോന്നുന്നതും മറ്റെന്തെങ്കിലും ജോലികളിൽ ഇരിക്കുമ്പോഴും ഫോണിൽ എപ്പോഴും നോക്കിക്കൊണ്ടിരിക്കാൻ തോന്നുന്നതും എല്ലാം ഇതിന്റെ പ്രധാന ലക്ഷണമാണ്.