Munnar Trip: എന്നും ലൗ മൂന്നാറിനോട്… മഞ്ഞുകാണാൻ പോകാം കേരളത്തിൻ്റെ കശ്മീരിലേക്ക്

Munnar Winter Trip: മഞ്ഞും, മലയും, കോടയും, ​ഗ്യാപ് റോഡുകളും, കണ്ണിനെ കുളിരണിയിപ്പിക്കുന്ന പ്രകൃതിയുടെ സൗന്ദര്യവും എല്ലാം മൂന്നാറിനെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. അത്തരത്തിൽ വേറിട്ട ഒട്ടേറെ കാഴ്ചകളാണ് മൂന്നാറിലുള്ളത്.

Munnar Trip: എന്നും ലൗ മൂന്നാറിനോട്... മഞ്ഞുകാണാൻ പോകാം കേരളത്തിൻ്റെ കശ്മീരിലേക്ക്

Munnar

Published: 

12 Dec 2025 13:31 PM

മലയാളികൾക്ക് യാത്രയെന്ന് പറഞ്ഞാൽ ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് മൂന്നാർ എന്ന മഹാ വിസ്മയമാണ്. എത്ര കണ്ടാലും മതിവരാത്ത എന്തോ ഒന്നാണ് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്നത്. മഞ്ഞും, മലയും, കോടയും, ​ഗ്യാപ് റോഡുകളും, കണ്ണിനെ കുളിരണിയിപ്പിക്കുന്ന പ്രകൃതിയുടെ സൗന്ദര്യവും എല്ലാം മൂന്നാറിനെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. അത്തരത്തിൽ വേറിട്ട ഒട്ടേറെ കാഴ്ചകളാണ് മൂന്നാറിലുള്ളത്.

വരുന്ന അവധിക്ക് എവിടേക്ക് പോകണമെന്ന ആശങ്കയിലാണ് നിങ്ങളെങ്കിൽ, തീർച്ചയായും മൂന്നാർ തിരഞ്ഞെടുക്കാവുന്നതാണ്. കാരണം ശൈത്യക്കാലത്തെ പ്രത്യേക സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ അവധിക്ക് തന്നെ പോകേണ്ടതുണ്ട്. മൂന്നാറിനെ ഏറ്റവും ഭം​ഗിയായി കാണാൻ കഴിയുന്ന സമയം കൂടിയാണ് ഇപ്പോൾ. ലക്കം വെള്ളച്ചാട്ടം, ഇരവിക്കുളം നാഷനൽ പാർക്ക്, ചന്ദനത്തോപ്പുകൾ, മറയൂർ എന്നിങ്ങനെ കണ്ടതും കാണാത്തതുമായി കാഴിച്ചകളാണ് നിങ്ങളെ അവിടെ കാത്തിരിക്കുന്നത്.

ALSO READ: വിദേശ സഞ്ചാരികളുടെ ഹൃദയം കവർന്ന ഇന്ത്യയിലെ സ്ഥലങ്ങളും നിമിഷങ്ങളും

ബ്രിട്ടീഷ് ഭരണകാലത്ത് തേയില കൃഷിക്കായി വികസിപ്പിച്ചെടുത്ത ന​ഗരമാണ് മൂന്നാർ. അങ്ങനെ 2000 ത്തിൽ കേരള സർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് നദികളുടെ സംഗമ വേദി കൂടെയാണ് മൂന്നാർ എന്ന മനോഹരമായ നാട്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്.

മൂന്നാറിൽ സാധാരണ സമയങ്ങളിൽ പോലും ഒൻപത് ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസിന്റെ ഇടയിലാണ് താപനില വരുന്നത്. അതുകൊണ്ട് തന്നെ എല്ലാ സമയത്തും ഇവിടെ വിനോദ സഞ്ചാരികൾ ഒഴുകിയെത്തുകയാണ്. തെക്കിന്റെ കശ്മീർ എന്നൊരു പോരുകൂടി മൂന്നാറിനുണ്ട്.

മൂന്നാറിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ വ്യൂ പോയിന്റാണ് ടോപ് സ്റ്റേഷൻ. മൂന്നാറിലെത്തിയാൽ നിങ്ങൾ ഒരിക്കലും മിസ്സ് ചെയ്യരുതാത്ത സ്ഥലമാണിത്. ഇത് കേരളത്തിന്റെയും തമിഴ്നാടിൻ്റെയും അതിർത്തി പ്രദേശം കൂടിയാണ്. പശ്ചിമഘട്ടത്തിൻ്റെ ഏറ്റവും അതിമനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നാൽ നിങ്ങൾക്ക് കാണാൻ സാധിക്കുക.

പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം