Toxic Job: ഒരു പ്രോജക്റ്റിനെക്കുറിച്ച് വ്യക്തത ചോദിച്ചതിന് ഞാന്‍ കരയേണ്ടി വന്നു, ആശിച്ച ജോലി രാജിവെച്ച് യുവാവ്
Toxic job atmosphere forced to resign: ഒടുവിൽ മനസ്സമാധാനം തേടിയാണ് രാജി വെച്ചത്, അപ്പോൾ "മറ്റൊരു ജോലി കണ്ടെത്താൻ ആശംസകൾ എന്നും അവിടെ എത്രനാൾ പിടിച്ചു നിൽക്കുമെന്ന് നമുക്ക് കാണാം" എന്നും ആയിരുന്നു മാനേജരുടെ പരിഹാസം.

ന്യൂഡൽഹി: മികച്ച കമ്പനിയിൽ ജോലി ലഭിച്ചിട്ടും മോശമായ തൊഴിൽ അന്തരീക്ഷം കാരണം രാജിവെക്കേണ്ടി വന്ന ശ്രാവൺ ടിക്കു എന്ന എഞ്ചിനീയറുടെ അനുഭവം ലിങ്ക്ഡ്ഇനിൽ വലിയ ചർച്ചയാകുന്നു. ഒരു പ്രോജക്റ്റിനെക്കുറിച്ച് വ്യക്തത ചോദിച്ചപ്പോൾ മാനസികമായി ബുദ്ധിമുട്ടിച്ചുവെന്ന് ടിക്കു പറയുന്നു.
ജോലിക്ക് പ്രവേശിച്ചപ്പോൾ ആവശ്യമായ പിന്തുണയോ ഘടനാപരമായ സഹായമോ ലഭിച്ചില്ലെന്ന് ടിക്കു വിശദീകരിച്ചു. കാര്യങ്ങൾ സ്വയം മനസ്സിലാക്കണമെന്നായിരുന്നു കമ്പനിയുടെ നയം. ഇതിൽ വ്യക്തത ചോദിച്ചപ്പോൾ താൻ അപമാനിതനായെന്നും ടിക്കു കുറിച്ചു.
മാനേജർ അസമയങ്ങളിൽ വിളിച്ച് സമ്മർദ്ദം ചെലുത്തുകയും നിരന്തരം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു എന്നും അയാൾ വ്യക്തമാക്കുന്നു.
ഒടുവിൽ മനസ്സമാധാനം തേടിയാണ് രാജി വെച്ചത്, അപ്പോൾ “മറ്റൊരു ജോലി കണ്ടെത്താൻ ആശംസകൾ എന്നും അവിടെ എത്രനാൾ പിടിച്ചു നിൽക്കുമെന്ന് നമുക്ക് കാണാം” എന്നും ആയിരുന്നു മാനേജരുടെ പരിഹാസം.
“ആളുകൾ കമ്പനികളെയല്ല ഉപേക്ഷിക്കുന്നത്, മറിച്ച് അന്തസ്സില്ലാത്ത തൊഴിൽ സാഹചര്യങ്ങളെയാണ്,” എന്നും ശ്രാവൺ ടിക്കു തന്റെ പോസ്റ്റിൽ കുറിച്ചു. ഇതിന് താഴെ നിരവധി പേർ സമാന അനുഭവങ്ങളുമായി എത്തി. ഇന്ത്യൻ കോർപ്പറേറ്റ് ഇടങ്ങളിലെ തൊഴിൽ ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് ജോലി നഷ്ടപ്പെടാറുണ്ടെന്നും ചിലർ കമന്റ് ചെയ്തു.