Vijayadashami: നാളെ വിജയദശമി; അറിവിന്‍റെ ലോകത്തേയ്‌ക്ക് ചുവടുവയ്‌ക്കുന്ന കുരുന്നുകള്‍ക്ക് ആശംസകൾ നേരാം
Vijayadasami 2024: നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസമാണ് വിജയദശ്മി ആഘോഷിക്കുന്നത്. വിജയദശ്മി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്.
മലയാളികൾ നാളെ വിജയദശമി ദിനം ആഘോഷിക്കുകയാണ്. നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസമാണ് വിജയദശ്മി ആഘോഷിക്കുന്നത്. വിജയദശ്മി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നാളെ ആയിരങ്ങള്‍ അക്ഷരലോകത്തേക്ക് പിച്ചവയ്ക്കും.
തിന്‍മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ ഭാഗമായിട്ടാണ് വിജയദശ്മി ആഘോഷിക്കുന്നത്. നവരാത്രിയുടെ ഒന്‍പത് ദിനങ്ങളിലായി ദേവിയുടെ വിവിധ ഭാവങ്ങളെയാണ് ആരാധിക്കുന്നത്. ആദ്യത്തെ മൂന്ന് നാള്‍ പാര്‍ ദേവിയായും, പിന്നീടുള്ള മൂന്ന് നാള്‍ മഹാലക്ഷ്മിയായും ഒടുവില്‍ സരസ്വതിയുമായിട്ടാണ് സങ്കല്‍പ്പിക്കുന്നത്. ഒക്ടേബർ 12 ഞായറാഴ്ചയാണ് ഈ വർഷത്തെ വിജയദശമി ദിവസം വരുന്നത്.വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുരരാജാവായിരുന്ന മഹിഷാസുരന് എതിരെ ദുർഗദേവി നേടിയ വിജയമാണ് വിജയദശമി ആയിട്ട് ആഘോഷിക്കുന്നത്.
വിദ്യാരംഭം കുറിക്കുന്നത് എങ്ങനെ
‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു’ എന്ന് കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണം കൊണ്ട് എഴുതി പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം ഉറക്കെ ഉരുവിട്ട് എഴുതിക്കൊണ്ടാണ്. അറിവിലേക്കുള്ള ആരംഭം ഓരോ കുരുന്നുകളും കുറിക്കുന്നത്. നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ ആണ് വിദ്യാരംഭ വേളയില്‍ ആരാധിക്കുന്നത്. അറിവിന്റെ ലോകത്ത് തിളങ്ങാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് ഓരോ കുരുന്നുകളേയും എഴുത്തിനിരുത്തുന്നത്.
വിജയദശമി ആശംസകള്‍
- ദുര്‍ഗാദേവി നിങ്ങള്‍ക്ക് ശക്തിയും അറിവും നല്‍കി അനുഗ്രഹിക്കട്ടെ, വിജയ ദശമി ആശംസകള്‍
- അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍
- നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നല്‍കുന്ന ഒരു വിജയ ദശമി ദിനമാകട്ടെ
- ജീവിതത്തില്‍ ശരിയായ കാര്യത്തിനായി പരിശ്രമിക്കുന്നതിനുള്ള ശക്തി വിജയ ദശമി ദിനത്തില്‍ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.
- എല്ലാ വെല്ലുവിളികളെയും നിർഭയമായി നേരിടാൻ ശ്രീരാമൻ്റെ ധൈര്യം നിങ്ങളെ പ്രചോദിപ്പിക്കട്ടെ. ദസറ ആശംസകൾ!
- പുതിയ തുടക്കങ്ങളും വിജയങ്ങളും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. വിജയദശമി ആശംസകൾ.
- എല്ലാ വെളുവിളികളെയും അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കട്ടെ. വിജയദശമി ആശംസകൾ.