Skincare Tips: ഇരുപതായാലും മുപ്പതായാലും ചർമ്മം നോക്കണം! ദിനചര്യ ഇങ്ങനെ മാറ്റിക്കോളൂ
Skincare In 20s Vs 30s: പ്രായം കൂടും തോറും മുഖത്തിൻ്റെ ഭംഗിയും മാറും. എന്നാൽ ഏത് പ്രായത്തിലായും നിങ്ങളുടെ ചർമ്മം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. പക്ഷേ പ്രായത്തിന് അനുസരിച്ചായിരിക്കണം പരിചരണം. ആരോഗ്യകരമായ ജീവിതശൈലി, പോഷകസമൃദ്ധമായ ഭംക്ഷണം തുടങ്ങി ദിനചര്യയിലെ ഓരോ പ്രവർത്തികളിലും പ്രാധാന്യം നൽകേണ്ടതുണ്ട്.
ഓരോ പ്രായത്തിലും ചർമ്മത്തിൻ്റെ സ്വഭാവം ഓരോ തരത്തിലായിരിക്കും. ഇരുപത് വയസുള്ള ഒരാളുടെ ചർമ്മം ആയിരിക്കില്ല 30 വയസുള്ള വ്യക്തിയുടേത്. പ്രായം കൂടും തോറും മുഖത്തിൻ്റെ ഭംഗിയും മാറും. എന്നാൽ ഏത് പ്രായത്തിലായും നിങ്ങളുടെ ചർമ്മം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. പക്ഷേ പ്രായത്തിന് അനുസരിച്ചായിരിക്കണം പരിചരണം. ആരോഗ്യകരമായ ജീവിതശൈലി, പോഷകസമൃദ്ധമായ ഭംക്ഷണം തുടങ്ങി ദിനചര്യയിലെ ഓരോ പ്രവർത്തികളിലും പ്രാധാന്യം നൽകേണ്ടതുണ്ട്.
നിങ്ങളുടെ 20 വയസ്സിൽ ചെയ്യോണ്ടത്
നിങ്ങളുടെ 20 വയസ്സ് നിങ്ങളുടെ ചർമ്മം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന സമയമാണ്. ഈ സമയത്ത് മിക്ക വ്യക്തികളും ചർമ്മത്തെ വളരെയധികം പരിപാലിക്കുന്നു. എന്നാൽ ആ യുവത്വത്തിന്റെ തിളക്കത്തിലും തുടർന്നുള്ള ചർമ്മത്തിൻ്റെ കേടുപാടുകൾക്ക് കാരണമാകുന്ന പലതും നിങ്ങൾ അറിയാതെ സംഭവിക്കുന്നു.
ആരോഗ്യകരമായ ശീലങ്ങൾ: ചർമ്മത്തിന് അനുകൂലമായ ശീലങ്ങൾ വളർത്തിയെടുക്കാനുള്ള കാലമാണ് 20കൾ. പതിവായി വൃത്തിയാക്കുക, മേക്കപ്പ് ഇട്ട് ഉറങ്ങാതിരിക്കുക, മുഖക്കുരു നീക്കം ചെയ്യാനുള്ള എല്ലാ വശങ്ങളും ചികിത്സിക്കുക, അമിതമായ പഞ്ചസാരയും മദ്യവും കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങി എല്ലാം നിങ്ങൾ 20 വയസുള്ളപ്പോൾ ചെയ്യേണ്ടതാണ്.
ജലാംശം: ചർമ്മത്തിന് ഒരു ഭാരം കുറഞ്ഞ മോയ്‌സ്ചറൈസർ അത്യാവശ്യമാണ്. സുഷിരങ്ങൾ അടയാതെ ജലാംശം നിലനിർത്താൻ ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിൻ അല്ലെങ്കിൽ സെറാമൈഡുകൾ പോലുള്ള ചേരുവകൾ അടങ്ങിയ സെറം തിരഞ്ഞെടുക്കുക.
സൂര്യനിൽ നിന്ന് സംരക്ഷണം: സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. വിടിനകത്തായാലും മഴയുള്ളപ്പോൾ ആയാലും സൺസ്ക്രീൻ വളരെയധികം ആവശ്യമായ ഒന്നാണ്. കാരണം ഏറ്റവും ഫലപ്രദമായ ആന്റി-ഏജിംഗ് ഉൽപ്പന്നമാണത്.
30 വയസ്സിൽ ചെയ്യോണ്ടത്
നിങ്ങൾക്ക് 30 വയസ്സ് എത്തുമ്പോഴേക്കും, സൂക്ഷ്മമായ മാറ്റങ്ങൾ ചർമ്മത്തിൽ ആരംഭിക്കും. കൊളാജൻ ഉത്പാദനം മന്ദഗതിയിലാകുന്നു, കൂടാതെ വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളായ നേർത്ത വരകൾ, നിറം മാറ്റം, എന്നിവ കണ്ടുതുടങ്ങും. പിഗ്മെന്റേഷൻ, മെലാസ്മ അല്ലെങ്കിൽ ഹോർമോൺ മാറ്റങ്ങൾ, പ്രത്യേകിച്ച് പ്രസവാനന്തരമുള്ളത് എന്നിവ വളരെയധികം പ്രത്യക്ഷപ്പെടുന്ന സമയമാണിത്.
ചികിത്സകൾ: ഹൈഡ്രേറ്റിംഗ് ഫേഷ്യലുകൾ, ജലാംശത്തിനുള്ള സ്കിൻ ബൂസ്റ്ററുകൾ, അല്ലെങ്കിൽ മുഖത്തിന്റെ ഘടന സംരക്ഷിക്കുന്നതിനും നേർത്ത വരകൾ തടയുന്നതിനുമുള്ള ആദ്യകാല ഡെർമൽ ഫില്ലറുകൾ അല്ലെങ്കിൽ ബോട്ടുലിനം ടോക്സിൻ പോലുള്ള ക്ലിനിക് ചികിത്സകൾ പരിഗണിക്കുക.
ഹോർമോൺ: മുതിർന്നവരിൽ മുഖക്കുരു അല്ലെങ്കിൽ മെലാസ്മ പോലുള്ള അവസ്ഥകൾ പലപ്പോഴും 30-കളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു ഡോക്ടറെ സമീപിക്കേണ്ടത് ഈ സമയത്ത് അത്യാവശ്യമാണ്.