Successful Men Secret : പെൺകോന്തന്മാരെന്ന വിളി കേട്ടാലും സാരമില്ല, ഭാര്യയുടെ ഉപദേശം കേൾക്കുന്നവർ വിജയിക്കുന്നു എന്ന് പഠനം
Husbands who listen to their wives: ഒരാളുടെ കാഴ്ചപ്പാടിനെ ബഹുമാനിക്കുന്നത് പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് വില നൽകുന്നതും ഒരു വിജയകരമായ ബന്ധത്തിന്റെ അടിസ്ഥാനമാണെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നുണ്ട്. ഇത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഒരു സമത്വബോധം വളർത്തുന്നതിനും പരസ്പര ബഹുമാനം കൂട്ടുന്നതിനും കാരണമാകും.

The Husbands Who Listen To Their Wives' Advice
ന്യൂഡൽഹി: വിജയകരമായ ജീവിതം നയിക്കുന്ന ഭർത്താക്കന്മാരുടെ ഒരു പൊതുസ്വഭാവം കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ഭാര്യയുടെ ഉപദേശം ശ്രദ്ധിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതും കൂടുതൽ വിജയത്തിലേക്ക് നയിക്കും എന്ന് അടുത്തിടെ പുറത്ത് വന്ന പഠനം പറയുന്നു. പ്രമുഖ ഗവേഷണ സ്ഥാപനമായ ഗോഡ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ കണ്ടെത്തലിന് പിന്നിൽ.
ഭാര്യ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഭർത്താക്കന്മാർക്ക് കൂടുതൽ സന്തോഷകരവും സുസ്ഥിരവുമായ ദാമ്പത്യജീവിതം നയിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഈ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. വെറും വൈകാരികമായ കാര്യങ്ങൾ മാത്രമല്ല ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും പ്രശ്നപരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഇത് സഹായിക്കും എന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
Also read – കുഞ്ഞു കുട്ടികൾക്കു ധൈര്യമായി കൊടുക്കാവുന്ന വെജിറ്റേറിയൻ മയൊണൈസ് തയ്യാറാക്കണോ?
ഒരാളുടെ കാഴ്ചപ്പാടിനെ ബഹുമാനിക്കുന്നത് പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് വില നൽകുന്നതും ഒരു വിജയകരമായ ബന്ധത്തിന്റെ അടിസ്ഥാനമാണെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നുണ്ട്. ഇത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഒരു സമത്വബോധം വളർത്തുന്നതിനും പരസ്പര ബഹുമാനം കൂട്ടുന്നതിനും കാരണമാകും.
അതിനാൽ അടുത്ത തവണ നിങ്ങളുടെ ഭാര്യ ഒരു അഭിപ്രായം പറയുമ്പോൾ അത് ശ്രദ്ധയോടെ കേൾക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ വിജയത്തിന് വഴിയൊരുക്കിയേക്കാം എന്ന് ചിന്തിക്കു. നമ്മുടെ നാട്ടിലെ സമ്പ്രദായം അനുസരിച്ച് ഭാര്യയുടെ വാക്കുകൾക്ക് അമിതമായി പ്രാധാന്യം കൊടുക്കുന്നവരെ മോശമായി കാണുന്ന ഒരു അലിഖിത വ്യവസ്ഥിതിയുണ്ട്. ഇപ്പോൾ അതിന് കാര്യമായ മാറ്റം സംഭവിക്കുന്നുമുണ്ട്. ഇത്തരം പഠനങ്ങൾ വളരെ വേഗത്തിൽ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാക്കട്ടെ.