Healthy Cooking: പച്ചക്കറി ആവിയിൽ പുഴുങ്ങുന്നതോ തിളപ്പിക്കുന്നതോ നല്ലത്? കൂടുതൽ ആരോഗ്യം ഇത്
Vegetables Steaming Vs Boiling Benefits: ആവിയിൽ വേവിക്കുമ്പോൾ പച്ചക്കറിയുടെ പോഷക ഗുണവും സ്വാദും കുറച്ച് മാത്രമെ നഷ്ടപ്പെടുകയുള്ളൂ. അതേസമയം, തിളപ്പിക്കുന്നതിലൂടെ പച്ചക്കറി പെട്ടെന്ന് മൃദുവാക്കുകയും ദഹിക്കാൻ എളുപ്പമാക്കുകയും ചെയ്യും. എന്നാൽ ഇതിൽ രണ്ടിലും ഏതാണ് ഏറ്റവും ഗുണകരമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

Healthy Cooking
പച്ചക്കറികൾ ഏതായാലും ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒന്നാണ്. അതുകൊണ്ട് തന്നെ പച്ചക്കറികൾ പാകം ചെയ്യുമ്പോൾ രുചിയും ഗുണവും പോകാതെ നോക്കേണ്ടത് പ്രധാനമാണ്. രണ്ട് രീതികളിലാണ് പച്ചക്കറി പൊതുവെ പാചകം ചെയ്യുന്നത്. തിളപ്പിക്കുന്നതിലൂടെയും ആവിയിൽ വേവിക്കുന്നതിലൂടെയും പല തരത്തിലാണ് പച്ചക്കറികളുടെ ഗുണം ലഭിക്കുന്നത്.
ആവിയിൽ വേവിക്കുമ്പോൾ പച്ചക്കറിയുടെ പോഷക ഗുണവും സ്വാദും കുറച്ച് മാത്രമെ നഷ്ടപ്പെടുകയുള്ളൂ. അതേസമയം, തിളപ്പിക്കുന്നതിലൂടെ പച്ചക്കറി പെട്ടെന്ന് മൃദുവാക്കുകയും ദഹിക്കാൻ എളുപ്പമാക്കുകയും ചെയ്യും. എന്നാൽ ഇതിൽ രണ്ടിലും ഏതാണ് ഏറ്റവും ഗുണകരമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
പോഷകങ്ങൾ നിലനിർത്താൻ: കൂടുതൽ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നിലനിർത്താൻപച്ചക്കറികൾ ആവിയിൽ വേവിക്കുന്നതാണ് എപ്പോഴും നല്ലത്. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങൾ പച്ചക്കറികൾ തിളപ്പിക്കുമ്പോൾ അവ വെള്ളത്തിലൂടെ നഷ്ടമാകുന്നു. എന്നാൽ, ആവിയിൽ വേവിക്കുന്ന പച്ചക്കറികളിൽ നിന്ന് ഇവ ഒരിക്കലും നഷ്ടമാകുകയില്ല. ഇത് അവയെ കൂടുതൽ പോഷകസമൃദ്ധമാക്കി മാറ്റുകയും ചെയ്യും.
ALSO READ: തണുപ്പാണെന്ന് കരുതി ചൂടുവെള്ളത്തിൽ കുളിക്കാൻ വരട്ടെ…; പ്രായം വേഗം കൂടുവേ
രുചിയും ഘടനയും: ആവിയിൽ വേവിച്ച പച്ചക്കറികൾ അതിൻ്റെ രുചിയും ഘടനയും ഒരുപോലെ നിലനിർത്തുന്നു. എന്നാൽ തിളപ്പിക്കുമ്പോൾ അവ മൃദുവാകുമെങ്കിലും രുചിയിൽ നന്നായി മാറ്റം വരാറുണ്ട്. സ്വാദുള്ള ഭക്ഷണം ആസ്വദിക്കാൻ വേവിച്ച് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാൽ ദഹനാരോഗ്യം മോശമായ ആളുകൾ തിളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്.
എളുപ്പമുള്ളത്: തിളപ്പിക്കുന്നത് പാചകം എളുപ്പമാക്കുന്നു. പോഷകസമൃദ്ധമായ സൂപ്പുകൾക്കും സ്റ്റൂകൾക്കുമായി പച്ചക്കറികൾ തയ്യാറാക്കുന്നതിന് തിളപ്പിക്കുന്നതാണ് ഏറ്റവും ഉപയോഗപ്രദമായ മാർഗം. ഇനി കറികൾക്കാണ് തിളപ്പിക്കുന്നതെങ്കിൽ ആ വെള്ളം ചാറായി അതിൽ തന്നെ ഉപയോഗിക്കുക. അങ്ങനെ നഷ്ടപ്പെട്ട പോഷകങ്ങളിൽ ചിലത് നിലനിർത്താൻ സാധിക്കും.
ആരോഗ്യകരം: പരമാവധി പോഷക ഉപഭോഗമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ആവിയിൽ വേവിച്ച് കഴിക്കുന്നതാണ് നല്ലത്. ഇത് പോഷക നഷ്ടം കുറയ്ക്കുകയും കൊഴുപ്പുകളോ എണ്ണകളോ ചേർക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ, സൂപ്പുകളിലെന്നപോലെ പാചകം ചെയ്യുന്ന വെള്ളം കുടിക്കാൻ തയ്യാറാണെങ്കിൽ തിളപ്പിക്കുന്നതും ഗുണം ചെയ്യും. രണ്ട് രീതികളിലും എണ്ണ ആവശ്യമായി വരുന്നില്ല. അതുകൊണ്ട് അവ ഹൃദയത്തിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.