Pearle Maaney- Ichappee: ‘കളർ സസ്പെൻസ് ആയിരിക്കട്ടെ’; ഇച്ചാപ്പിയുടെ കല്യാണസാരി പേളിയുടെ ഗിഫ്റ്റോ?
Ichappee Wedding Saree Purchase: ഇച്ചാപ്പിക്കായി ഒരു അടിപൊളി സാരി തന്നെ തങ്ങൾ സെലക്ട് ചെയ്തുവെന്നാണ് വീഡിയോയിൽ പേളി പറയുന്നത്. പക്ഷെ അതൊന്നും വ്ലോഗ് ചെയ്തില്ലെന്നും താനാണ് സാരി സെലക്ട് ചെയ്തതെന്നും പേളി പറഞ്ഞു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് ‘ഇച്ചാപ്പി’ എന്ന ശ്രീലക്ഷ്‍മി. ഇൻഫ്ളുവൻസറായ ഇച്ചാപ്പി തന്റെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എത്താറുണ്ട്. തുടക്കത്തിൽ ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നായിരുന്നു കണ്ടന്റുകൾ ഇട്ടുതുടങ്ങിയത്. ഇതിനിടെയിലും നിരവധി പേർ വിമർശിച്ചും പരിഹസിച്ചും രംഗത്ത് എത്തി. എന്നാൽ വലിയ പ്രതിസന്ധികൾക്കിടയിലും സ്വന്തം അധ്വാനം കൊണ്ട് 19-ാം വയസിൽ വീട് വെക്കാൻ ഇച്ചാപ്പിക്ക് സാധിച്ചു. പേളി മാണി അടക്കമുള്ളവർ ശ്രീലക്ഷ്മിയെ ഫോളോ ചെയ്തും പിന്തുണച്ചതും രംഗത്തെത്തിയിരുന്നു.
പിന്നീട് പേളിയുമായി അടുത്ത സൗഹൃദം ഇച്ചാപ്പി കാത്തുസൂക്ഷിച്ചു. ഇപ്പോഴിതാ വിവാഹിതായാകൻ ഒരുങ്ങുകയാണ് ഇച്ചാപ്പി . സുഹൃത്തായ സൗരവാണ് വരൻ. ഇതിനു മുന്നോടിയായി തന്റെ വിവാഹസാരിയുടെ പർച്ചേസിന്റെ തിരക്കിലാണ്. ഇതിന്റെ വ്ളോഗ് ഇച്ചാപ്പി പങ്കുവച്ചിരുന്നു. ഇതാണിപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. വിവാഹസാരി സെലക്ട് ചെയ്യാൻ പേളി മാണിയുമായാണ് ഇച്ചാപ്പി എത്തിയത്. പ്രതിശ്രുതവരൻ സൗരവും ഒപ്പമുണ്ടായിരുന്നു.
ഇച്ചാപ്പിക്കായി ഒരു അടിപൊളി സാരി തന്നെ തങ്ങൾ സെലക്ട് ചെയ്തുവെന്നാണ് വീഡിയോയിൽ പേളി പറയുന്നത്. പക്ഷെ അതൊന്നും വ്ലോഗ് ചെയ്തില്ലെന്നും താനാണ് സാരി സെലക്ട് ചെയ്തതെന്നും പേളി പറഞ്ഞു. എല്ലാവർക്കും സാരി ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.സാരി കാണിക്കുന്നില്ല. കല്യാണ ദിവസം കാണാം. അത് സസ്പെൻസാണെന്നും പേളി വീഡിയോയിൽ പറയുന്നു.
സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിയാണ് വിവാഹദിവസം ഇച്ചാപ്പിയെ സ്റ്റൈൽ ചെയ്യുന്നത്. കല്യാണ സാരി സെലക്ട് ചെയ്യാന്‍ ശബരിയും എത്തിയിരുന്നു. സിംപിൾ ലുക്ക് ആയിരിക്കും ഇച്ചാപ്പിക്കു വേണ്ടി താൻ ചെയ്യുന്നത് എന്ന് ശബരിയും വീഡിയോയിൽ പറയുന്നുണ്ട്. നടിയും അവതാരകയുമായ ആര്യ ബഡായിയുടെ കാഞ്ചീവരം ഷോപ്പിൽ നിന്നുമായിരുന്നു ഇച്ചാപ്പിയുടെ സാരി പർച്ചേസിങ്ങ്. പേളിച്ചേച്ചി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഒരുപാട് സന്തോഷമായെന്നും വീഡിയോയിൽ ഇച്ചാപ്പി പറയുന്നുണ്ട്.
ഇതോടെ നിരവധി പേരാണ് വീഡിയോക്ക് താഴെ സ്നേഹം അറിയിച്ച് കമന്റിട്ടത്. ഇച്ചാപ്പിയുടെ കല്യാണ സാരി പേളിയുടെ ഗിഫ്റ്റാണോ എന്നാണ് ചിലർ കമന്റ് ബോക്സിലൂടെ ചോദിച്ചത്. എന്നാൽ അതിനുള്ള മറുപടി ഇച്ചാപ്പി നൽകിയിട്ടില്ല.