AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali In Ayodhya: ഈ ദീപാവലി അയോധ്യയിലാകാം; പോകാം ആസ്വദിക്കാം ഭക്തിസാന്ദ്രമായ നിമിഷം

Diwali Celebration In Ayodhya: ക്ഷേത്രങ്ങൾ, ഇടവഴികൾ, പടിക്കെട്ടുകൾ എന്നിങ്ങനെ ഓരോ സ്ഥലത്തും ദീപങ്ങളുടെയും മന്ത്രങ്ങളുടെയും പ്രാർത്ഥനയുടെയും ദിവ്യാനുഭൂതി ആസ്വദിക്കാൻ തീർച്ചയായും അയോധ്യ തന്നെ സന്ദർശിക്കണം. നിങ്ങൾ ആദ്യമായാണ് അയോധ്യ സന്ദർശിക്കുന്നതെങ്കിൽ, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Diwali In Ayodhya: ഈ ദീപാവലി അയോധ്യയിലാകാം; പോകാം ആസ്വദിക്കാം ഭക്തിസാന്ദ്രമായ നിമിഷം
Diwali In AyodhyaImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 11 Oct 2025 21:45 PM

ദീപാവലി ദാ ഇങ്ങെത്തി… രാജ്യത്തിൻ്റെ ഓരോ ദിക്കിലും പല രീതിയിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. പടക്കം പൊട്ടിച്ചും, നൃത്തം ചെയ്തും, മധുരം വിളമ്പിയും ദീപാവലി കെങ്കേമമാക്കുന്ന സ്ഥലങ്ങളിൽ യാത്ര പോകാൻ ആരാണ് ആ​ഗ്രഹിക്കാത്തത്. അത്തരത്തിൽ ദീപാവലി ആഷോഘങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് അയോധ്. ശ്രീരാമന്റെ ജന്മസ്ഥലമാണ് ആയോധ്യ. സരയു നദിയുടെ തീരത്ത് ഈ പ്രദേശം ഇന്ത്യയിൽ ദീപാവലി ആഘോഷിക്കാൻ പറ്റിയ മികച്ചൊരിടമായി മാറിയിരിക്കുകയാണ് ഇന്ന്.

ദീപാവലി ആഘോഷം ശരിക്കും അവിസ്മരണീയമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അയോധ്യ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. മറ്റെവിടെയും നിങ്ങൾക്ക് ലഭിക്കാത്ത ഒരനുഭവമായിരിക്കും അയോധ്യയിലെ ദീപാവലി ആഘോഷത്തിലൂടെ നിങ്ങൾക്ക് ലഭിക്കുക. ഈ സമയത്ത് അയോധ്യയിലെത്തുന്ന ഓരോ വ്യക്തിയും ഭക്തി സാന്ദ്രമായ നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുക. ലക്ഷക്കണക്കിന് വിളക്കുകളാൽ തീർത്ത വർണാഭമായ കാഴ്ച്ചയാണ് നിങ്ങളെ അവിടേക്ക് മാടിവിളിക്കുന്നത്.

ക്ഷേത്രങ്ങൾ, ഇടവഴികൾ, പടിക്കെട്ടുകൾ എന്നിങ്ങനെ ഓരോ സ്ഥലത്തും ദീപങ്ങളുടെയും മന്ത്രങ്ങളുടെയും പ്രാർത്ഥനയുടെയും ദിവ്യാനുഭൂതി ആസ്വദിക്കാൻ തീർച്ചയായും അയോധ്യ തന്നെ സന്ദർശിക്കണം. നിങ്ങൾ ആദ്യമായാണ് അയോധ്യ സന്ദർശിക്കുന്നതെങ്കിൽ, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് വിശദമായി വായിച്ചറിയാം.

Also Read: വിളക്കുകളുടെ ഉത്സവമായ ദീപാവലി കാഴ്ചകൾ കാണാൻ ഇവിടേക്ക് പോകാം

അയോധ്യയിലെ ദീപാവലി ആഘോഷം

അയോധ്യയിലെ ദീപാവലിക്ക് രാമായണവുമായി വളരെയധികം ബന്ധമുള്ളതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായൊരു ആഘോഷമാണ് ഇവിടെ അരങ്ങേറുന്നത്. ഐതിഹ്യമനുസരിച്ച്, 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ, ജനങ്ങൾ മൺവിളക്കുകൾ നിരത്തി അദ്ദേഹത്തെ വരവേറ്റുവെന്നാണ് പറയപ്പെടുന്നത്. ആ ഭക്തിയോടെയാണ് ഇന്നും ആളുകൾ ദീപാവലിക്ക് വിളക്കുകൾ ഒരുക്കുന്നത്.

അയോധ്യ സന്ദർശിക്കേണ്ട സമയം

2025 ലെ ദീപാവലി ഒക്ടോബർ 20നാണ്. എന്നാൽ അയോധ്യയിലെ ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിക്കുന്നു. ദീപോത്സവമാണ് പ്രധാന ആകർഷണം. ഏറ്റവും മനോഹരമായ ആഘോഷമാണ് നിങ്ങൾക്ക് ആസ്വദിക്കേണ്ടതെങ്കിൽ ദീപാവലിക്ക് രണ്ട് ദിവസം മുമ്പെങ്കിലും അയോധ്യയിലെത്തണം. ഘോഷയാത്രകൾ, രാംലീല പ്രകടനങ്ങൾ തുടങ്ങി മറ്റ് കലാപരിപാടികളുടെ ഭാ​ഗമാകാനും സാധിക്കും.