Ponmudi Travel: കേറിവാടാ മക്കളേ…; പൊന്മുടി വീണ്ടും തുറന്നു, യാത്ര പോകും മുമ്പ് ഇതൊന്ന് അറിഞ്ഞോളൂ
Ponmudi Eco Tourism Travel Guide: ശക്തമായ മഴ മുന്നറിയിപ്പൊന്നും ഇല്ലാത്തതിനാലും അനുകൂല കാലാവസ്ഥ ആയതിനാലുമാണ് പൊന്മുടി ഇക്കോ ടൂറിസത്തിൻ്റെ പ്രവർത്തനം ഇന്ന് മുതൽ പുനഃരാരംഭിക്കാമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽകിയിരിക്കുന്നത്. യാത്ര ചെയ്യാൻ കാത്തിരിക്കുന്നവർക്ക് ഇന്നു മുതൽ വീണ്ടും ഇവിടേക്ക് യാത്ര തിരിക്കാം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുല്ലണിഞ്ഞ കുന്നുകളും, പെട്ടെന്ന് വന്ന് മൂടുന്ന അപ്രതീക്ഷിത മഞ്ഞും, തലോടിപ്പോകുന്ന തണുത്ത കാറ്റുമാണ് പൊന്മുടിയെ എപ്പോഴും ആകർഷകമാക്കുന്നത്.
തിരുവനന്തപുരം ജില്ലക്കാരുടെ മാത്രമല്ല, കേരളത്തിലെമ്പാടുമുള്ള യാത്രാപ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ് പൊന്മുടി. ഒരാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം സഞ്ചാരികൾക്കായി വീണ്ടും പൊന്മുടിയുടെ വാതിലുകൾ തുറന്നിരിക്കുകയാണ്. സംസ്ഥാനത്ത് നിലനിന്നിരുന്ന ശക്തമായ മഴയുടെ പശ്ചാതലത്തിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് പൊന്മുടിയിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ടിരുന്ന പാതകൾ തുറന്നതോടെ, 22 ഹെയർപിൻ വളവുകളിലെ ആ മഞ്ഞും കുളിരും തേടിപ്പോകാൻ കാത്തിരുന്നവർക്ക് ഇനി വണ്ടിയെടുക്കാം. എന്നാൽ, യാത്ര തിരിക്കും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
നിലവിൽ ശക്തമായ മഴ മുന്നറിയിപ്പൊന്നും ഇല്ലാത്തതിനാലും അനുകൂല കാലാവസ്ഥ ആയതിനാലുമാണ് പൊന്മുടി ഇക്കോ ടൂറിസത്തിൻ്റെ പ്രവർത്തനം ഇന്ന് മുതൽ പുനഃരാരംഭിക്കാമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽകിയിരിക്കുന്നത്. യാത്ര ചെയ്യാൻ കാത്തിരിക്കുന്നവർക്ക് ഇന്നു മുതൽ വീണ്ടും ഇവിടേക്ക് യാത്ര തിരിക്കാം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുല്ലണിഞ്ഞ കുന്നുകളും, പെട്ടെന്ന് വന്ന് മൂടുന്ന അപ്രതീക്ഷിത മഞ്ഞും, തലോടിപ്പോകുന്ന തണുത്ത കാറ്റുമാണ് പൊന്മുടിയെ എപ്പോഴും ആകർഷകമാക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 55 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഈ വിസ്മയ കാഴ്ച്ചകൾ കാണാൻ സാധിക്കു്ം.
ALSO READ: വെറും 640 രൂപയ്ക്ക് കാടും മലയും വെള്ളച്ചാട്ടവും കാണാം; കെഎസ്ആർടിസി വൺ ഡേ ട്രിപ്പ്
യാത്ര തിരിക്കും മുൻപ് അറിയേണ്ടത്
പൊന്മുടി വനംവകുപ്പും ജില്ലാ ഭരണകൂടവും സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി ചില കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര പ്ലാൻ ചെയ്യുമ്പോൾ ഇവ ശ്രദ്ധിക്കുക.
പ്രവേശന സമയം: രാവിലെ 08:00 മണി മുതൽ വൈകിട്ട് 04:00 മണി വരെ മാത്രമായിരിക്കും കല്ലാർ ചെക്ക് പോസ്റ്റിൽ നിന്നും മുകളിലേക്ക് പ്രവേശനം അനുവദിക്കുക.
ഓൺലൈൻ ബുക്കിംഗ്: തിരക്ക് നിയന്ത്രിക്കുന്നതിനായി ഇപ്പോൾ ഓൺലൈൻ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വനംവകുപ്പിൻ്റെ ഔദ്യോഗിക സൈറ്റ് വഴി ടിക്കറ്റുകൾ ഉറപ്പാക്കുന്നത് ചെക്ക് പോസ്റ്റിലെ ക്യൂ ഒഴിവാക്കാൻ സഹായിക്കും.
ലഹരിവസ്തുക്കൾക്ക് പൂർണ്ണ വിലക്ക്: പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, മദ്യക്കുപ്പികൾ എന്നിവ മേഖലയിലേക്ക് കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. കല്ലാർ ചെക്ക് പോസ്റ്റിൽ കൃത്യമായ പരിശോധന ഉണ്ടായിരിക്കും.
റോഡ് അവസ്ഥ: 22 ഹെയർപിൻ വളവുകൾ കയറി വേണം പൊന്മുടിയിലെത്താൻ. ചില ഭാഗങ്ങളിൽ റോഡ് പണി പൂർത്തിയായി വരുന്നതേയുള്ളൂ. അതിനാൽ അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങൾ ഓടിക്കുക. പ്രത്യേകിച്ച് മഞ്ഞ് മൂടുന്ന സമയങ്ങളിൽ .
പൊന്മുടി യാത്രയിൽ കാണേണ്ടത്
കല്ലാർ നദിയും മീൻമുട്ടി വെള്ളച്ചാട്ടവും: പൊന്മുടി മലകയറുന്നതിന് തൊട്ടുമുൻപുള്ള ഒരു കിടിലൻ സ്പോട്ടാണിത്. തെളിഞ്ഞ വെള്ളവും ഉരുളൻ കല്ലുകളുമുള്ള കല്ലാർ പുഴയിൽ അല്പം സമയം ചിലവഴിക്കാം. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് വനംവകുപ്പിന്റെ അനുമതിയോടെ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകാവുന്നതാണ്.
ഹെയർപിൻ വളവുകൾ: ഡ്രൈവിംഗ് പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന റോഡാണ് പൊന്മുടിയിലേക്ക് പോകുന്ന വഴി. മുകളിലേക്ക് കയറുംതോറും അന്തരീക്ഷ താപനില താഴുന്നത് നിങ്ങൾക്ക് അറിയാൻ കഴിയും. പല വളവുകളിലും വണ്ടി നിർത്തി ഫോട്ടോ എടുക്കാൻ വ്യൂ പോയിന്റുകളുണ്ട്.
കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ രാവിലെ പോയി വൈകിട്ട് തിരിച്ചെത്താൻ പറ്റിയ മികച്ചൊരു സ്പോട്ടാണ് പൊന്മുടി. മുകളിൽ ഹോട്ടലുകളോ താമസസൗകര്യങ്ങളോ പരിമിതമായതിനാൽ ആവശ്യത്തിന് ലഘുഭക്ഷണങ്ങളും വെള്ളവും കരുതുന്നത് നന്നായിരിക്കും.
English Summary:
Ponmudi Eco-Tourism is officially open to the public From today, June 15. Check out the complete travel guidelines, entry timings, ticket prices, and safety rules before planning your trip.