Teenage Skincare Guide: ഇനി ബ്യൂട്ടീപാർലറിൽ പോകാൻ 16 വയസ്സുവരെ കാക്കേണ്ട, അതിനുമുമ്പേ ക്ലീനപ്പ് ചെയ്യാമോ?
ഫേഷ്യലുകൾ ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം 20 വയസ്സാണ്. ചർമ്മം പാകമാകുന്ന ഘട്ടത്തിലാണ് ഫേഷ്യലുകൾ മികച്ച ഫലം നൽകുന്നത്. ഫേഷ്യലിന്റെ പ്രധാന ഘട്ടമായ ഫെയ്സ് മസാജ് കൗമാരക്കാർ ഒഴിവാക്കുന്നതാണ് നല്ലത്.

Teenage Skin Care Tips
സോഷ്യൽ മീഡിയയിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ പരസ്യങ്ങൾ കണ്ട് കൗമാരപ്രായക്കാർ ചർമ്മത്തിൽ അമിതമായ പരീക്ഷണങ്ങൾ നടത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ. ഓരോ പ്രായത്തിലും ചർമ്മത്തിന് നൽകേണ്ട പരിചരണങ്ങളിൽ കൃത്യമായ വ്യത്യാസമുണ്ടെന്ന് ഡെർമറ്റോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
മുഖത്തെ അഴുക്കും എണ്ണമയവും നീക്കം ചെയ്യാനായി ‘ക്ലീൻ അപ്പ്പോലുള്ള ട്രീറ്റ്‌മെന്റുകൾ 13 വയസ്സ് മുതൽ തുടങ്ങാം. ആറ് മാസത്തിലൊരിക്കൽ മാത്രം മൃദുവായി ഇത് ചെയ്യുന്നതാണ് ഉചിതം. മുഖക്കുരു, താരൻ എന്നിവ അകറ്റാനുള്ള ചികിത്സകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ പ്രായം മുതൽ ആരംഭിക്കാം. മാനിക്യൂർ, പെഡിക്യൂർ, വാക്സിംഗ് എന്നിവയും 16-ാം വയസ്സിൽ തുടങ്ങുന്നതിൽ തെറ്റില്ല.
Also Read – മധുരക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാം സ്വാദിഷ്ടമായ സ്റ്റ്യൂവും പറാത്തയും
ഫേഷ്യലുകൾ ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം 20 വയസ്സാണ്. ചർമ്മം പാകമാകുന്ന ഘട്ടത്തിലാണ് ഫേഷ്യലുകൾ മികച്ച ഫലം നൽകുന്നത്. ഫേഷ്യലിന്റെ പ്രധാന ഘട്ടമായ ഫെയ്സ് മസാജ് കൗമാരക്കാർ ഒഴിവാക്കുന്നതാണ് നല്ലത്. മസാജ് ചെയ്യുമ്പോൾ ചർമ്മത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ ഉത്തേജിപ്പിക്കപ്പെടുകയും ഇത് ‘സെബം’ എന്ന എണ്ണമയമുള്ള പദാർത്ഥം അമിതമായി ഉൽപ്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യും. ഇത് കൗമാരക്കാരിൽ മുഖക്കുരു വർദ്ധിപ്പിക്കാൻ ഇടയാക്കും.
മുഖത്തെ അമിത രോമവളർച്ച നീക്കാൻ റേസറുകളോ വാക്സിംഗോ ഉപയോഗിക്കുന്നത് ചർമ്മത്തെ അസ്വസ്ഥമാക്കിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് ഹോർമോൺ വ്യതിയാനങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും. ചർമ്മത്തിന് പുറത്തുള്ള ചികിത്സകളെക്കാൾ പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ ലഭിക്കുന്ന സ്വാഭാവിക തിളക്കമാണ് ശാശ്വതം.