Bengaluru Power Cut Alert : ബെംഗളൂരിവിൽ നാളെ ഇവിടെ എല്ലാം പവർ കട്ടാണ്; മുന്നറിയിപ്പുമായി BESCOM
BESCOM Bengaluru Power Cut Update : സോമനഹള്ളി സബ് സ്റ്റേഷന് പരിധിയിലുള്ള ഇടങ്ങളിലാണ് വൈദ്യുതി ബന്ധം തടസപ്പെടുക. 220/66/11 kV ലൈനിൻ്റെ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വൈദ്യുതി ബന്ധം തടസപ്പെടുത്തുന്നത്.
ബെംഗളൂരു : നാളെ പത്താം തീയതി ബുധനാഴ്ച ബെംഗളൂരുവിലെ ചില ഇടങ്ങളിൽ വൈദ്യുതി ബന്ധം തടസപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ). സോമനഹള്ളി സബ്സ്റ്റേഷൻ പരിധിയിൽ 220/66/11 kV ലൈനിൻ്റെ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വൈദ്യുതി ബന്ധം തടസപ്പെടുന്നതെന്ന് ബാംഗളൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) അറിയിച്ചു. റെസിഡെൻഷ്യൽ മേഖലയിലും വ്യവസായ മേഖലയിലും ഒരേപോലെ പവർ കട്ട് ഉണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
പവർ കട്ട് എപ്പോൾ മുതൽ എപ്പോൾ വരെ?
നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സോമനഹള്ളി സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ബന്ധം തടസപ്പെടുക. അറ്റകുറ്റപണി പൂർത്തിയായാൽ ഉടൻ തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും കെപിടിസിഎല്ലും ബെസ്കോമും വ്യക്തമാക്കി.
ALSO READ : Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു
പവർ കട്ട് എവിടെയെല്ലാം?
ഐബെക്സ് ഫാക്ടറി, സിആർപിഎഫ് ക്യാമ്പ് ഗേറ്റ്, എഡിഫൈ സ്കൂൾ സോമനഹള്ളി, യോഗവന ബെട്ടാ, അവസറള ഫാക്ടറി എന്നിവിടങ്ങളിലാണ് പ്രധാനമായും പവർ കട്ടുണ്ടാകുക. ഇവയ്ക്ക് പുറമേ ഗ്രാമീണ മേഖലകളായ റാവുഗോഡ്ലു, നെറ്റിഗെറെ, ഗിരിഗോവ്ഡാനഡോഡ്ഡി, മുത്തുരായനപ്പുര, ഇനോറഡോഡ്ഡി, സോനാരെഡോഡ്ഡി, നാഗനവകനഹള്ളി, മല്ലിപാല്യ, താസുദേവരപാളയ, വാസുദേവരപാല്യ, ഗൊല്ലരപാല്യ, നല്ലകനദൊഡ്ഡി, കേരേചുദ്ധനപാല്യ, കേരേചുദ്ധനപാൽ നെലഗുളി, ലിംഗപ്പനതൊടി
ഗുണ്ടാഞ്ജനേയ ക്ഷേത്രം, ഗോട്ടിഗേഹള്ളി, ഗാന്ധിനഗർ, പട്ടറെഡ്ഡിപാൾയ, വീരസാന്ദ്ര, ജട്ടിപാല്യ, തിട്ടഹള്ളി, ഗംഗകനഗോഡി, ബോക്കിപുര, തോകത്തിമ്മനദൊഡി, എടുമാട്, രാവരദോഡി, ടാറ്റഗുപ്പെ, ഗഡിപാല്യ, മുക്കോഡ്‌ലു, മുനിനഗര തുടങ്ങിയ മറ്റ് ഇടങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെടും.