Urinary Tract Infection: മൂത്രാശയ അണുബാധയ്ക്ക് പിന്നിലെ കാരണം അടുക്കളയോ?; പഠനം പറയുന്നു
Urinary Tract Infection Exact Reason: ഇ- കോളി പോലുള്ള ബാക്ടീരിയകൾക്ക് കുടലുമായും ബന്ധമുണ്ട്. മൃഗങ്ങളിൽ കാണപ്പെടുന്ന ഇ.കോളി ബാക്ടീരിയകളാണ് 18 ശതമാനം യുടിഐകളുമായും ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

Urinary Tract Infection
മൂത്രനാളിയിലെ അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (യുടിഐ) എന്നറിയപ്പെടുന്നത്. സാധാരണ സ്ത്രീകളിലാണ് ഇത്തരം അണുബാധ കൂടുതലായി കണ്ടുവരുന്നത്. മലത്തിൽ നിന്നുള്ള ബാക്ടീരിയകൾ മൂത്രനാളിയിലേക്ക് പ്രവേശിക്കുമ്പോഴും ഇത്തരം അണുബാധകൾ ഉണ്ടാകാറുണ്ട്. ഇ-കോളി, പ്രോടിയസ്, സ്യൂഡോമോണസ് തുടങ്ങിയ വിവിധങ്ങളായ ബാക്ടീരിയകളാണ് ഇതിന് പിന്നിലെ കാരണക്കാർ. ലൈംഗികബന്ധവും കൃത്യമായി ശുചിത്വം പാലിക്കാത്തതും, പ്രമേഹം, അമിത ഭാരം, ജനിതകകാരണങ്ങൾ മുതലായവ ഇത്തരം രോഗാണുബാധയ്ക്ക് പിന്നിലെ മറ്റ് ചില കാരണങ്ങളാണ്.
എന്നാൽ യുടിഐയ്ക്ക് പിന്നിലെ യഥാർത്ഥ കാരണക്കാരൻ നിങ്ങളുടെ അടുക്കളയിലാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? 2025 ഒക്ടോബർ 23ന് ജേണൽ ഓഫ് ദി അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചില യുടിഐകൾ സംഭവിക്കുന്നത് അടുക്കളയിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. നിർജ്ജലീകരണം ശുചിത്വം എന്നതിനപ്പുറം യുടിഐ ഉണ്ടാകുന്നതിന് പിന്നിലെ കാരണം കണ്ടെത്തുക എന്നതായിരുന്നു പഠനത്തിൻ്റെ ലക്ഷ്യം.
അതിൻ്റെ കാരണം, ഇ- കോളി പോലുള്ള ബാക്ടീരിയകൾക്ക് കുടലുമായും ബന്ധമുണ്ട്. മൃഗങ്ങളിൽ കാണപ്പെടുന്ന ഇ.കോളി ബാക്ടീരിയകളാണ് 18 ശതമാനം യുടിഐകളുമായും ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ മനസ്സിലാക്കേണ്ടത് മാംസഭക്ഷണം കഴിക്കുന്ന വ്യക്തികളിലും യുടിഐ ഉണ്ടാകാം എന്നതാണ്. ചിക്കൻ, ടർക്കി തുടങ്ങിയ മാംസ ഭക്ഷണങ്ങളിലാണ് ഇവയുടെ അളവ് ഏറ്റവും കൂടുതലായി കണ്ടെത്തിയത്.
Also Read: ഈ മുട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്ന് കഴിച്ചാൽ 7 വയസ്സ് കുറയും! എവിടെ കിട്ടും ഇത്?
കൂടാതെ, ആളുകൾക്ക് ഭക്ഷണത്തിലൂടെ പകരുന്ന ബാക്ടീരിയകളിൽ നിന്ന് യുടിഐ പിടിപെടാനുള്ള സാധ്യത 60 ശതമാനം കൂടുതലാണെന്നും പഠനം കണ്ടെത്തി. ഭക്ഷണം വേണ്ട രീതിയിൽ സൂക്ഷിക്കാതെ വയ്ക്കുക, പഴകിയ ഭക്ഷണം കഴിക്കുക, അടുക്കളയിലെ വൃത്തിയില്ലായ്മ, പാചകം ചെയ്യുന്ന തെറ്റായ രീതി ഇവയെല്ലാം ഭക്ഷണത്തിലൂടെ പകരുന്ന ബാക്ടീരിയകൾക്ക് കാരണമാണ്. അതുകൊണ്ട് തന്നെ മാംസാഹാരം പാചകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
മാംസാഹാരം ശരിയായ രീതിയിൽ കഴികാതിരിക്കുന്നതും, മാംസം കട്ട് ചെയ്ത കട്ടിംഗ് ബോർഡ് വൃത്തിയാക്കാതിരിക്കുന്നതും രോഗം പടരാനുള്ള വഴികളാണ്. യുടിഐകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ക്രാൻബെറി ജ്യൂസ്, ബ്ലൂബെറി, പ്രോബയോട്ടിക്സ്, വെളുത്തുള്ളി, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ, പൈനാപ്പിൾ, വെള്ളരിക്ക തുടങ്ങിയവ യുടിഐകളുടെ അപകടസാധ്യത കുറയ്ക്കുന്നു.