Rahu Ketu Gochar 2026: 2026ൽ കഷ്ടകാലം! രാഹുവും കേതുവും 3 രാശിക്കാർക്ക് വെല്ലുവിളികൾ കൊണ്ടുവരും
Rahu Ketu Gochar 2026: നിങ്ങളുടെ കരിയറിലും ജോലിയിലും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ബിസിനസുകാരായ മേടം രാശിക്കാർക്ക്....
പുതിയ വർഷത്തിലേക്ക് ഇനി ദിവസങ്ങൾ കൂടി മാത്രം. ജ്യോതിഷഫലമായും വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു വർഷം കൂടിയാണ് 2026. അതിൽ രാഹു കേതുക്കളുടെ ഗൃഹസംക്രമണങ്ങളും നക്ഷത്ര മാറ്റങ്ങളും വളരെ വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാർക്ക് ഈ മാറ്റങ്ങൾ ശുഭകരമായ പല ഫലങ്ങളും കൊണ്ടുവരും. മറ്റുചിലരാശിക്കാർക്ക് ഇത് ബുദ്ധിമുട്ടുകളും വെല്ലുവിളികളും വർദ്ധിപ്പിക്കും. അത്തരത്തിൽ 2026 രാഹുവും കേതുവും ചേർന്ന് വെല്ലുവിളികൾ ഉയർത്താൻ പോകുന്ന രാശികൾ ഏതൊക്കെ എന്ന് നോക്കാം.
മേടം : മേടം രാശിക്കാർ 2026 എല്ലാ കാര്യങ്ങൾക്കും അല്പം ജാഗ്രതയോടെ നേരിടണം. നിങ്ങളുടെ കരിയറിലും ജോലിയിലും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ബിസിനസുകാരായ മേടം രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്തും ചില പ്രശ്നങ്ങൾ നേരിടേണ്ടി വരാം. എന്നാൽ കഠിനാധ്വാനത്തോടെയും ഏകാഗ്രതയിലൂടെയും ഈ തടസ്സങ്ങൾ നീങ്ങാൻ സാധിക്കും. ഈശ്വരനെ ധ്വാനിക്കുകയും മറ്റു ക്രിയകൾ ചെയ്യുന്നതും മുടക്കാതിരിക്കുക.
ഇടവം: വീട്ടിലെ കാര്യങ്ങളും ജോലിസ്ഥലത്തെ കാര്യങ്ങളും ഒന്നിച്ചു കൊണ്ടുപോവാൻ ഇടവം രാശിക്കാർ ബുദ്ധിമുട്ടുകൾ അനുഭവിച്ചേക്കാം. മാതാപിതാക്കളിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ നിങ്ങൾക്ക് മാനസിക വിഷമങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആത്മവിശ്വാസം ഇല്ലാതാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും മനസ്സാന്നിധ്യം കൈവിടാതെ ഓരോ ഘട്ടങ്ങളും നേരിടുക.
കന്നി: കനി രാശിക്കാർക്ക് കോടതിയുമായി ബന്ധപ്പെട്ട കേസുകളിൽ ബുദ്ധിമുട്ടുകൾ വർദ്ധിച്ചേക്കാം.. പഴയ എന്തെങ്കിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യത . പുതിയ വർഷത്തിൽ പണം ഉപയോഗിക്കുന്നതും ചെലവാക്കുന്നതും ശ്രദ്ധയോടെ വേണം. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകുക. ഇതിനായി ആരോഗ്യകരമായ ഒരു ദിനചര്യയും ഭക്ഷണക്രമവും പാലിക്കേണ്ടത് അനിവാര്യമാണ്. ജോലി സംബന്ധിച്ച് ചില പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.
( ശ്രദ്ധിക്കുക : ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 malayalam ഇവ സ്ഥിരീകരിക്കുന്നില്ല)