Travel Abroad: വിദേശയാത്ര പോകാൻ പ്ലാനുണ്ടോ? ഭക്ഷണച്ചെലവ് കുറയ്ക്കാൻ ഇതാ എളുപ്പ വഴി

How To Plan A Abroad Trip: വിദേശ രാജ്യങ്ങളിൽ എത്തി അവിടുന്ന് ഭക്ഷണം കഴിക്കുന്നത് ചെലവേറിയ കാര്യമാണ്. എന്നാൽ ഭക്ഷണത്തിൻ്റെ ചിലവ് കുറയ്ക്കാനുള്ള ചില ടിപ്പുകളുമായാണ് കണ്ടൻ്റ് ക്രിയേറ്ററായ ശ്വേത റാത്തോഡ് ഇവിടെ പറയുന്നത്.

Travel Abroad: വിദേശയാത്ര പോകാൻ പ്ലാനുണ്ടോ? ഭക്ഷണച്ചെലവ് കുറയ്ക്കാൻ ഇതാ എളുപ്പ വഴി

ndian content creator Shweta Rathore,

Published: 

22 Oct 2025 13:51 PM

ജീവിതത്തിൽ ഒരിക്കലെങ്കിലും വിദേശത്തേക്ക് യാത്ര പോകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് നമ്മൾ. വിദേശ രാജ്യങ്ങളിലെ ജീവിത രീതിയും ഭക്ഷണപാരമ്പര്യവും സംസ്കാരവും എല്ലാം അറിയാൻ യാത്ര വളരെ നല്ലതാണ്. എന്നാൽ പലപ്പോഴും യാത്രാ ചെലവുകളാണ് ഈ ആ​ഗ്രഹത്തെ മണ്ണിട്ടുമൂടുന്നത്. പോകണമെന്നുണ്ടെങ്കിലും പലതരത്തിലുള്ള ചെലവുകൾ താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും. ഏറ്റവും കൂടുതൽ ചെലവ് ഭക്ഷണത്തിനും താമസത്തിനും തന്നെയാണ്.

വിദേശ രാജ്യങ്ങളിൽ എത്തി അവിടുന്ന് ഭക്ഷണം കഴിക്കുന്നത് ചെലവേറിയ കാര്യമാണ്. എന്നാൽ ഭക്ഷണത്തിൻ്റെ ചിലവ് കുറയ്ക്കാനുള്ള ചില ടിപ്പുകളുമായാണ് കണ്ടൻ്റ് ക്രിയേറ്ററായ ശ്വേത റാത്തോഡ് ഇവിടെ പറയുന്നത്. ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റിൽ താൻ അടുത്തിടെ യാത്ര ചെയ്തപ്പോൾ പ്രയോ​ഗിച്ച ഒരു തന്ത്രത്തെക്കുറിച്ചാണ് അവർ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന എളുപ്പവഴിയാണിതെന്നും അവർ പറയുന്നു.

ALSO READ: നാല് ന​ഗരങ്ങളിലൂടെ തീർത്ഥാടന യാത്ര; ഹോളി കാശി പാക്കേജുമായി ഐആർസിടിസി

“വിദേശത്തേക്ക് യാത്ര പോകുമ്പോൾ, നല്ല വില കൊടുത്തിട്ടും നല്ല ഭക്ഷണം ലഭിക്കുന്നില്ല എന്നത് പലരും പരാതിപ്പെടുന്നു. താഷ്‌കന്റിൽ, പരിപ്പ്, അരി തുടങ്ങിയ ചെറിയ ഇന്ത്യൻ ഭക്ഷണങ്ങൾക്ക് പോലും 1,400 രൂപ മുതൽ 2,000 രൂപ വരെയാണ് വില വരുന്നത്. ഇന്ത്യൻ റെസ്റ്റോറൻ്റുകളും അവിടെ ലഭ്യമല്ല. അങ്ങനെ നിസ്സഹായയായി നിന്ന താൻ, അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് പോയു. അവിടെ നിന്ന് പാചകം ചെയ്യാൻ കഴിയുന്ന ചില സാധനങ്ങൾ വാങ്ങി. അങ്ങനെ അടുക്കളയോട് കൂടിയ ഒരു താമസ സൗകര്യം കണ്ടെത്തി. തുടർന്ന് അവിടെ സ്വന്തമായി പാചകം ചെയ്യുകയും കഴിക്കുകയും ചെയ്തു” ശ്വേത പറഞ്ഞു.

സ്വന്തമായി ഭക്ഷണം പാകം ചെയ്തപ്പോൾ തനിക്ക് രണ്ട് മൂന്ന് ദിവസത്തേക്ക് ആകെ ചിലവായത് 2,000 രൂപയുടെ പലചരക്ക് സാധനങ്ങൾ മാത്രമാണെന്നും അവർ പറയുന്നു. അല്ലെങ്കിൽ അഞ്ച് ദിവസത്തേക്ക് ഭക്ഷണത്തിന് ഏകദേശം 25-30,000 രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് അവർ പറയുന്നത്. ശ്വേതയുടെ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമൻ്റുമായി എത്തിയിരിക്കുന്നത്. യാത്ര ചെയ്യുമ്പോൾ സു​ഗന്ധവ്യജ്ഞനങ്ങൾ കൂടി കൈവശം വയ്ക്കുന്നത് ലാഭകരമാകുമെന്ന് ഒരാൾ കമൻ്റ് ചെയ്തു.

ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്