Guava: ആരോഗ്യത്തിന് ഗുണകരം, പക്ഷേ കഴിക്കുന്നത് ഇങ്ങനെയെങ്കിൽ പണി ഉറപ്പ്!

Guava with or without the Peel: കൊളസ്ട്രോൾ കുറയ്ക്കാനും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും സഹായിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയിഡുകളും പേരയ്ക്കയിൽ ഉണ്ട്. വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്.

Guava: ആരോഗ്യത്തിന് ഗുണകരം, പക്ഷേ കഴിക്കുന്നത് ഇങ്ങനെയെങ്കിൽ പണി ഉറപ്പ്!

Guava

Published: 

10 Dec 2025 11:59 AM

ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമായ പഴവർ​ഗമാണ് പേരയ്ക്ക. വിറ്റാമിൻ സി, എ, ബി, കെ എന്നിവയുടെ കലവറയായ ഇത് ദഹനത്തിനും പ്രതിരോധശേഷിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും ഉത്തമമാണ്. എന്നാൽ പേരയ്ക്ക തൊലിയോടുകൂടി കഴിക്കണോ, അതോ തൊലി നീക്കി കഴിക്കണോ എന്ന സംശയം പലരിലുമുണ്ട്. എന്നാൽ ആ സംശയത്തിന് ഉത്തരം നൽകുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ദീപ്‌സിഖ ജെയിൻ.

പേരയ്ക്കയിൽ പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ തൊലിയില്ലാതെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വർധനവ് കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കാനും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും സഹായിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയിഡുകളും പേരയ്ക്കയിൽ ഉണ്ട്. വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്.

 

തൊലിയോടുകൂടി കഴിച്ചാൽ…

 

പേരയ്ക്ക പൊതുവെ ആരോഗ്യകരമാണെങ്കിലും, ഇത് തൊലിയോടുകൂടി കഴിക്കുമ്പോൾ പൊട്ടാസ്യം, സിങ്ക് തുടങ്ങിയ അധിക പോഷകങ്ങൾ ലഭിക്കും. തൊലിയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ദീപ്‌സിഖ പറയുന്നു.

ALSO READ: ശർക്കര പാത്രത്തിൽ അല്പം അരി പൊതിഞ്ഞ് വയ്ക്കൂ; ഇങ്ങനെ സൂക്ഷിച്ചാൽ

 

 

പണി കിട്ടുന്നത് ഇവർക്ക്….

 

എന്നാൽ, എല്ലാവർക്കും തൊലിയോട് കൂടി കഴിക്കുന്നത് നല്ലതാവണമെന്നില്ല. ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ പേരയ്ക്ക തൊലി നീക്കം ചെയ്ത് കഴിക്കുന്നത് ആണ് ഗുണകരം. കൊളസ്ട്രോളും പ്രമേഹവും ഉണ്ടെങ്കിൽ, പേരയ്ക്ക തൊലി കളഞ്ഞശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. കാരണം, പേരയ്ക്ക തൊലിയോടെ കഴിക്കുന്നത് പ്രമേഹത്തെയും കൊളസ്ട്രോളിനെയും വഷളാക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ, ഉയർന്ന രക്തസമ്മർദം, പഞ്ചസാര അല്ലെങ്കിൽ ലിപിഡ് പ്രൊഫൈൽ എന്നിവയുണ്ടെങ്കിൽ, തൊലിയില്ലാത്ത പേരയ്ക്ക കഴിക്കുന്നതാണ് ഉചിതം.

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന