AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Triprayar Ekadasi 2025: പുതുവർഷത്തിൽ എല്ലാം ഭംഗിയാകും! 2025ലെ ഈ അവസാന ഏകാദശി അനുഷ്ഠിക്കൂ

Tripayar Ekadasi 2025: ഇത് അനുഷ്ഠിക്കുന്നത് വരുന്ന വർഷത്തിലും ഈ വർഷത്തിലും നന്മകൾക്ക് കാരണമാകും.

Triprayar Ekadasi 2025: പുതുവർഷത്തിൽ എല്ലാം ഭംഗിയാകും! 2025ലെ ഈ അവസാന ഏകാദശി അനുഷ്ഠിക്കൂ
Lord Vishnu (1)Image Credit source: Tv9 Network
ashli
Ashli C | Published: 10 Dec 2025 13:40 PM

2025 അവസാനിക്കാറായി. ഇനി എല്ലാവരും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് പുതിയ വർഷത്തിലാണ്. കടന്നുപോയ ഈ വർഷത്തിൽ പലർക്കും നല്ലതും ആയ പല കാര്യങ്ങളും നേരിടേണ്ടി വന്നേക്കാം. പുതിയ വർഷത്തെ ആത്മീയപരമായി വരവേൽക്കുന്നത് ജീവിതത്തിൽ ഐശ്വര്യങ്ങൾക്ക് കാരണമാകും. അത്തരത്തിൽ വർഷത്തിന്റെ അവസാനമായി വരുന്ന ഏകാദശിയാണ് തൃപ്രയാർ ഏകാദശി(Tripayar Ekadasi 2025).

ഇത് അനുഷ്ഠിക്കുന്നത് വരുന്ന വർഷത്തിലും(New year 2026) ഈ വർഷത്തിലും നന്മകൾക്ക് കാരണമാകും. തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ ശ്രീരാമക്ഷേത്രമായ തൃപ്പായാറിലാണ് ഈ പ്രധാനപ്പെട്ട ഉത്സവം ആഘോഷിക്കുന്നത്. ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനത്തിലാണ് തൃപ്രയാർ ഏകാദശി ആചരിക്കുക. ശ്രീരാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഈ ഏകാദശി അനുഷ്ഠിക്കുന്നത്. ഈ വർഷത്തെ തൃപ്രയാർ ഏകാദശി ഡിസംബർ 15നാണ്.

ALSO READ: പണം പോകുന്ന വഴി കാണില്ല! വീട്ടിൽ തുളസി ഇവിടെയാണോ?

മലയാള മാസമായ വൃശ്ചികത്തിലെ പൂർണ്ണചന്ദ്രന് ശേഷമാണ് ഏകദേശം ആചരിക്കുന്നത്. ഹിന്ദു കലണ്ടർ പ്രകാരം രണ്ടാഴ്ചയിലെ പതിനൊന്നാം ദിവസം ഭഗവാൻ വിഷ്ണുവിന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. ഈ ശുഭകരമായ ദിവസത്തിലാണ് തൃപ്രയാർ ഏകാദശി (Tripayar Ekadasi 2025)ആഘോഷിക്കുന്നത്. ഏകാദശിയുടെ തലേദിവസം ശാസ്താവിന്റെ ഘോഷയാത്ര നടക്കുന്നതായിരിക്കും. ഏകാദശി ഇതിനെ തൊടാൻ ക്ഷേത്രത്തിൽ ആരാധിക്കുന്ന ശ്രീരാമന്റെ വിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിക്കുകയും ഘോഷയാത്രയ്ക്കായി കൊണ്ടുപോവുകയും ചെയ്യുന്നു.

ശേഷം ഭഗവാൻ 21 ആനകളുടെ അകമ്പടിയോടെ സേവിക്കുകയും ചെയ്യും. ഏകാദശി ദിനത്തിൽ വസിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. പിറ്റേ ദിവസമാണ് ഉപവാസം അവസാനിപ്പിക്കേണ്ടത്. ഏകദേശം ദിനത്തിൽ തൃപ്രയാർ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ആചാരങ്ങളും നടത്തുന്നതായിരിക്കും. കൂടാതെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പ്രധാന മൂർത്തി ഏകാദശി ദിനത്തിൽ തൃപ്രയാറിലേക്ക് എഴുന്നള്ളിയെത്തുന്നതായും വിശ്വസിക്കപ്പെടുന്നു.

( ശ്രദ്ധിക്കുക : ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 malayalam ഇവ സ്ഥിരീകരിക്കുന്നില്ല)