GCC Unified Visa: ഒറ്റവിസയിൽ കാണാം ആറ് ഗൾഫ് രാജ്യങ്ങൾ: അറിയാം ജിസിസി ഏകീകൃത വിസയെക്കുറിച്ച്

GCC Unified Visa Programe: ഈ രാജ്യങ്ങളിലേക്കുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. 2023 നവംബറിൽ ഒമാനിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് വിസ അംഗീകരിച്ചത്. ഒറ്റ പെർമിറ്റ് ഉപയോഗിച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ ആളുകളെ അനുവദിക്കുന്ന യൂറോപ്യൻ ഷെങ്കൻ വിസയ്ക്ക് സമാനമാണ് ഇത്.‌‌

GCC Unified Visa: ഒറ്റവിസയിൽ കാണാം ആറ് ഗൾഫ് രാജ്യങ്ങൾ: അറിയാം ജിസിസി ഏകീകൃത വിസയെക്കുറിച്ച്

Gcc Unified Visa

Published: 

04 Jul 2025 14:00 PM

ഗൾഫ് സഹകരണ കൗൺസിലി (ജിസിസി)ലെ ആറ് അംഗരാജ്യങ്ങളിലൂടെ ഇനി ഒറ്റ വിസയിൽ യാത്രചെയ്യാം. ഏകീകൃത ടൂറിസ്റ്റ് വിസ ജിസിസി രം​ഗത്തെത്തിയിരിക്കുന്നത്. ആറ് ഗൾഫ് രാജ്യങ്ങളിലുടനീളം സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ ഇനി ഒറ്റ വിസ മതിയാകും. ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയാണ് ജിസിസിയിലുൾപ്പെട്ട അംഗരാജ്യങ്ങൾ.

ഈ രാജ്യങ്ങളിലേക്കുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. 2023 നവംബറിൽ ഒമാനിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് വിസ അംഗീകരിച്ചത്. ഒറ്റ പെർമിറ്റ് ഉപയോഗിച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ ആളുകളെ അനുവദിക്കുന്ന യൂറോപ്യൻ ഷെങ്കൻ വിസയ്ക്ക് സമാനമാണ് ഇത്.‌‌ വിസയുടെ ഔദ്യോഗികമായ ലോഞ്ചിങ് തീയതി പുറത്തുവിട്ടിട്ടില്ല. എന്നാൽ വിസ ഉടൻ പുറത്തിറക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

പ്രാദേശിക ടൂറിസത്തെ പുനർനിർമിക്കാനും ഈ രാജ്യങ്ങളിലേക്കുള്ള ആളുകളുടെ യാത്ര സു​ഗ​ഗമാക്കാനും ലക്ഷ്യമിട്ടാണ് ഷെങ്കൻ വിസ മാതൃകയിലുള്ള ജിസിസി വിസകൊണ്ട് ഉദ്ദേശിക്കുന്നത്. ജിസിസിയുടെ കീഴിലുള്ള രാജ്യങ്ങളുടെ വിസ ഓരോന്നായി എടുക്കാതെ തന്നെ അതത് ഇടങ്ങളിൽ വിനോദസഞ്ചാരികൾക്ക് ഒറ്റ വിസയിൽ യാത്ര ചെയ്യാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.

ജിസിസി വിസയുടെ പ്രധാന സവിശേഷതകൾ

യാത്രക്കാർക്ക് ഒരു വിസ മാത്രം ഉപയോഗിച്ച് ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും.

ടൂറിസത്തിനും കുടുംബങ്ങളെ സന്ദർശിക്കാനും മാത്രമെ ഇത് അനുവദിക്കൂ.

ഒരു ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി മാത്രമെ ഇതിനായി അപേക്ഷിക്കാൻ സാധിക്കൂ.

30 മുതൽ 90 ദിവസം വരെയാണ് ഇതിൻ്റെ സാധുത.

സന്ദർശകർക്ക് ഒരു രാജ്യമോ ഒന്നിലധികം രാജ്യങ്ങളോ തിരഞ്ഞെടുക്കാം.

ആവശ്യമായ രേഖകൾ

സാധുവായ പാസ്‌പോർട്ട്
‍‍
സമീപകാല പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോ

നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം (ഹോട്ടൽ ബുക്കിംഗുകൾ)

യാത്രാ ഇൻഷുറൻസ്

നിങ്ങളുടെ യാത്ര സാമ്പത്തികമായി സുരക്ഷിതമാക്കുന്നതിനുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ്

വിമാന ടിക്കറ്റ് (ഇരുവശത്തേക്കുമുള്ളത്)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും