AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aranmula Vallasadya: രുചിപ്പെരുമയുടെ 70 വിഭവങ്ങൾ; ആറന്മുള വള്ളസദ്യഎന്ന് മുതൽ? ബുക്കിംഗ് വിവരങ്ങൾ

Aranmula Vallasadya 2026 Details: നാടെങ്ങും അറിഞ്ഞും കേട്ടും നിരവധി പേരാണ് ഇതിൽ പങ്കുചേരാൻ ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. രുചിപ്പെരുമയുടെയും ആചാരപ്പെരുമയുടെയും പുതിയൊരു ഉത്സവകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ഈ വർഷത്തെ ആറന്മുള വള്ളസദ്യ ജൂലൈ 19 മുതൽ ആരംഭിക്കും.സെപ്റ്റംബർ 16 വരെ നീണ്ടുനിൽക്കുന്ന 60 ദിവസത്തെ ഈ ഉത്സവകാലത്തിനായി വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തിലും പള്ളിയോടക്കരകളിലും തുടക്കമിട്ടിരിക്കുന്നത്.

Aranmula Vallasadya: രുചിപ്പെരുമയുടെ 70 വിഭവങ്ങൾ; ആറന്മുള വള്ളസദ്യഎന്ന് മുതൽ? ബുക്കിംഗ് വിവരങ്ങൾ
Aranmula Image Credit source: Social Media/ Chris Griffiths/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 12 Jun 2026 | 01:50 PM

പത്തനംതിട്ട ജില്ലയിലെ വിഖ്യാതമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ (Aranmula Vallasadya) സീസൺ ആരംഭിക്കുകയാണ്. വള്ളപ്പാട്ടിൻ്റെ ഈരടികളും രുചിപ്പെരുമയുടെ വിഭവങ്ങളും സമന്വയിക്കുന്ന ഈ സാംസ്കാരിക ഉത്സവം ഒരു നാടിൻ്റെ മാത്രം ഉത്സവമായി കരുതാനാകില്ല. നാടെങ്ങും അറിഞ്ഞും കേട്ടും നിരവധി പേരാണ് ഇതിൽ പങ്കുചേരാൻ ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. രുചിപ്പെരുമയുടെയും ആചാരപ്പെരുമയുടെയും പുതിയൊരു ഉത്സവകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ഈ വർഷത്തെ ആറന്മുള വള്ളസദ്യ ജൂലൈ 19 മുതൽ ആരംഭിക്കും.സെപ്റ്റംബർ 16 വരെ നീണ്ടുനിൽക്കുന്ന 60 ദിവസത്തെ ഈ ഉത്സവകാലത്തിനായി വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തിലും പള്ളിയോടക്കരകളിലും തുടക്കമിട്ടിരിക്കുന്നത്.

ALSO READ: യാത്രയ്ക്ക് പ്ലാനുണ്ടോ? കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; അടച്ചത് ഇവയെല്ലാം

നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ആറന്മുളയുടെ ഈ പരമ്പരാഗത ആചാരം കാണാനും വഴിപാട് സമർപ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസങ്ങളിൽ പമ്പാനദിയോടെ ചേർന്നുള്ള ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ വിഭവസമൃദ്ധി തന്നെയാണ്. സാധാരണ സദ്യകളിൽ നിന്ന് വ്യത്യസ്തമായി, കേരളീയ തനിമയിൽ വാഴയിലയിൽ വിളമ്പുന്ന 70-ലധികം പരമ്പരാഗത വിഭവങ്ങളാണ് വള്ളസദ്യയിൽ ഉൾപ്പെടുന്നത്.

ക്ഷേത്രത്തിലെത്തുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാരെ (ഭഗവാന്റെ പ്രജകളെ) വള്ളപ്പാട്ട് പാടി ആവശ്യപ്രകാരം വേണ്ട വിഭവങ്ങൾ വിളമ്പുന്നതാണ് ഇവിടുത്തെ രീതി. വഴുതനങ്ങ മെഴുക്കുപുരട്ടി, പാളതൈര്, അമ്പലപ്പുഴ പാൽപ്പായസം, ഉണ്ണിയപ്പം തുടങ്ങി സാധാരണ സദ്യകളിൽ കാണാത്ത ഒട്ടനവധി പ്രത്യേക വിഭവങ്ങൾ ഇതിലുണ്ടാകും. ഈ സീസണിൽ ഏകദേശം 380 വള്ളസദ്യകൾ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നത്.

ഉത്സവ സീസണിലെ രണ്ട് പ്രധാന പരിപാടികളായ ഉതൃട്ടാതി വള്ളംകളിയും അഷ്ടമിരോഹിണി വള്ളസദ്യയും യഥാക്രമം ഓഗസ്റ്റ് 30 നും സെപ്റ്റംബർ നാലിനും നടക്കും. ഈ വർഷം, ആറന്മുളയിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ 56 ദിവസത്തേക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പരിപാടിയുടെ ഭാ​ഗമായി സന്ദർശകർക്ക് വള്ളസദ്യ വിരുന്നൊരുക്കുന്നുണ്ട്. വള്ളസദ്യ ബുക്കിംഗിനായി, 8281113010 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വള്ളസദ്യ എങ്ങനെ ബുക്ക് ചെയ്യാം?

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് കൃത്യമായ ചില മാനദണ്ഡങ്ങളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും മേൽനോട്ടത്തിലാണ് എല്ലാക്കൊല്ലവും ബുക്കിംഗ് നടപടികൾ നടക്കുന്നത്. വള്ളസദ്യ നേരിട്ട് ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗ്ഗം ആറന്മുളയിലുള്ള പള്ളിയോട സേവാസംഘത്തിന്റെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക എന്നതാണ്.

ആറന്മുള ക്ഷേത്രത്തിന് സമീപമുള്ള പള്ളിയോട സേവാസംഘം ഓഫീസിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ അവരുടെ ഔദ്യോഗിക ഫോൺ നമ്പറുകൾ വഴിയോ ബുക്കിംഗ് തീയതികളുടെ ലഭ്യത പരിശോധിക്കാം. വള്ളസദ്യ നടത്തുന്നതിനായി 52 പള്ളിയോടങ്ങളിൽ ഏതെങ്കിലും ഒരു പള്ളിയോടക്കരക്കാരെ ഭക്തർക്ക് തിരഞ്ഞെടുക്കാം. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രത്യേക കൗണ്ടറുകൾ വഴിയും വള്ളസദ്യ ബുക്ക് ചെയ്യാവുന്നതാണ്.

English Summary:

Aranmula Vallasadya season at the iconic Parthasarathy temple in Aranmula of Pathanamthitta district will be held from July 19 to September 16. The vallasadya spanning 60 days, featuring over 70 traditional dishes served on a plantain leaf in typical Kerala style.

 

Follow Us