Vande Bharat: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്താൻ 1000 രൂപ; വന്ദേഭാരത് നിരക്ക് ഇങ്ങനെ….

Ernakulam - Bengaluru Vande Bharat Ticket Fare: ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെയുള്ള 638 കിലോമീറ്റർ വെറും 8 മണിക്കൂർ 40 മിനിട്ട് കൊണ്ടാണ് താണ്ടുന്നത്. ആകെ ഒമ്പത് സ്റ്റേഷനുകളിലാണ് നിർത്തുന്നത്. 600ല്‍ കൂടുതല്‍ സീറ്റുകളുണ്ട്.

Vande Bharat: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്താൻ 1000 രൂപ; വന്ദേഭാരത് നിരക്ക് ഇങ്ങനെ....

Vande Bharat Express

Updated On: 

29 Dec 2025 | 02:12 PM

കുറഞ്ഞ ചെലവിൽ വളരെ വേ​ഗത്തിൽ എറണാകുളത്ത് നിന്ന് ബെം​ഗളൂരൂ വരെ യാത്ര ചെയ്യാനുള്ള സൗകര്യവുമായി വന്ദേഭാരത്. ബെം​ഗളൂരൂവിലെ മലയാളികൾക്ക്, ഐടി പ്രൊഫഷണലുകൾക്കും കേരളത്തിനും ബെംഗളൂരുവിനും ഇടയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കുമെല്ലാം ഈ സർവീസ് പ്രയോജനപ്പെടും. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെയുള്ള 638 കിലോമീറ്റർ വെറും 8 മണിക്കൂർ 40 മിനിട്ട് കൊണ്ടാണ് താണ്ടുന്നത്.

കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത എറണാകുളം- കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസാണ് ഇവിടെ താരം. ബെംഗളൂരു – എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ് 1095 രൂപയാണ്. ചെയർകാറിലാണ് ഈ തുക നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിലാണ് യാത്ര ചെയ്യേണ്ടത് എങ്കിൽ 2289 രൂപ നൽകണം.

റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയാണ് ചെയർകാറിലും എക്സിക്യൂട്ടീവ് ചെയർകാറിലും ഈ നിരക്ക് വരുന്നത്. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിങ്ങനെ ആകെ ഒമ്പത് സ്റ്റേഷനുകളിലാണ് നിർത്തുന്നത്. 600ല്‍ കൂടുതല്‍ സീറ്റുകളുണ്ട്.

ALSO READ: വന്ദേഭാരത് കോസ്റ്റ്ലി ആണെന്ന് ആരാ പറഞ്ഞേ? കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും വഴിയുണ്ട്!

ബെംഗളൂരു – എറണാകുളം (ട്രെയിൻ നമ്പർ 26652) ഉച്ചക‍ഴിഞ്ഞ് 2:20ന് പുറപ്പെട്ട്, രാത്രി 11:00ന് എറണാകുളം ജങ്ഷനിലെത്തിച്ചേരും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈ റോഡ് (6.45), സേലം (7.18), കെആർ പുരം (10.23) എന്നിങ്ങനെയാണ് സർവീസ് സമയം.

 

ടിക്കറ്റ് നിരക്ക്

 

എറണാകുളത്തേക്ക്

 

സേലം: ₹566 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1182)

ഈറോഡ്- ₹665 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1383)

തിരൂർ- ₹735 (എക്സിക്യൂട്ടിവ് ചെയർകാർ – ₹1534)

കോയമ്പത്തൂർ- ₹806 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1681)

പാലക്കാട്- ₹876 (എക്സിക്യൂട്ടിവ് ചെയർകാർ – ₹1827)

തൃശൂർ- ₹1009 (എക്സിക്യൂട്ടിവ് ചെയർകാർ – ₹2110)

 

ബെംഗളൂരുവിലേക്ക്

 

തൃശൂർ- ₹293 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹616)

പാലക്കാട്- ₹384 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹809)

കോയമ്പത്തൂർ- ₹472 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹991)

തിരൂർ- ₹550 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1152)

ഈറോഡ്- ₹617 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1296)

സേലം- ₹706 (എക്സിക്യൂട്ടിവ് ചെയർകാർ – ₹1470)

കെ ആർ പുരം- ₹1079 (എക്സിക്യൂട്ടിവ് ചെയർകാർ – ₹2257)

 

 

കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്!
സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
ഇനാനും ആരോണും; U19 ലോകകപ്പിലെ മലയാളികൾ
സ്തംഭിച്ച് പോയ അപകടം
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ