AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rasavada Recipe: തിരുവനന്തപുരം സ്പെഷ്യൽ രസവട ഇനി വീട്ടിൽ ഉണ്ടാക്കാം; റെസിപ്പി

Rasavada Recipe: തിരുവനന്തപുരത്തുക്കാരുടെ പ്രിയപ്പെട്ട തട്ടുക്കട വിഭവമാണ് ദോശയും രസവടയും. വളരെ എളുപ്പത്തിലും രുചിയിലും തിരുവനന്തപുരം സ്റ്റൈലില്‍ രസവട  തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Rasavada Recipe: തിരുവനന്തപുരം സ്പെഷ്യൽ രസവട ഇനി വീട്ടിൽ ഉണ്ടാക്കാം; റെസിപ്പി
രസവടImage Credit source: social media
nithya
Nithya Vinu | Published: 07 May 2025 11:28 AM

ദോശ, ചമ്മത്തി കറി, സാമ്പാർ, മുളക് ചമ്മത്തി,  പപ്പടം, ഓംലെറ്റ് ഒരു രസവടയും കൂടെ ഉണ്ടെങ്കിൽ ആഹാ അന്തസ്സ്. തിരുവനന്തപുരത്തുക്കാരുടെ പ്രിയപ്പെട്ട തട്ടുക്കട വിഭവമാണിത്. തിരുവനന്തപുരത്ത് മാത്രമാണ് ആദ്യം രസവട കിട്ടിയിരുന്നത്. എന്നാലിന്ന് ഒട്ടുമിക്ക ഇടങ്ങളിലും ഇവ ലഭ്യമാണ്. വളരെ എളുപ്പത്തിലും രുചിയിലും തിരുവനന്തപുരം സ്റ്റൈലില്‍ രസവട  തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ആവശ്യമുള്ള ചേരുവകൾ

തക്കാളി – 1

പുളി – കുറച്ച്

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

കായം – കുറച്ച്

ഉലുവ പൊടി – ഒരു ടീസ്പൂണ്‍

കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍

മുളക്‌പൊടി – ഒരു ടീസ്പൂണ്‍

ശര്‍ക്കര – വളരെ കുറച്ച്

ഉപ്പ്

പരിപ്പുവട

ALSO READ: വായില്‍ കപ്പലോടും! പരമ്പരാഗത രീതിയിൽ ഒരു കിടിലൻ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കം

തയ്യാറാക്കുന്ന വിധം

ഒരു തക്കാളിയെടുത്ത് ചെറുതായി അരിഞ്ഞ് പുളി പിഴിഞ്ഞതും മഞ്ഞള്‍പ്പൊടിയും വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക.

തിളച്ച് വരുന്നതിലേക്ക് കായം, ഉലുവ പൊടി, കുരുമുളക് പൊടി, മുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക.

ഇതിലേക്ക് ചെറിയ കഷ്ണം ശര്‍ക്കര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക.

ഇതിലേക്ക് മല്ലിയില, കറിവേപ്പിലയും ചേര്‍ത്ത് തീ അണയ്ക്കാം.

ശേഷം എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും പൊട്ടിച്ചെടുത്താല്‍ രസം റെഡി.

തുടര്‍ന്ന് പരിപ്പുവട പാത്രത്തിലെടുത്തശേഷം രസം ഒഴിച്ച് കുറഞ്ഞത് അരമണിക്കൂര്‍ നേരം വയ്ക്കുക, നല്ല ടേസ്റ്റി രസവട റെഡി.