AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala ship accident: കടലിൽവെച്ചു തീപ്പിടിച്ചാൽ ഉപ്പുവെള്ളം പോരാ കെടുത്താൻ, വഴികൾ ഇതെല്ലാം

Seawater not Enough to Extinguish a Fire at Sea: വൈദ്യുത സംബന്ധമായ തീ, ലിഥിയം ബാറ്ററി മൂലമുണ്ടാകുന്നത്, ഇതൊന്നും ഉപ്പുവെള്ളം ഉപയോഗിച്ച് കെടുത്താൻ കഴിയില്ല. കൂടാതെ എണ്ണയിൽ നിന്നും ഉണ്ടാകുന്ന തീയും ഇത്തരത്തിൽ കെടുത്തുക അപകടമാണ് .

Kerala ship accident: കടലിൽവെച്ചു തീപ്പിടിച്ചാൽ ഉപ്പുവെള്ളം പോരാ കെടുത്താൻ, വഴികൾ ഇതെല്ലാം
Ship FireImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 11 Jun 2025 17:42 PM

കൊച്ചി: കോഴിക്കോടും കൊച്ചിയിലും ഉണ്ടായ കപ്പൽ അപകടങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. ഇതിനിടെ കപ്പലിൽ തീ പിടിച്ചാൽ അത് കെടുത്താൻ കടൽവെള്ളം മതിയോ എന്ന സംശയവും ഉയരുന്നുണ്ട്. കടലിൽ വച്ച് ഒരു കപ്പലിൽ തീപിടുത്തം ഉണ്ടാകുമ്പോൾ ഉപ്പുവെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ അത് സാധിക്കുകയുമില്ല. അതിന് ചില ബദൽ വഴികളാണ് ഉപയോഗിക്കുന്നത്.

 

ഉപ്പുവെള്ളം ഉപയോഗിച്ചാൽ ഉള്ള പ്രശ്നങ്ങൾ

 

ഉപ്പുവെള്ളം ഉപയോഗിച്ച് പമ്പ് ചെയ്യുമ്പോൾ ഹോസുകളും സ്പ്രിംഗ്ലറും എളുപ്പത്തിൽ തുരുമ്പെടുത്ത നശിക്കാൻ സാധ്യതയുണ്ട്. അതിലുപരി എല്ലാത്തരം തീയും കെടുത്താൻ ഉപ്പുവെള്ളം കൊണ്ട് സാധിക്കില്ല. ഉദാഹരണത്തിന് വൈദ്യുത സംബന്ധമായ തീ, ലിഥിയം ബാറ്ററി മൂലമുണ്ടാകുന്നത്, ഇതൊന്നും ഉപ്പുവെള്ളം ഉപയോഗിച്ച് കെടുത്താൻ കഴിയില്ല. കൂടാതെ എണ്ണയിൽ നിന്നും ഉണ്ടാകുന്ന തീയും ഇത്തരത്തിൽ കെടുത്തുക അപകടമാണ് . കാരണം എണ്ണയെ വെള്ളം വേഗം വ്യാപിപ്പിക്കും. അല്ലെങ്കിൽ രാസപ്രവർത്തനങ്ങൾക്കും വൈദ്യുതാഘാതത്തിനും എല്ലാം ഇത്തരം സാഹചര്യങ്ങൾ കാരണമാകാം.

Also read – കൊച്ചി കപ്പല്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്

കപ്പലിലെ തീ കെടുത്താനുള്ള വഴികൾ

 

  • ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത് കാർബൺഡയോക്സൈഡ് വാതകമാണ്. ഇത് ഉപയോഗിക്കുമ്പോൾ ആ ഭാഗത്ത് നിന്ന് ആളുകളെ മാറ്റണം എന്നത് പ്രത്യേകം ഓർക്കണം.
  • മറ്റൊന്ന് വാട്ടർ മിസ്റ്റ് സിസ്റ്റമാണ്. വെള്ളത്തുള്ളികൾ ഉപയോഗിച്ച് തീ കെടുത്തുന്ന സംവിധാനമാണിത്.
  • ഫോം സിസ്റ്റം എന്ന പോലുള്ളവ കാരണമുണ്ടാകുന്ന തീ കെടുത്താൻ സഹായിക്കുന്നതാണ്.
  • സ്പ്രിം​ഗ്ലർ സിസ്റ്റമാണ് മറ്റൊന്ന്.
  • സാധാരണയായി കപ്പലുകളിൽ തീ കെടുത്താനുള്ള അഗ്നിശമന പമ്പുകളും ഹൗസ് റീലുകളും ഉണ്ടായിരിക്കും.
  • പോർട്ടബിൾ ഫയർ എക്സ്റ്റിഗ്വിഷറുകളും അതായത് ഡ്രൈ കെമിക്കൽ കാർബൺഡയോക്സൈഡ് വെള്ളം ഫോം തുടങ്ങിയവ ചെറിയ തീപിടുത്തങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.

കപ്പലിലെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ഇന്റർനാഷണൽ കൺവെൻഷൻ ഫോർ സേഫ്റ്റി ഓഫ് ലൈഫ് അറ്റ് സി പോലെയുള്ള അന്താരാഷ്ട്ര നിയമങ്ങളാൽ ശക്തമാക്കിയതാണ്.