AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bharat Gaurav Train: രാജസ്ഥാൻ–ഗുജറാത്ത്–ഹൈദരാബാദ്‌; കിടിലൻ യാത്രയുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ

യാത്രയ്‌ക്ക് 33 ശതമാനം സബ്സിഡി റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അധ്യാപകർ, പത്രപ്രവർത്തകർ, മുൻ സൈനികർ, സൈനിക സേവനത്തിലുള്ളവരുടെ കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക ഇളവുകളും അനുവദിച്ചിട്ടുണ്ട്.

Bharat Gaurav Train: രാജസ്ഥാൻ–ഗുജറാത്ത്–ഹൈദരാബാദ്‌; കിടിലൻ യാത്രയുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ
Bharat Gaurav TrainImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 12 Oct 2025 22:01 PM

ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ സംഘടിപ്പിക്കുന്ന രാജസ്ഥാൻ–ഗുജറാത്ത്–ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ഈ വർഷത്തെ യാത്ര ഉടൻ. എല്ലാ പാക്കേജുകളും ഉൾക്കൊള്ളുന്ന 13 ദിവസത്തെ യാത്രയാണ് നവംബർ 25ന് ആരംഭിക്കുന്നത്. രാജസ്ഥാനിലെ ജോദപുർ, ജയ്സാൽമീർ, ജയ്പുർ, അജ്മീർ, ഉദയപുർ, ഗുജറാത്തിലെ ഏകത പ്രതിമ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഈ യാത്രയിൽ പ്രധാനമായും സന്ദർശിക്കാൻ സാധിക്കുക

യാത്രയ്‌ക്ക് 33 ശതമാനം സബ്സിഡി റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അധ്യാപകർ, പത്രപ്രവർത്തകർ, മുൻ സൈനികർ, സൈനിക സേവനത്തിലുള്ളവരുടെ കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക ഇളവുകളും അനുവദിച്ചിട്ടുണ്ട്. 13 ദിവസത്തെ യാത്ര തിരുവനന്തപുരത്തു നിന്നാണ് ആരംഭിക്കുന്നത്. കൊല്ലം ആലപ്പുഴ, കായംകുളം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ ട്രെയിന് സ്റ്റോപ്പുള്ളത്.

650 യാത്രക്കാരെയാണ് ട്രെയിനിൽ ഉൾക്കൊള്ളുന്നത്. ഹോട്ടൽ താമസസൗകര്യം, യാത്രാ ഇൻഷുറൻസ് എന്നിവയും ഉൾപ്പെടുന്ന പാക്കേജാണിത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഐആർടിസിയുടെ വെബ്‌സൈറ്റിൽ ബുക്കിങ്‌ ലഭ്യമല്ല. ബുക്ക്‌ ചെയ്യാനായി 730585 8585, www.tourtimes.in എന്നീ സേവനങ്ങൾ ഉപയോ​ഗിക്കേണ്ടതാണ്.

Also Read: ഈ ദീപാവലി അയോധ്യയിലാകാം; പോകാം ആസ്വദിക്കാം ഭക്തിസാന്ദ്രമായ നിമിഷം

നിരക്കുകൾ

സ്ലീപ്പർ ക്ലാസിന്: 34,950

തേർഡ് എസിക്ക്: 44,750

സെക്കൻഡ് എസിക്ക്: 51,950

ഫസ്റ്റ് എസിക്ക്: 64,950

‘നമ്മുടെ നാട് കാണൂ, ഒരു ഭാരതം ശ്രേഷ്ഠഭാരതം’ എന്ന മുദ്രാവാചകത്തോടെയാണ് ഭാരത് ഗൗരവ് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്. ആഭ്യന്തര സഞ്ചാരികൾക്കു മാത്രമല്ല, ഇന്ത്യ കാണാനും അറിയാനും എത്തുന്ന വിദേശ സഞ്ചാരികൾക്കും ഈ ട്രെയിൻ സർവീസ് വളരെ ഉപയോ​ഗപ്രദമാണ്. നമ്മുടെ നാടിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും സഞ്ചാരികൾക്കു മുന്നിൽ തുറന്നു കാട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഭാരത് ഗൗരവ് ട്രെയിനുകൾ പ്രവർത്തിക്കുന്നത്.