5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Motorcycle Bar End: ഹാന്‍ഡില്‍ ബാറിന്റെ അറ്റത്ത് എന്തിനാണ് ഇങ്ങനെയൊരു ഫിറ്റിങ്? റൈഡര്‍മാരെ നിങ്ങള്‍ക്കറിയാമോ കാര്യം

Motorcycle Handlebar End Protector: അലങ്കാരത്തിന് വെച്ചതാണെന്ന് നമുക്ക് തോന്നുന്ന പല കാര്യങ്ങള്‍ക്ക് പിന്നിലും ഒരു ലക്ഷ്യമുണ്ടാകും. ബൈക്കില്‍ നമ്മള്‍ കാണുന്ന പല പാര്‍ട്‌സുകള്‍ക്കും ഓരോ ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ ഇവയൊന്നും എന്താണെന്ന് പോലും നമുക്ക് അറിയുന്നുണ്ടാകില്ല.

shiji-mk
Shiji M K | Published: 11 Oct 2024 11:19 AM
ബൈക്കുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ഭൂരിഭാഗം ചെറുപ്പക്കാരും. എന്നാല്‍ അവര്‍ ഉപയോഗിക്കുന്ന വാഹനത്തെ കുറിച്ച് വിശദമായി ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല. മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകിച്ച് 100 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ അവരുടെ വാഹനത്തില്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും,  ഹാന്‍ഡില്‍ ബാറിന്റെ അറ്റത്തായുള്ള ഒരു സംഭവമാണത്. ബെക്കിന്റെ ഹാന്‍ഡില്‍ ബാറിന്റെ നീളവും ഭംഗിയും വര്‍ധിപ്പിക്കുന്നതിനായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്. (Image Credits: Social Media)

1 / 5
റൈഡിങ് സമയത്ത് കേടുപാടുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനും വീഴുമ്പോള്‍ ഹാന്‍ഡില്‍ ബാറിന് കേടുപാടുകള്‍ കുറയ്ക്കാനുമാണ് ഹാന്‍ഡില്‍ ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകള്‍ സഹായിക്കുന്നത്. മാത്രമല്ല ബ്രേക്ക്, ക്ലച്ച് ലിവറുകള്‍ വളയുകയോ തകരുകയോ ചെയ്യാതെ ഇവ സംരക്ഷിക്കുന്നു. (Image Credits: Social Media)

2 / 5
ബൈക്കുകളില്‍ ഹാന്‍ഡില്‍ ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ വാഹനത്തിന്റെ ലിവറുകള്‍ സുരക്ഷിതമാണ്. ബൈക്ക് മറ്റ് വാഹനങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും വസ്തുക്കളിലോ ഇടിക്കുമ്പോള്‍ സൂരക്ഷാ ഫീച്ചറായി എന്‍ഡ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നു. മിററുകള്‍ തകരുന്നതില്‍ നിന്ന് സംരക്ഷിക്കുകയും കൂടാതെ റൈഡറുടെ കൈകള്‍ക്ക് സംരക്ഷണം നല്‍കാനും ഇവയ്ക്ക് സാധിക്കും. (Image Credits: Social Media)

3 / 5
ഇതുമാത്രമല്ല, വൈബ്രേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നതാണ് ഹാന്‍ഡില്‍ ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകളുടെ മറ്റൊരു നേട്ടം. വൈബ്രേഷന്‍ ഇല്ലെങ്കില്‍ ഓരോ റൈഡും കൂടുതല്‍ ആസ്വാദ്യകരമാകും. വാഹനം കണ്‍ട്രോള്‍ ചെയ്യുന്നതിന് എളുപ്പമാകുന്നതിനാല്‍ റൈഡിങ് അനുഭവം മികച്ചതാകും. (Image Credits: Social Media)

4 / 5
ഹാന്‍ഡില്‍ ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകള്‍ ബൈക്കിന്റെ സ്റ്റൈല്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അവയുടെ പ്രധാന ലക്ഷ്യം സുരക്ഷയാണ്. വളരെ മോശമായ ഇന്ത്യന്‍ റോഡുകളില്‍ ഏത് സമയത്തും അപകടം നമ്മെ തേടിയെത്താം അതിനാല്‍, ഈ പ്രൊട്ടക്ടറുകള്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും. (Image Credits: Social Media)

5 / 5