Kanchipuram Travel: ആയിരം ക്ഷേത്രങ്ങളുള്ള ഒരോയൊരു നഗരം; സാരിപ്രേമികൾക്കും പോയി വരാം
Kanchipuram In Tamilnadu: മനോഹരമായ ക്ഷേത്രങ്ങളും ക്ഷേത്രവാസ്തുവിദ്യയും എല്ലാം ചേരുമ്പോൾ കാഞ്ചിപുരത്തിന് ക്ഷേത്രങ്ങളുടെ നഗരമെന്ന് പേരല്ലാതെ മറ്റൊരു പേരും ചേരില്ല. കല്ല്യാണ പട്ടായാണ് കാഞ്ചീപുരം സാരികളെ പലരും കാണുന്നത്. കാഞ്ചീപുരത്തെത്തിയാൽ എവിടെ നോക്കിയാലും പട്ടുകളുടെ അലങ്കാരങ്ങളാണ്.

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ചരിത്രനഗരമായാണ് കാഞ്ചീപുരം അറിയപ്പെടുന്നത്. ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നൊരു പേരുകൂടി ഈ സ്ഥലത്തിനുണ്ട്. ചരിത്ര പ്രസിന്ധമായ നിരവധി ക്ഷേത്രങ്ങളാണ് ഈ നാട്ടിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഓരോ ക്ഷേത്രത്തിനും പറയാൻ ഒരായിരം കഥകളുണ്ട്. തമിഴ്നാട്ടിലെ 31 ജില്ലകളിൽ ഒന്നാണ് കാഞ്ചീപുരം. പുരാതനകാലത്ത് കാഞ്ചി എന്നും കാഞ്ചിയാമ്പതി എന്നുമാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.
മനോഹരമായ ക്ഷേത്രങ്ങളും ക്ഷേത്രവാസ്തുവിദ്യയും എല്ലാം ചേരുമ്പോൾ കാഞ്ചിപുരത്തിന് ക്ഷേത്രങ്ങളുടെ നഗരമെന്ന് പേരല്ലാതെ മറ്റൊരു പേരു ചേരില്ലെന്നത് അവിടെയെത്തിയാൽ മാത്രമെ മനസ്സിലാകു. ആത്മീയമായ ചൈതന്യവും സാംസ്കാരിക വൈവിധ്യവുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. രാജ്യത്തെ ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായും കാഞ്ചീപുരത്തെ കണക്കാക്കുന്നു.
25 ഏക്കറോളം പരന്നു കിടക്കുന്ന ഏകാംബരേശ്വർ ക്ഷേത്രം ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്. 59 മീറ്റർ ഉയരമുള്ള ഗോപുരമാണ് ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകത. പാർവതി ദേവിയുടെ മറ്റൊരു രൂപമായ കാമാക്ഷി അമ്മയുടെ ക്ഷേത്രുവും ഇവിടെ കണ്ടിരിക്കേണ്ടതാണ്. ദേവിയുടെ മൂന്ന് പുണ്യ വാസസ്ഥലങ്ങളിൽ ഒന്നാണ് ഇത്. മറ്റു രണ്ടെണ്ണം വാരണാസിയിലും മധുരയിലുമാണ് സ്ഥിതി ചെയ്യുന്നത്.
എന്നാൽ നമ്മളിൽ പലർക്കും ക്ഷേത്രങ്ങൾ എന്നതിനപ്പുറം സാരികളുടെ നാടെന്ന രീതിക്കാണ് കാഞ്ചീപുരം അറയപ്പെടുന്നത്. കാഞ്ചീപുരം സാരി കണ്ടാൽ മനസിളകാത്ത സ്ത്രീകളുണ്ടാകില്ല. വാക്കുകൾക്ക് അതീതമാണ് അതിൻ്റെ ഓരോ ഡിസൈനും പ്രത്യേകതയും. കാഞ്ചീപുരത്തെ നെയ്ത്തുകാർ പരമ്പരാഗതമായി നെയ്യുന്ന പട്ടുസാരിയാണ് കാഞ്ചീപുരം സാരി. കല്ല്യാണ പട്ടായാണ് കാഞ്ചീപുരം സാരികളെ പലരും കാണുന്നത്. കാഞ്ചീപുരത്തെത്തിയാൽ എവിടെ നോക്കിയാലും പട്ടുകളുടെ അലങ്കാരങ്ങളാണ്.
നെയ്ത്ത് നൂലുകൾ ഉണക്കുന്നതും, ഇടതൂർന്ന വഴികളും, വീട്ടുമുറ്റത്തെ കോലങ്ങളെ സാക്ഷിയാക്കി സാരികൾ നെയ്യുന്ന നെയ്ത്തുശാലകളും ഇവിടുത്തെ പ്രത്യേകതകളാണ്. മൾബറി ചെടികളിൽ ഇഴയുന്ന പട്ടുനൂൽ പുഴുക്കളിൽ നിന്നുള്ള നൂലുകൾ ഉപയോഗിച്ച് തുന്നുന്ന യഥാർത്ഥ പട്ടുസാരികളാണ് ഇവിടെയുള്ളത്. അതിനാൽ നിങ്ങളൊരു സാരിപ്രേമിയാണെങ്കിൽ തീർച്ചയായും പോകേണ്ട ഒരു സ്ഥലമാണ് കാഞ്ചീപുരം.