Age Of Marriage: ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നവരുടെ ജീവിതം സന്തോഷകരമായിരിക്കും; പഠനം
Right Age Of Marriage: 25 വയസ്സിന് മുമ്പ് വിവാഹിതരായ ദമ്പതികളിൽ വിവാഹമോചനം കൂടുതലാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. കാരണം ഈ പ്രായത്തിലുള്ളവർ സാമ്പത്തികമായോ വൈകാരികമായോ സ്ഥിരതയുള്ളവരല്ലെന്നും ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപാടോ, ബന്ധങ്ങളെക്കുറിച്ച് കാര്യമായ അവബോധമോ ഇല്ലാത്തവരാണെന്നും പഠനം വെളിപ്പെടുത്തുന്നു.

Marriage
പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ വിവാഹ സങ്കല്പങ്ങളേ മാറിയിരിക്കുന്നു. വിവാഹ ജീവിതത്തിലെ പൊരുത്തകേടുകളും വേർപിരിയലുകളുമാണ് ഒരു പരിധിവരെ പുതു തലമുറയിലെ പലരെയും വിവാഹ ജീവിതം എന്ന സങ്കല്പത്തിൽ നിന്ന് മാറ്റി ചിന്തിപ്പിച്ചത്. എന്നാൽ വിവാഹം കഴിക്കുന്ന എല്ലാവരുടെയും ജീവിതം ദുരിതപൂർണമാകണമെന്നുമില്ല. സന്തോഷമായും സമാധാനത്തോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി ആളുകൾ നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്.
എന്നാൽ അടുത്തിടെ പുറത്തുവന്നൊരു പഠനം പറയുന്നത്, നിങ്ങൾ ശരിയായ പ്രായത്തിൽ വിവാഹം കഴിച്ചാൽ വേർപിരിയലുകൾ കുറയുമെന്നും ജീവിതത്തിൽ സന്തോഷം വന്നുചേരുമെന്നുമാണ്. നാഷണൽ സർവേ ഓഫ് ഫാമിലി ഗ്രോത്ത് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണമനുസരിച്ച്, യൂട്ടാ യൂണിവേഴ്സിറ്റിയിലെ സാമൂഹിക ശാസ്ത്രജ്ഞനായ നിക്കോളാസ് വുൾഫിംഗറാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
18 നും 21 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരെയാണ് പൊതുവെ വിവാഹം കഴിക്കാൻ യോഗ്യരായി നമ്മുടെ സമൂഹത്തിൽ കണക്കാക്കുന്നത്. ഇത് നിയമപരമായും സ്വീകാര്യമാണ്. പുതിയ പഠനമനുസരിച്ച്, 28 മുതൽ 32 വയസ്സിന് ഇടയിൽ വിവാഹം കഴിക്കുന്നതവരുടെ ജീവിതത്തിൽ സന്തോഷം നിലനിൽക്കുമെന്നാണ് പറയുന്നത്. കാരണം പങ്കാളിയുമായുള്ള ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെ കുറിച്ച് അവർ ബോധവാന്മാരാണെന്നാണ് പറയുന്നത്.
അതുകൊണ്ട് തന്നെ ജീവിത കാലം മുഴുവൻ ബന്ധങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് അവർക്ക് നന്നായി അറിയാനും കഴിയും. ഇത് ഒരു വിവാഹ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കാര്യമാണെന്നും പഠനം വ്യക്തമാക്കുന്നു.
25 വയസ്സിന് മുമ്പ് വിവാഹിതരായ ദമ്പതികളിൽ വിവാഹമോചനം കൂടുതലാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. കാരണം ഈ പ്രായത്തിലുള്ളവർ സാമ്പത്തികമായോ വൈകാരികമായോ സ്ഥിരതയുള്ളവരല്ലെന്നും ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപാടോ, ബന്ധങ്ങളെക്കുറിച്ച് കാര്യമായ അവബോധമോ ഇല്ലാത്തവരാണെന്നും പഠനം വെളിപ്പെടുത്തുന്നു.