Thiruvonam Ritual: തിരുവോണത്തിന് പൂക്കളമില്ല, തുമ്പക്കുടവും , തൃക്കാക്കരയപ്പനും മാത്രം

ഇലയട അല്ലെങ്കിൽ ഓണയട എന്നറിയപ്പെടുന്ന അടയും ഉണ്ണയപ്പവും നിവേദ്യത്തിൽ നിർബന്ധം. പിന്നീട് കൂകിവിളിച്ച് ഓണത്തപ്പനെ ക്ഷണിക്കുന്ന ചടങ്ങും ചില നാടുകളിലുണ്ട്.

Thiruvonam Ritual: തിരുവോണത്തിന് പൂക്കളമില്ല, തുമ്പക്കുടവും , തൃക്കാക്കരയപ്പനും മാത്രം

Onam Rituals

Published: 

31 Aug 2025 15:37 PM

ഇപ്പോൾ എല്ലായിടത്തും പൊതുവേ തിരുവോണത്തിന് വലിയ പൂക്കളം ഇടുന്നത് പതിവാണ്. ആഘോഷത്തിന്റെ ഭാ​ഗമായി നോക്കിയാൽ ഇതിൽ കുറ്റമൊന്നും കാണാനില്ല. പക്ഷെ ഇതാണ് ആചാരം എന്ന് തെറ്റിധരിക്കരുത്. ഓണത്തിന് 9 ദിവസം പൂക്കളമിട്ട് തിരുവോണ ദിവസം തുമ്പക്കുടവും തൃക്കാക്കരയപ്പന്റെ മൺപ്രതിമയും കുടയും വടിയുമായി വരവേൽക്കുന്നതാണ് ചടങ്ങ്.

 

തൃക്കാക്കരയപ്പനെ വരവേൽക്കുന്നത് എങ്ങനെ?

 

തിരുവോണനാളിലെ പ്രധാന ചടങ്ങ് ഓണത്തപ്പനെ (തൃക്കാക്കരയപ്പനെ) വരവേൽക്കുക എന്നതാണ്. ഇതിനായി വീടിന്റെ പൂമുഖത്തോ, ശുദ്ധിയുള്ള മറ്റേതെങ്കിലും സ്ഥലത്തോ ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നു. ഓണത്തപ്പനെ വെക്കാനുള്ള സ്ഥലം ചാണകം മെഴുകി ശുദ്ധമാക്കുന്നു. അതിനുശേഷം തുമ്പപ്പൂവും തുളസിയും വയ്ക്കുന്നു.

തുമ്പച്ചെടി മുഴുവനായാണ് വെയ്ക്കാറ്. മണ്ണുകൊണ്ട് നിർമ്മിച്ച, പിരമിഡ് ആകൃതിയിലുള്ള തൃക്കാക്കരയപ്പനെ ഈ പൂക്കളത്തിന്റെ മധ്യത്തിൽ വെക്കുന്നു. ഇതിനു ചുറ്റുമായി ചെറിയ വിളക്കുകൾ കൊളുത്തി വെക്കും. വെള്ളവും കുടയും വടിയും വെയ്ക്കും. അരിമാവിൻ കോലം വരയ്ക്കണം. ശേഷം നിവേദ്യങ്ങൾ സമർപ്പിക്കാം.

ഓണത്തപ്പന്റെ മുന്നിൽ നാക്കില വെച്ച് അതിൽ അവിലും മലരും ശർക്കരയും പഴങ്ങളും വെച്ച് നിവേദിക്കുന്നു. ഈ നിവേദ്യം സാധാരണയായി വാഴയിലയിലാണ് വെക്കുന്നത്. ഇത് മഹാബലിയെ വരവേൽക്കുന്നതിൻ്റെയും അദ്ദേഹത്തെ പൂജിക്കുന്നതിൻ്റെയും പ്രതീകമാണ്.

ഇലയട അല്ലെങ്കിൽ ഓണയട എന്നറിയപ്പെടുന്ന അടയും ഉണ്ണയപ്പവും നിവേദ്യത്തിൽ നിർബന്ധം. പിന്നീട് കൂകിവിളിച്ച് ഓണത്തപ്പനെ ക്ഷണിക്കുന്ന ചടങ്ങും ചില നാടുകളിലുണ്ട്. ഏഴരവെളുപ്പിന് അതായത് സൂര്യനുദിക്കുന്നതിനു മുമ്പാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് പ്രത്യേകം ഓർക്കണം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്