AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair Oiling: മുടിയിൽ എണ്ണ തേക്കാതിരുന്നാൽ എന്താണ് സംഭവിക്കുന്നത്?

Hair Oiling Benefits: മുടി വളർച്ചയ്ക്ക് പല തരം എണ്ണകളാണ് വിപണികളിൽ ഇന്ന് ലഭ്യമായിട്ടുള്ളത്. തിരക്കേറിയതുമായ ജീവിതശൈലിയിലൂടെ കടന്നുപോകുന്നവരാരും ഇത്തരം രീതികൾ ഇന്ന് പിന്തുടരുന്നില്ല. മുടിയിൽ എണ്ണ തേക്കാതിരുന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Hair Oiling: മുടിയിൽ എണ്ണ തേക്കാതിരുന്നാൽ എന്താണ് സംഭവിക്കുന്നത്?
Hair OilingImage Credit source: Deepak Sethi/E+/Getty Images
neethu-vijayan
Neethu Vijayan | Published: 23 Jul 2025 20:25 PM

പണ്ടുമുതൽക്കെ മുടി സംരക്ഷണത്തിൻ്റെ ഭാ​ഗമാണ് മുടിയിൽ എണ്ണതേക്കുന്നത്. മുടി വളരണമെങ്കിൽ എണ്ണ കൂടിയേ തീരു എന്നൊരു രീതിയുമുണ്ട്. ഇത്തരത്തിൽ മുടി വളർച്ചയ്ക്ക് പല തരം എണ്ണകളാണ് വിപണികളിൽ ഇന്ന് ലഭ്യമായിട്ടുള്ളത്. എന്നാൽ തിരക്കേറിയതുമായ ജീവിതശൈലിയിലൂടെ കടന്നുപോകുന്നവരാരും ഇത്തരം രീതികൾ ഇന്ന് പിന്തുടരുന്നില്ല. മുടിയിൽ എണ്ണ തേക്കാതിരുന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മുടിയിൽ എണ്ണ തേയ്ക്കുമ്പോൾ ഇത് ഈർപ്പം നിലനിർത്തുന്നു. കൂടാതെ മുടിയിഴകളെ മൃദുവും കൂടുതൽ വഴക്കമുള്ളതുമാക്കുന്നു. എണ്ണ തേക്കുന്നത് ഒരു പരിധിവരെ മുടിയുടെ വേരുകളിലേക്ക് തുളച്ചുകയറി, ആഴത്തിലുള്ള കണ്ടീഷനിംഗ്, മുടി വളർച്ച, തലയോട്ടിക്ക് പോഷണം എന്നിവ നൽകുന്നു. മുടിയിൽ എണ്ണ തേയ്ക്കുന്നത് ഈർപ്പം നിലനിർത്തുകയും, വരൾച്ചയും മുടിയുടെ അറ്റം പിളരുന്നതും പൊട്ടലും തടയുകയും ചെയ്യുന്നു.

കൂടാതെ ഇത് നമ്മുടെ മുടിയിഴകളെ പോഷിപ്പിക്കുകയും, മുടിയുടെ തണ്ടിനെ കൂടുതൽ ശക്തിപ്പെടുത്തുന്ന അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. അങ്ങനെ പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന പല നാശത്തിനെതിരെയും എണ്ണ ഒരു സംരക്ഷണ വലയം തീർക്കുന്നു. കൂടാതെ പതിവായി എണ്ണ തേയ്ക്കുന്നത് ആരോഗ്യകരമായ തലയോട്ടി നൽകുകയും, അതുവഴി താരൻ, ചൊറിച്ചിൽ എന്നിവ തടയുകയും ചെയ്യുന്നു. എണ്ണ തേയ്ക്കുന്നത് നിർത്തിയാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.

ആഴ്ചതോറും എണ്ണ പുരട്ടാതിരുന്നാൽ, മുടിയുടെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടും. ഇത് വരൾച്ചയ്ക്കും പൊട്ടലിനും കാരണമാകും. എണ്ണ നൽകുന്ന സംരക്ഷണ പാളി സ്വാഭാവിക ഈർപ്പം നിലനിർത്തുന്നു. എണ്ണ പുരട്ടാതിരുന്നാൽ അത് മുടിയുടെ തിളക്കത്തെ ബാധിക്കുന്നു. കാരണം എണ്ണ മുടിയുടെ പുറംതൊലി മിനുസപ്പെടുത്താൻ സഹായിക്കുന്നു.

മുടിയുടെ വേരിന് ആവശ്യമായ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നൽകാൻ പലപ്പോഴും എണ്ണകൾക്ക് സാധിക്കും. ഈ പോഷകങ്ങൾ കിട്ടാതെ വന്നാൽ, മുടി കാലക്രമേണ ദുർബലമാകുന്നു. ഇത് മുടിയുടെ അറ്റം പിളരാൻ പ്രധാന കാരണമാകും. ഈ പോഷകങ്ങളുടെ അഭാവം മുടിയുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും നിങ്ങളുടെ തലയോട്ടിയെ ബാധിക്കുകയും ചെയ്യും.