AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: അമിതമായ ഫോണുപയോ​ഗം സ്ത്രീകളിൽ മുഖക്കുരുവിന് കാരണമാകുമോ?

Acne And Phone Use: നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ബാക്ടീരിയകൾ ഫോണുകളിൽ ഉണ്ടത്രേ. ഒരു മൊബൈൽ ഫോണിന് ടോയ്‌ലറ്റ് സീറ്റിനേക്കാൾ 10 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ വഹിക്കാൻ കഴിയുമെന്ന് പല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു ദിവസം നമ്മുടെ ഫോൺ എവിടെയെല്ലാമാണ് സഞ്ചരിക്കുന്നത്.

Health Tips: അമിതമായ ഫോണുപയോ​ഗം സ്ത്രീകളിൽ മുഖക്കുരുവിന് കാരണമാകുമോ?
Hormonal AcneImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 07 Dec 2025 17:14 PM

സ്മാർട്ട്‌ഫോണുകളുടെ ഉപയോ​ഗം ജീവിതത്തിൻ്റെ പ്രധാന ഭാ​ഗമായി മാറിയിരിക്കുകയാണ്. ​ഗുണങ്ങൾ ഒരുപാടുണ്ടെങ്കിലും അതിനപ്പുറത്ത് ദോഷങ്ങളും നിരവധിയുണ്ട്. എന്തും അമിതമാകുമ്പോഴാണ് പ്രശ്നമാകുന്നത്. അതുപോലെ തന്നെയാണ് ഫോണുകളുടെ ഉപയോ​ഗവും. അവ അമിതമാകുമ്പോൾ നമ്മുടെ ശരീരത്തിൻ്റെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുന്നു. ഫോണുകൾ നോക്കിയിരിക്കുമ്പോൾ ഒരു വ്യക്തിയുടെ മുഖവുമായാണ് അവ ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തുന്നത്.

എന്നാൽ ഈ സമ്പർക്കം ഹോർമോൺ വ്യതിയാനങ്ങൾക്കും മുഖക്കുരുവിനും കാരണമാകുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ. ഈ രീതി പല സ്ത്രീകളിലും മുഖക്കുരു വഷളാക്കുന്നതിന് കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം, നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ബാക്ടീരിയകൾ ഫോണുകളിൽ ഉണ്ടത്രേ. ഒരു മൊബൈൽ ഫോണിന് ടോയ്‌ലറ്റ് സീറ്റിനേക്കാൾ 10 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ വഹിക്കാൻ കഴിയുമെന്ന് പല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഒരു ദിവസം നമ്മുടെ ഫോൺ എവിടെയെല്ലാമാണ് സഞ്ചരിക്കുന്നത്. മേശകൾ, ബാഗുകൾ, പോക്കറ്റുകൾ, വാഷ്‌റൂം കൗണ്ടറുകൾ എന്നിങ്ങനെ ഒന്നിലധികം സ്ഥലങ്ങളിലെ പ്രതലങ്ങളിൽ ഇവ സൂക്ഷിക്കപ്പെടുന്നു. ശേഷം ഇവ നമ്മൾ ഒരിക്കൽപോലും വൃത്തിയാക്കാറില്ല. അത്തരം സാഹചര്യങ്ങളിലാണ് ഫോൺ മുഖവുമായി സമ്പർക്കത്തിൽ വരികയും ബാക്ടീരിയയും അഴുക്കും പെട്ടെന്ന് ചർമ്മത്തെ ബാധിക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നത്.

Also Read: പെട്ടെന്ന് ശരീരഭാരം വർദ്ധിക്കും, കാലുകളിൽ നീർവീക്കം; ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളിൽ ഇവയും

ഫോണുകളിൽ നിന്ന് പുറത്തുവരുന്ന ചൂട്, പ്രത്യേകിച്ച് നിങ്ങൾ അധിക സമയം കോൾ ചെയ്യുമ്പോൾ ഈ ചൂടുള്ള പ്രതലം കവിളിലോ താടിയെല്ലിലോ നേരിട്ട് സ്പർശിക്കുകയും, അത് വിയർപ്പിനും എണ്ണയുടെ ഉൽപാദനം വർദ്ധിക്കുന്നതിനും കാരണമാകുകയും ചെയ്യുന്നു. ഇത് ബാക്ടീരിയകൾക്ക് വളരാനുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രായപൂർത്തിയായ സ്ത്രീകളിൽ മുഖക്കുരു ഉണ്ടാകുന്നത് ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ്. അതിനാൽ ഇത്തരം ഫോൺ ഉപയോ​ഗം നിങ്ങളുടെ ഈ അവസ്ഥയെ കൂടുതൽ വഷളാക്കകുയാണ് ചെയ്യുന്നത്.

മുഖക്കുരു എങ്ങനെ കുറയ്ക്കാം

നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ ഇയർഫോണുകളോ ബ്ലൂടൂത്ത് ഉപകരണങ്ങളോ ഉപയോഗിക്കുക.

വൈപ്പുകൾ അല്ലെങ്കിൽ മൈക്രോ ഫൈബർ തുണികൾ ഉപയോഗിച്ച് ദിവസവും ഫോൺ സ്‌ക്രീൻ വൃത്തിയാക്കുക.

ഫോൺ തൊടുന്നതിനുമുമ്പ് കൈകൾ വൃത്തിയായി സൂക്ഷിക്കുക.

വ്യായാമങ്ങൾക്ക് ശേഷം വിയർത്തിരിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുക.