Matheran Toy Train: ഹിറ്റായി മാതേരനിലെ ടോയ് ട്രെയിൻ യാത്ര; ബുക്കിംഗ്, ടിക്കറ്റ് നിരക്കുകൾ
Matheran Toy Train Services: 21 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിലെ യാത്ര സുരക്ഷാ കാരണങ്ങളാൽ എല്ലാ വർഷവും മഴക്കാലത്ത് താൽക്കാലികമായി നിർത്തിവയ്ക്കാറുണ്ട്. 1907ലാണ് ആദ്യമായി ഈ റെയിൽപാത ആരംഭിച്ചത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാതേരനിലെ ടോയ് കാർ സർവീസ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.
ഈ അടുത്ത കാലത്തായി വിനോദസഞ്ചാരികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലുള്ള മാതേരൻ. അതിമനോഹരമായ ഹിൽ സ്റ്റേഷനാണ് മാതേരൻ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 800 മീറ്റർ ഉയരത്തിലാണ് മാതേരൻ സ്ഥിതി ചെയ്യുന്നത്. മഞ്ഞും, മഴയും, തണുപ്പും, പച്ചപ്പും, വെള്ള ചാട്ടങ്ങളും എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളാണ് ഇവിടെയുള്ളത്.
കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മലനിരകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പഴയകാലത്തെ കൊളോണിയൽ കെട്ടിടങ്ങൾ, പച്ചപ്പ് നിറഞ്ഞ ഇടതൂർന്ന വനങ്ങൾ, കൂടാതെ വാഹനങ്ങളുടെ മലിനീകരണമില്ലാത്ത അന്തരീക്ഷം എന്നി ആളുകളെ കൂടുതൽ ആകർഷിക്കുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നുമല്ല യാത്രക്കാരെ മാടിവിളിക്കുന്നത്. മാതേരയിലെ ടോയ് ട്രെയിൻ സർവീസാണ്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാതേരനിലെ ടോയ് കാർ സർവീസ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.
Also Read: ബാലി യാത്രയാണോ നിങ്ങളുടെ മനസ്സിൽ? 5 ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യാം
കനത്ത മഴയെ തുടർന്നാണ് ഇവിടെ അടച്ചിട്ടിരുന്നത്. പശ്ചിമഘട്ടത്തിൻറെ മനോഹരമായ കാഴ്ചകളാണ് ടോയ് കാർ യാത്രയിൽ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്നത്. 21 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിലെ യാത്ര സുരക്ഷാ കാരണങ്ങളാൽ എല്ലാ വർഷവും മഴക്കാലത്ത് താൽക്കാലികമായി നിർത്തിവയ്ക്കാറുണ്ട്. 1907ലാണ് ആദ്യമായി ഈ റെയിൽപാത ആരംഭിച്ചത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും സഞ്ചരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്. പഴയ രീതിയിലുള്ള കോച്ചുകളോട് കൂടിയ ഈ ട്രെയിൻ യാത്ര കാടുകളിലൂടെയും, വളവുകളിലൂടെയും, മൂടൽമഞ്ഞ് മൂടിയ കുന്നുകളിലൂടെയുമാണ്. നേരൽ, അമൻ ലോഡ്ജ്, അല്ലെങ്കിൽ മതേരൻ സ്റ്റേഷനുകളിൽ നിന്ന് ഓഫ്‌ലൈനായി നിങ്ങൾക്ക് ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ഫസ്റ്റ് ക്ലാസിൽ മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 180 രൂപയുമാണ്. സെക്കൻഡ് ക്ലാസിൽ മുതിർന്നവർക്ക് 75 രൂപയും കുട്ടികൾക്ക് 45 രൂപയുമാണ്.