AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kitchen Tips: മുളകുപൊടിയിൽ ഇഷ്ടികപ്പൊടിയുണ്ടോ?; വ്യാജനെ കണ്ടെത്താൻ വീട്ടിൽ തന്നെ ചെയ്യാം 2 മിനിറ്റ് ടെസ്റ്റ്

Chilli Powder Purity Test: കൂടുതൽ ആളുകളും പാക്കറ്റ് മുളകുപൊടിയാണ് പാചകത്തിന് ഉപയോ​ഗിക്കുന്നത്. എന്നാൽ, ഇന്ന് വിപണിയിൽ ലഭിക്കുന്ന മുളകുപൊടികളിൽ വൻതോതിൽ മായം കലരുന്നുണ്ടെന്നാണ് കണ്ടെത്തലുകൾ. ലാഭം കൂട്ടാൻ വേണ്ടി ചില തട്ടിപ്പുകാർ മുളകുപൊടിയിൽ ഇഷ്ടികപ്പൊടി, മണൽ, ചാൽക്ക് പൗഡർ, അറക്കപ്പൊടി കൂടാതെ മാരകമായ കൃത്രിമ രാസനിറങ്ങൾ എന്നിവപോലും ചേർക്കാറുണ്ട്.

Kitchen Tips: മുളകുപൊടിയിൽ ഇഷ്ടികപ്പൊടിയുണ്ടോ?; വ്യാജനെ കണ്ടെത്താൻ വീട്ടിൽ തന്നെ ചെയ്യാം 2 മിനിറ്റ് ടെസ്റ്റ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 31 May 2026 | 11:28 AM

മലയാളിയുടെ അടുക്കളകളിൽ മുളകുപൊടി ഇല്ലാതെ പാചകം പൂർത്തിയാകില്ല. കറികൾക്ക് നിറവും രുചിയും നൽകാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് മുളകുപൊടി. രുചികരമായ മീൻ കറിക്ക് മുതൽ ചിക്കൻ കറിക്ക് വരെ മുളകുപൊടിയുടെ സ്വാദ് കൂടിയെതീരൂ. പണ്ട് കാലത്തെ പോലെ മുളക് മേടിച്ച് ഉണക്കി പൊടിക്കുന്നവർ വളരെ ചുരുക്കമാണ്. കൂടുതൽ ആളുകളും പാക്കറ്റ് മുളകുപൊടിയാണ് പാചകത്തിന് ഉപയോ​ഗിക്കുന്നത്. എന്നാൽ, ഇന്ന് വിപണിയിൽ ലഭിക്കുന്ന മുളകുപൊടികളിൽ വൻതോതിൽ മായം കലരുന്നുണ്ടെന്നാണ് കണ്ടെത്തലുകൾ. ലാഭം കൂട്ടാൻ വേണ്ടി ചില തട്ടിപ്പുകാർ മുളകുപൊടിയിൽ ഇഷ്ടികപ്പൊടി, മണൽ, ചാൽക്ക് പൗഡർ, അറക്കപ്പൊടി കൂടാതെ മാരകമായ കൃത്രിമ രാസനിറങ്ങൾ എന്നിവപോലും ചേർക്കാറുണ്ട്.

ഇവ കഴിക്കുന്നതിന് പിന്നാലെ കാലക്രമേണ ആരോ​ഗ്യ കാര്യത്തിൽ ​ഗുരുതരമായ പ്രശ്നങ്ങൾ കണ്ടുതുടങ്ങും. വയറെരിച്ചിൽ, ദഹനക്കേട്, കരൾ-വൃക്ക രോഗങ്ങൾ, ക്യാൻസർ എന്നിവയ്ക്ക് വരെ കാരണമായേക്കാം. ഇതോർത്ത് ഇനിയാരും വിഷമിക്കേണ്ട. നിങ്ങൾ വാങ്ങുന്ന മുളകുപൊടി ശുദ്ധമാണോ അതോ വ്യാജനാണോ എന്ന് കണ്ടെത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ പൊടികൈകൾ മനസ്സിലാക്കാം.

ALSO READ: ഉരുളക്കിഴങ്ങ് വേവിക്കുന്നത് ഈ രീതിയിലാണോ?; രുചി പൂർണ്ണമായും നഷ്ടപ്പെടും, ഇങ്ങനെ ചെയ്തു നോക്കൂ

വാട്ടർ ടെസ്റ്റ്: മുളകുപൊടിയിലെ ഇഷ്ടികപ്പൊടി, മണൽ, കൃത്രിമ നിറങ്ങൾ എന്നിവ കണ്ടെത്താൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. ഒരു ഗ്ലാസിൽ മുക്കാൽ ഭാഗം ശുദ്ധമായ വെള്ളമെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി മുകൾഭാഗത്തായി പതുക്കെ ഇട്ട് കൊടുക്കുക. നല്ല മുളകുപൊടി പെട്ടെന്ന് വെള്ളത്തിൽ താഴില്ല. വെള്ളത്തിന് മുകളിൽ കുറച്ചുനേരം പൊങ്ങിക്കിടക്കും. വ്യാജൻ ആണെങ്കിൽ അത് വേഗത്തിൽ ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പോയി കട്ടിയായി അടിഞ്ഞു കൂടും.

തിരുമ്മി നോക്കുക: അല്പം മുളകുപൊടി എടുത്ത് നിങ്ങളുടെ കൈവെള്ളയിൽ വച്ച് വിരലുകൾ കൊണ്ട് നന്നായി തിരുമ്മി നോക്കുക. മുളകുപൊടി തിരുമ്മുമ്പോൾ കൈകളിൽ തരിതരിപ്പ് അനുഭവപ്പെടുകയാണെങ്കിൽ അതിൽ ഇഷ്ടികപ്പൊടിയോ മണലോ ചേർത്തിട്ടുണ്ട്. നേരെ മറിച്ച്, വളരെ മയമുള്ളതായും ഒപ്പം ഒരു സോപ്പ് പൊടിയുടെ വഴുക്കൽ പോലെയുള്ള ഘടനയുമാണ് തോന്നുന്നതെങ്കിൽ അതിൽ സോപ്പ് സ്റ്റോൺ അല്ലെങ്കിൽ ചാൽക്ക് പൗഡർ ചേർത്തിരിക്കാൻ സാധ്യതയുണ്ട്.

എണ്ണ പരിശോധന: ഒരു പാത്രത്തിലേക്ക് എണ്ണ എടുത്ത് അതിൽ അല്പം മുളകുപൊടി കലർത്തുക. എണ്ണ പെട്ടെന്ന് കടും ചുവപ്പ് നിറമാകുകയാണെങ്കിൽ, കൃത്രിമ നിറം ചേർത്തതാകാം. ശുദ്ധമായ മുളകുപൊടി സമയമെടുത്ത് മാത്രമാണ് നിറം പുറത്തുവിടുന്നത്.

മരപ്പൊടി: ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ മുളകുപൊടിയിട്ട് നന്നായി ഇളക്കുക. കുറച്ചു സമയത്തിന് ശേഷം മരപ്പൊടി കലർന്ന മുളകുപൊടിയാണെങ്കിൽ, ആ മരത്തിന്റെ തരികൾ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. ശുദ്ധമായ മുളകുപൊടി ഇങ്ങനെ പൊങ്ങിക്കിടക്കില്ല.

വിപണിയിൽ നിന്ന് മുളകുപൊടി വാങ്ങുമ്പോൾ എപ്പോഴും വിശ്വസനീയമായ ബ്രാൻഡുകളുടെ അല്ലെങ്കിൽ FSSAI ലോഗോ ഉള്ള പാക്കറ്റുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ലേബലുകൾ ഇല്ലാതെ വിൽക്കുന്ന പൊടികൾ പരമാവധി ഒഴിവാക്കുക. സാധിക്കുമെങ്കിൽ നല്ല ഉണക്കമുളക് വാങ്ങി കഴുകി ഉണക്കി മില്ലിൽ കൊടുത്തു പൊടിപ്പിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

English Summary:

To increase weight and improve colour, some sellers mix harmful substances like brick powder, chalk powder or synthetic colours in chilli powder. Here Is How To detect fake chilli powder at your home.

 

 

 

Follow Us