Sunsets Places: ഭൂമിയിലെ അതിമനോഹരമായ സൂര്യാസ്തമയം കാണാൻ പോകേണ്ടത് ഈ സ്ഥലങ്ങളിൽ
Beautiful Sunsets Places In Earth: സൂര്യോദയം കാണാൻ മലമുകളും സൂര്യാസ്തമയം കാണാൻ കടലോരങ്ങളും തിരഞ്ഞെടുക്കുന്ന നിരവധിപേരുണ്ട്. അത്തരത്തിൽ നമ്മുടെ ഭൂമിയിൽ സൂര്യാസ്തമയം കാണാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
സൂര്യോദയവും സൂര്യാസ്തമയവും പ്രപഞ്ചത്തിലെ സത്യങ്ങളാണ്. എന്നാൽ ഈ അതിമനോഹരമായ കാഴ്ച്ച കാണാൻ എപ്പോഴും പറ്റിയെന്ന് വരില്ല. അതുപോലെ തന്നെ അത് കാണാൻ എല്ലാ സ്ഥലങ്ങളും അനുയോജ്യവുമല്ല. സൂര്യോദയം കാണാൻ മലമുകളും സൂര്യാസ്തമയം കാണാൻ കടലോരങ്ങളും തിരഞ്ഞെടുക്കുന്ന നിരവധിപേരുണ്ട്. അത്തരത്തിൽ നമ്മുടെ ഭൂമിയിൽ സൂര്യാസ്തമയം കാണാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ബാലി, ഇന്തോനേഷ്യ
കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി മാത്രമുള്ള ഇൻഡൊനീഷ്യയിലെ ഒരു ദ്വീപാണ് ബാലി. പൈതൃകത്തെ മുറുകെപ്പുണരുന്ന ശൈലിയാണ് ബാലിയുടേത്. ബാലിയിലെ മിക്ക ബീച്ചുകളും സൂര്യാസ്തമയം കാണാൻ അതിമനോഹരമാണ്. ഒറ്റപ്പെട്ടു നിൽക്കുന്ന ഭൂപ്രകൃതിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
സാന്റോറിനി, ഗ്രീസ്
മെഡിറ്ററേനിയൻ സൂര്യാസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഗ്രീസിലെ സാന്റോറിനി ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. പാറക്കെട്ടുകളിൽ നിർമ്മിച്ച വെള്ള പൂശിയ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ഗ്രീക്ക് ദ്വീപ്. സൂര്യാസ്തമയ സമയത്ത് ആകാശം ഓറഞ്ചും സ്വർണവും കൂടികലർന്ന നിറത്തിൽ പ്രകാശിക്കുന്നു.
ഇബിസ, സ്പെയിൻ
നൈറ്റ് ലൈഫ് വൈബിന് പേരുകേട്ട സ്ഥലമാണ് സ്പെയിനിലെ ഐബിസ. എന്നാൽ ഇവിടുത്തെ സൂര്യാസ്തമയത്തിന് മറ്റൊരു വശ്യതയുണ്ട്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളെ കീഴടക്കാൻ ഈ പ്രദേശത്തിന് സാധിച്ചിട്ടുണ്ട്. ദ്വീപിന്റെ പടിഞ്ഞാറൻ തീരങ്ങളാണ് ഏറ്റവും മനോഹരം. ജീവിതത്തിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണിത്.
ദുബായ്, യുഎഇ
അംബരചുംബികളായ കെട്ടിടങ്ങളുടെ ഇടയിലൂടെ യാത്ര പറഞ്ഞു പോകുന്ന സൂര്യനെ കാണാൻ ദുബായ് വളരെ നല്ല സ്ഥലമാണ്. ബുർജ് ഖലീഫ ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന കെട്ടിടങ്ങളും, മരുഭൂമിയിലെ സൂര്യാസ്തമയവും ഇവിടുത്തെ ഏറ്റവും വലിയ ആകർഷണങ്ങളാണ്. ദുബായിലെത്തുന്ന വിനോദസഞ്ചാരികളെ സംബന്ധിച്ച് സൂര്യാസ്തമയം അവരുടെ യാത്രായുടെ ഭാഗമാണ്.
ലണ്ടൻ, യുകെ (പ്രിംറോസ് ഹിൽ)
അതിമനോഹരമായ സൂര്യാസ്തമയങ്ങൾക്ക് പേരുകേട്ടതാണ് ലണ്ടൻ. ഇവിടുത്തെ പ്രിംറോസ് ഹിൽസാണ് സൂര്യാസ്തമയ കാഴ്ച്ചകൾക്കായി കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്. പല എഴുത്തുകാരുടെയും തൂലികകളിൽ പതിഞ്ഞ സ്ഥലം കൂടിയാണിത്.
മാലിദ്വീപ്
ഏതൊരു വിനോദ സഞ്ചാരിയുടെയും സ്വപ്ന സ്ഥലമാണ് മാലിദ്വീപ്. മനോഹരമായ സൂര്യാസ്തമയം കാണാൻ ആഗ്രഹിക്കുന്നവർക്ക് മാലിദ്വീപ് ഏറ്റവും നല്ല സ്ഥലമാണ്. നീല കടലിലേക്ക് സ്വർണനിറത്തിലുള്ള സൂര്യൻ മുങ്ങിത്താഴുന്ന കാഴ്ച്ച ആരുടെയും മനസ് കവരുന്നതാണ്.