AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kids Healthcare: സ്കൂൾ തുറന്നു, ഒപ്പം മഴക്കാലവും; കുരുന്നുകൾക്ക് പനി പിടിക്കാതിരിക്കാൻ ഉച്ചഭക്ഷണത്തിൽ ഇതുകൂടി ചേർക്കൂ

Monsoon Fever Kids Healthcare: ക്ലാസ് മുറികളിലെ അടച്ചിട്ട അന്തരീക്ഷത്തിൽ ഒരാൾക്ക് പനി വന്നാൽ അത് മറ്റുള്ളവരിലേക്ക് അതിവേഗം പകരുകയും ചെയ്യും. ഈ സാഹചര്യത്തിൽ കുട്ടികളുടെ ശരീരത്തിന് രോഗങ്ങളോട് പോരാടാനുള്ള രോഗപ്രതിരോധ ശേഷി അത്യാവശ്യമാണ്. ഇതിനായി കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തുവിടുന്ന ഉച്ചഭക്ഷണത്തിലും സ്നാക്സിലും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

Kids Healthcare: സ്കൂൾ തുറന്നു, ഒപ്പം മഴക്കാലവും; കുരുന്നുകൾക്ക് പനി പിടിക്കാതിരിക്കാൻ ഉച്ചഭക്ഷണത്തിൽ ഇതുകൂടി ചേർക്കൂ
പ്രതീകാത്മക ചിത്രംImage Credit source: Claudia Totir/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 01 Jun 2026 | 10:33 AM

രണ്ടുമാസത്തെ വേനലവധിക്കാലത്തിന് വിരാമമിട്ട് സ്കൂളുകൾ തുറക്കുമ്പോൾ വില്ലനായി കൂടെയെത്തുന്നത് കനത്ത കാലവർഷവും മഴയുമാണ്. സ്കൂളുകൾ തുറക്കുന്നതും മഴക്കാലം ആരംഭിക്കുന്നതും ഒരേ സമയത്തായതിനാൽ കുട്ടികളിൽ പനി, ജലദോഷം, ചുമ, മറ്റ് പകർച്ചവ്യാധികൾ എന്നിവ പടർന്നുപിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. ക്ലാസ് മുറികളിലെ അടച്ചിട്ട അന്തരീക്ഷത്തിൽ ഒരാൾക്ക് പനി വന്നാൽ അത് മറ്റുള്ളവരിലേക്ക് അതിവേഗം പകരുകയും ചെയ്യും. ഈ സാഹചര്യത്തിൽ കുട്ടികളുടെ ശരീരത്തിന് രോഗങ്ങളോട് പോരാടാനുള്ള രോഗപ്രതിരോധ ശേഷി അത്യാവശ്യമാണ്. ഇതിനായി കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തുവിടുന്ന ഉച്ചഭക്ഷണത്തിലും സ്നാക്സിലും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: മുളകുപൊടിയിൽ ഇഷ്ടികപ്പൊടിയുണ്ടോ?; വ്യാജനെ കണ്ടെത്താൻ വീട്ടിൽ തന്നെ ചെയ്യാം 2 മിനിറ്റ് ടെസ്റ്റ്

ഉച്ചഭക്ഷണത്തിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ

മഞ്ഞൾ ചേർത്ത വിഭവങ്ങൾ

പ്രകൃതിദത്തമായ ഒരു ആൻ്റിബയോട്ടിക് ആണ് മഞ്ഞൾ. ഇതിലടങ്ങിയിരിക്കുന്ന ‘കുർക്കുമിൻ’ എന്ന ഘടകം ശരീരത്തിലെ കോശങ്ങളെ ശക്തിപ്പെടുത്തുകയും വൈറസുകളെ പ്രതിരോധിക്കാനുള്ള പ്രതിരോധശേഷി നൽകുകുയും ചെയ്യുന്നു. അതിനാൽ കുട്ടികൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണത്തിലെ കറികളിൽ ഒരല്പം മഞ്ഞൾപ്പൊടി കൂടുതൽ ചേർക്കുക. സ്കൂൾ കഴിഞ്ഞെത്തുമ്പോൾ നേരിയ ചൂടുള്ള പാലിൽ അല്പം മഞ്ഞൾ ചേർത്ത് നൽകുന്നത് തൊണ്ടവേദനയും ചുമയും വരാതിരിക്കാൻ സഹായിക്കും.

നെല്ലിക്കയും ചെറുനാരങ്ങയും

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ വിറ്റാമിൻ സിയുടെ ​ഗുണം നമുക്കറിയാം. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം കൂട്ടി ശരീരത്തെ ഇൻഫെക്ഷനുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഉച്ചഭക്ഷണത്തോടൊപ്പം ഒരുകഷ്ണം നാരങ്ങ അച്ചാറോ അല്ലെങ്കിൽ ചോറിനൊപ്പം കഴിക്കാൻ നെല്ലിക്ക ചമ്മന്തിയോ കുട്ടികൾക്ക് നൽകാം. സ്കൂളിലേക്ക് കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമെ കൊടുത്തുവിടാവൂ.

ഇഞ്ചിയും വെളുത്തുള്ളിയും

കുട്ടികൾക്ക് കഴിക്കാൻ ഏറ്റവും മടിയുള്ള ഒന്നാണ് ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ. എന്നാൽ ഇവയിൽ ശക്തമായ ആൻ്റി-വൈറൽ, ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകളെ തടയാൻ സഹായിക്കും. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഫ്രൈഡ് റൈസ്, നൂഡിൽസ്, അല്ലെങ്കിൽ വെജിറ്റബിൾ കറികൾ എന്നിവ തയ്യാറാക്കുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും നന്നായി ചതച്ച് ചേർക്കുക. ചെറുചൂടുള്ള രസത്തിൽ ഇഞ്ചി ചേർത്ത് ചോറിനൊപ്പം നൽകുന്നതും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്.

പരിപ്പ് വർഗ്ഗങ്ങളും മുട്ടയും

ശരീരത്തിലെ പല ആരോ​ഗ്യ പ്രശ്നങ്ങൾ തീർക്കാനും ആന്റിബോഡികൾ നിർമ്മിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്. കുട്ടികളുടെ ലഞ്ച് ബോക്സിൽ ദിവസവും ഒരു പുഴുങ്ങിയ മുട്ടയോ അല്ലെങ്കിൽ ചെറുപയർ, കടല എന്നിവയോ ഉൾപ്പെടുത്താവുന്നതാണ്. ഇത് കുട്ടികൾക്ക് ദിവസം മുഴുവൻ ഊർജ്ജം നൽകാനും പനി വരാതിരിക്കാനും സഹായിക്കും.

ശ്രദ്ധിക്കേണ്ടത്

പുറത്തുനിന്നുള്ള തണുത്ത ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും, കൃത്രിമ പാനീയങ്ങളും മഴക്കാലത്ത് കുട്ടികൾക്ക് പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. സ്കൂളിൽ കൊണ്ടുപോകുന്ന വാട്ടർ ബോട്ടിലുകളും ടിഫിൻ ബോക്സുകളും ദിവസവും തിളച്ച വെള്ളത്തിൽ കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് അസുഖങ്ങൾ വരുന്നത് തടയാൻ സഹായിക്കും. അതുപോലെ തന്നെ കുട്ടികൾക്ക് ലഞ്ച് നൽകാൻ പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഒഴിവാക്കുക. കഴിവതും സ്റ്റീൽ പാത്രങ്ങൾ നൽകാൻ ശ്രദ്ധിക്കുക. കുപ്പി പാത്രങ്ങൾ പൊട്ടിപോകാൻ സാധ്യതയുള്ളതിനാൽ അവയും ഒഴിവാക്കാം.

English Summary:

Schools are reopening right as the monsoon season Arrival. In this situation Protect your kids from viral fevers, colds, and infections by upgrading their tiffin. Discover the best immunity-boosting foods.

Follow Us