Summer Tips: വെള്ളം കുടി മാത്രം പോരാ, ചൂടിൽ രക്ഷപ്പെടാൻ 3 പ്രധാന കാര്യങ്ങൾ

ജലാംശം അധികമായുള്ള ഫലങ്ങൾ കഴിക്കുന്നത് മാത്രമല്ല ശരീരം തണുക്കാൻ വേറെയും ചിലതുണ്ട്. ഉച്ചക്ക് ചോറുണ്ടശേഷവും ഇവ ഉപയോഗിക്കാ. അതിനൊപ്പം തന്നെ അമിതമായ മസാല, എണ്ണ എന്നിവ ചേർന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒരു പരിധി വരെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. വീടിനുള്ളിൽ വെയിൽ നേരിട്ട് എത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അത്തരം സാധ്യതയുള്ളയിടങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങൾ വേറെയുണ്ട്.ച

Summer Tips: വെള്ളം കുടി മാത്രം പോരാ, ചൂടിൽ രക്ഷപ്പെടാൻ 3 പ്രധാന കാര്യങ്ങൾ

പ്രതീകാത്മക ചിത്രം , ചൂട്

Published: 

17 Apr 2026 | 04:25 PM

ചുട്ടു പൊള്ളുകയാണ് അന്തരീഷം, ഒരു തരത്തിലും ആശ്വാസത്തിന് വകയില്ലാത്ത വിധമായിരിക്കുന്നു ഇത്തവണ ചൂട്. ഇത്തരം ചൂട് കാലാവസ്ഥയെ നേരിടാൻ വെള്ളം കുടിച്ചാൽ മാത്രം മതിയോ? പോരാ. വെള്ളം കുടി നിർബന്ധമായും വേണ്ടത് തന്നെയാണ് ഇതിനൊപ്പം തന്നെ ദൈനംദിന ജീവിതത്തിൽ മാറ്റം വരുത്തേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. ഭക്ഷണ ക്രമീകരണം മുതൽ വസ്ത്രധാരണം വരെയും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പഴങ്ങൾ മുതൽ തൈര് വരെ

ജലാംശം അധികമായുള്ള ഫലങ്ങൾ കഴിക്കുന്നതിനൊപ്പം ശരീരം തണുക്കാൻ മോരും, തൈരും കൃത്യമായ അളവിൽ ഉപയോഗിക്കാവുന്നതാണ്. ഉച്ചക്ക് ചോറുണ്ടശേഷം മോര് കുടിക്കുന്നതായിരിക്കും ഉത്തമം. അതിനൊപ്പം തന്നെ അമിതമായ മസാല, എണ്ണ എന്നിവ ചേർന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒരു പരിധി വരെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ശരിരത്തിലെ ചൂട് കുറക്കാൻ ഇതും സഹായിക്കുന്നതാണ്.

ധരിക്കുന്ന വസ്ത്രം

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായി ടൈറ്റായതും, കട്ടിയുള്ളതും, പോളിസ്റ്റർ നിർമ്മിതവുമായ വസ്ത്രങ്ങൾ ഒഴിവാക്കാവുന്നതാണ്. നിറത്തിൻ്റെ കാര്യത്തിലും ശ്രദ്ധിക്കണം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കറുപ്പ് നിറം ചൂടിനെ ആഗിരംണം ചെയ്യുന്നത് കൂടും. ലൈറ്റ് നിറങ്ങളാണ് ഏറ്റവും നല്ലത്.

വീടിനുള്ളിൽ

വീടിനുള്ളിൽ വെയിൽ നേരിട്ട് എത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അത്തരം സാധ്യതയുള്ളയിടങ്ങളിൽ കർട്ടനിടാവുന്നതാണ്. വെയിലിൻ്റെ ദിശ മാറിയാൽ പിന്നീടിത് മാറ്റി ജനൽ തുറന്നിടണം. മുറിയിൽ ചൂട് വായു തങ്ങാതിരിക്കാൻ ഇൻഡോർ പ്ലാൻ്റുകൾ മുറിക്കുള്ളിൽ വെക്കാവുന്നതാണ്. ഇവ വായുവിനെ തണുപ്പിക്കും.

Follow Us
ചക്ക വേഗത്തില്‍ പഴുപ്പിക്കാം, ഇതാ ടിപ്‌സ്‌
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്