Phone Use Before Sleep: ഉറങ്ങുംമുമ്പ് ഫോൺ കാണാറുണ്ടോ? എങ്കിൽ ഈ പ്രശ്നങ്ങൾ ഉറപ്പ്
Phone Use Before Sleep causes serious health issues; ഉറങ്ങുന്നതിന് മുമ്പുള്ള ഫോൺ ഉപയോഗം ഒഴിവാക്കുക. ഉറങ്ങുന്നതിന് മുക്കാൽ മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്തുക.
കൊച്ചി: മൊബൈൽ ഫോണിന്റെയും മറ്റ് പ്രകാശ സ്രോതസ്സുകളുടെയും അമിത ഉപയോഗം ഉറക്കത്തിന്റെ ഗുണനിലവാരത്തെ എങ്ങനെ ബാധിക്കുമെന്നും ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഡോക്ടർ കുനാൽ സൂദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവരങ്ങൾ താഴെക്കൊടുക്കുന്നു.
ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം, ചെറിയ അളവിലുള്ള പ്രകാശം പോലും ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. ഇരുട്ടിൽ, പീനിയൽ ഗ്രന്ഥിക്ക് മെലറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള സന്ദേശം മസ്തിഷ്കം നൽകുന്നു. മെലറ്റോണിനാണ് ഉറക്കം വരുത്താൻ സഹായിക്കുന്നത്. എന്നാൽ, മങ്ങിയ വെളിച്ചംപോലും ഈ പ്രക്രിയയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
മൊബൈൽ ഫോണുകളിൽ നിന്നുള്ള നീല വെളിച്ചം മെലറ്റോണിൻ ഉത്പാദനത്തെ ദോഷകരമായി ബാധിക്കും. കൂടാതെ, അലാം ക്ലോക്കുകൾ, ഇടനാഴിയിലെ ബൾബുകൾ, എയർ കണ്ടീഷണർ ഡിസ്‌പ്ലേ എന്നിവയിൽ നിന്നുള്ള മങ്ങിയ വെളിച്ചം പോലും ഉറക്കത്തെ ബാധിച്ചേക്കാം. അതിനാൽ, മുറിയിൽ വെളിച്ചം കടക്കാത്ത കർട്ടനുകളും സ്ലീപ്പ് മാസ്കും ഉപയോഗിക്കുന്നത് നല്ലതാണ്.
Also read – കൊന്നാലും മരിക്കാത്ത അമീബ… കേരളത്തിലെ കുളങ്ങളിൽ ആരുമറിയാതെ കഴിയുന്നത് ഇങ്ങനെ
ആരോഗ്യകരമായ ഉറക്കത്തിനുള്ള ചില നുറുങ്ങുകൾ
- ഉറങ്ങുന്നതിന് മുമ്പുള്ള ഫോൺ ഉപയോഗം ഒഴിവാക്കുക. ഉറങ്ങുന്നതിന് മുക്കാൽ മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്തുക.
- ചായ, കാപ്പി, കോള തുടങ്ങിയ ഉത്തേജക പാനീയങ്ങൾ രാത്രിയിൽ ഒഴിവാക്കുക.
- ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇത് ഉറക്കം മുറിഞ്ഞുപോകാതിരിക്കാൻ സഹായിക്കും.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
- ഉറങ്ങുന്നതിന് മുമ്പ് മനസ്സിനെ ശാന്തമാക്കാൻ മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്യുക.
- ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങളായ വറുത്തതും പൊരിച്ചതും, മസാല ചേർത്തതും, തൈര്, പുളിയുള്ള പഴങ്ങൾ, മാംസം, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ രാത്രിയിൽ ഒഴിവാക്കുക.