Cancer Blood Test: കാൻസർ തുടക്കത്തിലേ അറിയാം; ആ ബ്ലഡ് ടെസ്റ്റ് ഇനി ഇന്ത്യയിലും

Shield MCD Blood Test Launches in India: ഇന്ത്യയിൽ നിലവിൽ കാൻസർ പരിശോധനാ നിരക്കുകൾ വളരെ കുറവാണ്. പലപ്പോഴും രോഗം മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിൽ എത്തുമ്പോഴാണ് തിരിച്ചറിയുന്നത്. ഇത് ചികിത്സ കഠിനമാക്കും. എന്നാൽ, ഇതിന് പരിഹാരമായി, കാൻസർ രോഗത്തെ അതിന്റെ തുടക്കകാലത്ത് തന്നെ കണ്ടെത്താൻ സഹായിക്കുന്ന രക്തപരിശോധന ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ്..

Cancer Blood Test: കാൻസർ തുടക്കത്തിലേ അറിയാം; ആ ബ്ലഡ് ടെസ്റ്റ് ഇനി ഇന്ത്യയിലും

പ്രതീകാത്മക ചിത്രം

Updated On: 

05 Jul 2026 | 10:00 AM

ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളിയാണ് കാൻസർ. ധാരാളം ജീവനുകളാണ് കാൻസറിലൂടെ നഷ്ടമാകുന്നത്. ഇന്ത്യയിൽ നിലവിൽ കാൻസർ പരിശോധനാ നിരക്കുകൾ വളരെ കുറവാണ്. പലപ്പോഴും രോഗം മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിൽ എത്തുമ്പോഴാണ് തിരിച്ചറിയുന്നത്. ഇത് ചികിത്സ കഠിനമാക്കും. എന്നാൽ, ഇതിന് പരിഹാരമായി, കാൻസർ രോഗത്തെ അതിന്റെ തുടക്കകാലത്ത് തന്നെ കണ്ടെത്താൻ സഹായിക്കുന്ന രക്തപരിശോധന ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ്.

കാൻസർ കണ്ടെത്താൻ ഒരൊറ്റ രക്തപരിശോധന

കാൻസർ രോഗത്തെ അതിന്റെ തുടക്കകാലത്ത് തന്നെ കണ്ടെത്താൻ സഹായിക്കുന്ന ‘മൾട്ടി-കാൻസർ ഡിറ്റക്ഷൻ’ (MCED) രക്തപരിശോധന ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിസിഷൻ ഓങ്കോളജി കമ്പനിയായ ‘ഗാർഡന്റ് ഹെൽത്ത്’ വികസിപ്പിച്ചെടുത്ത ഷീൽഡ് എംസിഡി (Shield MCD) എന്ന ടെസ്റ്റാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

10 കാൻസറുകളെ കണ്ടുപിടിക്കാൻ സഹായിക്കുന്ന രക്തപരിശോധനയാണിത്. സൈഡസ് ലൈഫ്സയൻസസും അപ്പോളോ ഹോസ്പിറ്റൽസും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്തുടനീളമുള്ള അപ്പോളോ കാൻസർ സെന്ററുകൾ വഴി ഈ പരിശോധന പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് വിവരം.

ALSO READ: സ്ത്രീകളിലെ തൈറോയ്ഡ്: ലക്ഷണങ്ങൾ ഇതെല്ലാം, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

എന്താണ് ഷീൽഡ് എംസിഡി?

45 വയസ്സിനു മുകളിലുള്ളവരും കാൻസർ വരാനുള്ള ശരാശരി സാധ്യതയുള്ളവരുമായ മുതിർന്നവർക്കാണ് ഷീൽഡ് എംസിഡി ടെസ്റ്റ് ചെയ്യാവുന്നത്. ഏതെങ്കിലും ഒരു പ്രത്യേക കാൻസറിനെ മാത്രം തിരയുന്നതിന് പകരം, കാൻസർ കോശങ്ങൾ രക്തത്തിലേക്ക് പുറത്തുവിടുന്ന ഡിഎൻഎയുടെ ചെറിയ കണികകളിലെ രാസമാറ്റങ്ങളെയാണ് ടെസ്റ്റിലൂടെ വിശകലനം ചെയ്യുന്നത്.  സ്തനാർബുദം, ശ്വാസകോശാർബുദം, വൻകുടലിലെ കാൻസർ, കരൾ കാൻസർ, പാൻക്രിയാറ്റിക് കാൻസർ, അണ്ഡാശയ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, ബ്ലാഡർ കാൻസർ, ഗ്യാസ്ട്രിക്/സ്റ്റോമക്ക് കാൻസർ, അണ്ണാക്കിലെ കാൻസർ  എന്നിവയാണ് ഈ ടെസ്റ്റിലൂടെ പരിശോധിക്കുന്നത്.

അത്യാധുനിക ജീനോമിക് സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച്, രക്തത്തിലെ അസാധാരണമായ ഡിഎൻഎ സിഗ്നലുകൾ കണ്ടെത്താൻ ഈ ടെസ്റ്റിലൂടെ കഴിയും. ഇത് ശരീരത്തിൽ കാൻസറിന്റെ സാന്നിധ്യം സൂചിപ്പിക്കുക മാത്രമല്ല, മിക്കവാറും സന്ദർഭങ്ങളിൽ ഈ കാൻസർ ഏത് അവയവത്തിലാണ് ആരംഭിച്ചതെന്ന് മനസ്സിലാക്കാനും സഹായിക്കുന്നു.

ഇത് എങ്ങനെ വ്യത്യസ്തമാകുന്നു?

നിലവിലുള്ള പരമ്പരാഗത കാൻസർ പരിശോധനാ രീതികൾ സാധാരണയായി ഒരു സമയത്ത് ഒരു കാൻസറിനെ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. മാമോഗ്രഫി സ്തനാർബുദവും കൊളോനോസ്കോപ്പി വൻകുടലിലെ കാൻസർ തിരിച്ചറിയുകയും ചെയ്യുന്നു. പാപ്പ് സ്മിയർ ഗർഭാശയമുഖ കാൻസറും ലോ-ഡോസ് സിടി സ്കാൻ കൂടുതൽ സാധ്യതയുള്ളവരിൽ ശ്വാസകോശാർബുദം കണ്ടെത്താനും സഹായിക്കുന്നു. എന്നാൽ പുതിയ രക്തപരിശോധന ഒരേസമയം ഒന്നിലധികം കാൻസറുകളുടെ സിഗ്നലുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ്. ഇത് പരിശോധനകൾ കൂടുതൽ എളുപ്പമുള്ളതും ശരീരത്തിന് വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കാത്തതുമാക്കുന്നു.

അതേസമയം,  ഈ ടെസ്റ്റിലെ ഫലം ‘പോസിറ്റീവ്’ ആയാൽ അത് കാൻസർ ഉണ്ടെന്ന് പൂർണ്ണമായി സ്ഥിരീകരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.  ഇമേജിംഗ് സ്കാനുകൾ, എൻഡോസ്കോപ്പി അല്ലെങ്കിൽ ബയോപ്സി പോലുള്ള കൂടുതൽ വിശദമായ പരിശോധനകൾ ആവശ്യമാണ് എന്ന് മാത്രമാണ് ഫലം സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ, ഫലം ‘നെഗറ്റീവ്’ ആയാൽ കാൻസർ ഇല്ലെന്ന് നൂറു ശതമാനം ഉറപ്പിക്കാനും കഴിയില്ല.

English Summary:

New multi-cancer blood test is making early cancer detection more accessible in India by screening for up to 10 different types of cancer through a single blood sample. The test works by analyzing tiny fragments of tumor DNA circulating in the bloodstream.

Follow Us
Related Stories
KSRTC Nalambalam Darshan 2026: കെഎസ്ആർടിസിയിൽ കുറഞ്ഞ ചിലവിൽ നാലമ്പലം ചുറ്റാം; ഒരു ദിവസം കൊണ്ട് നാല് ക്ഷേത്രം, എത്ര രൂപയാകും, ബുക്കിംഗ്
Thyroid ​In Womens: സ്ത്രീകളിലെ തൈറോയ്ഡ്: ലക്ഷണങ്ങൾ ഇതെല്ലാം, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
Feet Pain: തണുപ്പടിച്ചാൽ ഉള്ളംകാൽ വേദനിക്കുന്നോ? കാരണങ്ങളും പെട്ടെന്ന് മാറ്റാനുള്ള വഴികളും
ഈ രീതി ഒന്ന് പരീക്ഷിക്കൂ… പ്രൊഫഷണലായി വീട്ടില്‍ തന്നെ കാറ് കഴുകാം
Onam Fashion: ഓണസാരിക്ക് സ്ലീവ്ലെസ് ബ്ലൗസ് നിങ്ങൾക്ക് ചേരുമോ? തയ്ക്കുന്നതിന് മുമ്പ് ഇതൊന്ന് നോക്കണേ…
Thusharagiri: മുട്ടിപ്പഴം കഴിച്ചിട്ടുണ്ടോ? നേരെ തുഷാരഗിരിയിലേക്ക് വിട്ടോളൂ; സഞ്ചാരികളെ ക്ഷണിച്ച് കാട്ടുപഴം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം