Ghee and jaggery: ഭക്ഷണശേഷം നെയ്യും ശർക്കരയും കഴിക്കണമെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ടോ?

Reasons to eat Ghee and Jaggery after meals: മധുരമുള്ളതാണെങ്കിലും, ശുദ്ധീകരിച്ച പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ ശർക്കരയ്ക്ക് പോഷക​ഗുണങ്ങൾ ഏറെയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് ആശങ്കയുള്ള ആളുകൾക്ക് മികച്ച ഓപ്ഷനാക്കി മാറ്റുന്നു.

Ghee and jaggery: ഭക്ഷണശേഷം നെയ്യും ശർക്കരയും കഴിക്കണമെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ടോ?

Ghee And Jaggery

Published: 

01 Jul 2025 16:40 PM

ഭക്ഷണത്തിനു ശേഷം നെയ്യും ശർക്കരയും അടങ്ങിയ ഭക്ഷണം പല സംസ്കാരങ്ങളുടേയും ഭാ​ഗമാണ്. നമ്മുടെ സദ്യയിലെ പായസം തന്നെ ഉദാഹരണം. ഇതിനു പിന്നിൽ ഒരു കാരണമുണ്ട്.

 

ദഹനത്തെ പിന്തുണയ്ക്കുന്നു

 

നെയ്യും ശർക്കരയും ദഹനത്തെ സഹായിക്കും. നെയ്യിൽ ബ്യൂട്ടറേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഒരു ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡാണ്. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, നെയ്യ് കുടലുകൾക്ക് ഒരു ലൂബ്രിക്കന്റായി പ്രവർത്തിക്കുന്നു. ഭക്ഷണത്തിന്റെ ചലനം സുഗമമാക്കുകയും മലബന്ധം ലഘൂകരിക്കാൻ ഈ ലൂബ്രിക്കന്റ് സഹായിക്കുകയും ചെയ്യുന്നു.

 

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

 

നെയ്യിൽ ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, എ, ഡി, ഇ, കെ തുടങ്ങിയ അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശക്തമായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് സഹായിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിനുണ്ട്. മറുവശത്ത്, ശർക്കരയിൽ ഇരുമ്പ്, സിങ്ക്, സെലിനിയം എന്നീ ധാതുക്കൾ അടങ്ങിയിട്ടുണ്ട്

 

ആരോഗ്യകരമായ ചർമ്മം പ്രോത്സാഹിപ്പിക്കുന്നു

 

ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉണ്ടെങ്കിൽ നല്ല ചർമ്മവും ഉണ്ടാകും. നെയ്യും ശർക്കരയും ചർമ്മ ആരോഗ്യത്തിന് വളരെ നല്ലതാണ്. നെയ്യിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും നിലനിർത്താൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു

മധുരമുള്ളതാണെങ്കിലും, ശുദ്ധീകരിച്ച പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ ശർക്കരയ്ക്ക് പോഷക​ഗുണങ്ങൾ ഏറെയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് ആശങ്കയുള്ള ആളുകൾക്ക് മികച്ച ഓപ്ഷനാക്കി മാറ്റുന്നു. രക്തത്തിലേ ഗ്ലൂക്കോസ് ലെവലിനേയും ഇത് സ്വാധീനിക്കുന്നു. ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള ഉയരൻ തടയുന്നു.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം