AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam October 12 : പ്രേമിക്കാൻ പറ്റിയ ദിവസം; ഇന്നത്തെ രാശിഫലം അറിയാം

Today Horoscope Malayalam October 12 Predictions : പൊതുവെ ഇന്ന് നല്ല ദിവസമാണ്. സാമ്പത്തികമായും മാനസികമായും നല്ല ദിവസമാവും ഇന്ന്. കമിതാക്കൾക്കും ദമ്പതിമാർക്കുമടക്കം ഇന്ന് നേട്ടങ്ങളുണ്ടാവും.

Today Horoscope Malayalam October 12 : പ്രേമിക്കാൻ പറ്റിയ ദിവസം; ഇന്നത്തെ രാശിഫലം അറിയാം
ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)
abdul-basith
Abdul Basith | Published: 12 Oct 2024 06:52 AM

ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാവും. ചിലരുടെ കുടുംബപ്രശ്നങ്ങൾ അവസാനിക്കും. മറ്റ് ചില രാശിക്കാരുടെ ദാമ്പത്യജീവിതം സന്തോഷകരമാവും. പ്രേമിക്കുന്നവർക്കും ഇന്ന് നല്ല ദിവസമാണ്. അറിയാം, ഇന്നത്തെ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിസ്ഥലത്ത് അനുകൂല മാറ്റങ്ങളുണ്ടായേക്കാം. സാമൂഹിക, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. മക്കളുമായി ബന്ധപ്പെട്ട് നിരാശാജനകമായ വാർത്തകളുണ്ടായേക്കാം. കമിതാക്കൾക്ക് നല്ല ദിവസം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇന്ന് സാമ്പത്തിക ചിലവുകൾ വർധിക്കാം. കുടുംബപ്രശ്നങ്ങൾ അവസാനിച്ചേക്കും. നല്ല വിവാഹാലോചകൾ വന്നേക്കാം. പ്രണയിക്കുന്ന ആളുമൊത്ത് യാത്ര പോവാനിടയുണ്ട്.

Also Read : Motorcycle Bar End: ഹാൻഡിൽ ബാറിന്റെ അറ്റത്ത് എന്തിനാണ് ഇങ്ങനെയൊരു ഫിറ്റിങ്? റൈഡർമാരെ നിങ്ങൾക്കറിയാമോ കാര്യം

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ദാമ്പത്യജീവിതം സന്തോഷകരമാവും. ദിവസവേതനക്കാർക്കും സർക്കാർ ജോലിക്കാർക്കും നേട്ടമുണ്ടാവും. വൈകുന്നേരം പ്രിയപ്പെട്ട ഒരാളെ കാണും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

മുടങ്ങിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂർത്തിയാക്കാനാവും. അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. കുടുംബത്തോളം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

രാഷ്ട്രീയക്കാർക്ക് നേട്ടമുണ്ടാവുന്ന രാശി. സ്ഥിരവരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം അനുഭവപ്പെടാം. ചില കുടുംബങ്ങളിൽ ഇതേച്ചൊല്ലി അസ്വാരസ്യങ്ങളുണ്ടാവാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കുടുംബജീവിതം സന്തോഷകരമായിരിക്കും. മക്കളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് ഗുണകരമായ വാർത്തകൾ ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാവും. ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസം. പ്രണയിക്കുന്നവർക്ക് ഇന്ന് ചില പ്രശ്നങ്ങളുണ്ടായേക്കാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി പ്രശ്നങ്ങളുണ്ടായേക്കാം. മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കും. സമൂഹത്തിൽ പ്രശസ്തി വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഇന്ന് ഇവർക്ക് തിരക്കേറിയ ദിവസമാവും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണം. ഇന്ന് ഗൃഹോപകരണങ്ങൾ വാങ്ങാൻ പണം ചിലവഴിച്ചേക്കാം.

Also Read : Youngest Defender Owner: കേരളത്തിലെ പ്രായം കുറഞ്ഞ ഡിഫൻഡർ ഉടമ; ആരാണ് ഈ സുന്ദരിയെന്ന് മനസിലായോ?

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അതിൽ വിജയിക്കും. വാഹനത്തിന് തകരാറുണ്ടാവാനിടയുണ്ട്. ഇത് ചെലവ് വർധിപ്പിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഇന്ന് ചില ശാരീരിക പ്രശ്നങ്ങളുണ്ടാവാം. പങ്കാളിയിൽ നിന്ന് പൂർണപിന്തുണ ലഭിക്കും. വസ്തുക്കച്ചവടം ശ്രദ്ധയോടെ ചെയ്യുക.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ദാമ്പത്യജീവിതം സന്തോഷകരമാവും. വ്യവസായത്തിൽ വളർച്ചയും സാമ്പത്തിക ലാഭവുമുണ്ടാവും. വിദ്യാർത്ഥികൾക്ക് നല്ല ദിവസം.