Train Travel Guide: ഗർഭിണിയാണോ? ട്രെയിൻ ടിക്കറ്റെടുക്കുമ്പോൾ അബദ്ധം പറ്റല്ലേ; ലോവർ ബെർത്ത് ലഭിക്കാൻ
Pregnant Women Train Travel Guide: ഗർഭിണികൾക്കായി പ്രത്യേക ലോവർ ബെർത്ത് കോട്ടകൾ റെയിൽവേ അനുവദിച്ചിട്ടുണ്ടെന്ന് പലർക്കും അറിയില്ല. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അപ്പർ അല്ലെങ്കിൽ മിഡിൽ ബെർത്തുകൾ ലഭിക്കുന്നത് ഗർഭിണികൾക്ക് വലിയ യാത്രാ ബുദ്ധിമുട്ടാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴി നേരിട്ട് അപേക്ഷിച്ചാൽ ഗർഭിണികൾക്കായി മാറ്റിവെച്ചിരിക്കുന്ന പ്രത്യേക ലോവർ ബെർത്ത് കോട്ട സ്വന്തമാക്കാൻ സാധിക്കും.
ഗർഭകാലത്ത് ദീർഘദൂര യാത്രകൾ നടത്തുന്നത് പല സ്ത്രീകൾക്കും പറ്റിയെന്ന് വരില്ല. എന്നാൽ യാത്ര ചെയ്യാൻ സാധിക്കുന്നവർ പോലും റോഡ് മാർഗ്ഗമുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ ട്രെയിൻ യാത്രയാണ് തിരഞ്ഞെടുക്കുന്നത്. പകൽ സമയത്തെ യാത്ര കുഴപ്പമില്ലെങ്കിൽ രാത്രി യാത്രയിൽ ലോവർ ബെർത്ത് കിട്ടാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ, ഗർഭിണികൾക്കായി പ്രത്യേക ലോവർ ബെർത്ത് കോട്ടകൾ റെയിൽവേ അനുവദിച്ചിട്ടുണ്ടെന്ന് പലർക്കും അറിയില്ല.
ഇക്കഴിഞ്ഞ ദിവസമാണ് ഡൽഹി ഹൈക്കോടതിയുടെ മുമ്പാകെ ഇത്തരമൊരു കേസ് എത്തിപ്പെട്ടത്. ലോവർ ബെർത്ത് കോട്ടകൾ ഗർഭിണികൾക്ക് ഉണ്ടെങ്കിലും, എന്തുകൊണ്ടാണ് ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ഓൺലൈനായി ഇവ നേരിട്ട് തിരഞ്ഞെടുക്കാൻ കഴിയാത്തതെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനോടും റെയിൽവേ മന്ത്രാലയത്തോടുമാണ് ഡൽഹി ഹൈക്കോടതി വിശദീകരണം തേടിയത്. ഗർഭിണികളായ യാത്രക്കാർക്കുള്ള യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.
ALSO READ: മസിനഗുഡി വഴി ഊട്ടിക്ക് പോകാൻ നിക്കണ്ട…; വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
നിലവിലെ നിയമം ഇങ്ങനെ
ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അപ്പർ അല്ലെങ്കിൽ മിഡിൽ ബെർത്തുകൾ ലഭിക്കുന്നത് ഗർഭിണികൾക്ക് വലിയ യാത്രാ ബുദ്ധിമുട്ടാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴി നേരിട്ട് അപേക്ഷിച്ചാൽ ഗർഭിണികൾക്കായി മാറ്റിവെച്ചിരിക്കുന്ന പ്രത്യേക ലോവർ ബെർത്ത് കോട്ട സ്വന്തമാക്കാൻ സാധിക്കും. ഇതിനായി അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതുക. ഗർഭാവസ്ഥയും യാത്ര ചെയ്യാനുള്ള ഫിറ്റ്‌നസും വ്യക്തമാക്കുന്ന രേഖയായിരിക്കണം ഇത്.
റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ബെർത്ത് പ്രിഫറൻസിൽ ലോവർ ബെർത്ത് എന്ന് തെരഞ്ഞെടുക്കുകയും കൂടെ മെഡിക്കൽ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്യുകയും വേണം. സ്ലീപ്പർ ക്ലാസിൽ, ഓരോ കോച്ചിലും ഏകദേശം ആറ് മുതൽ ഏഴ് വരെ ലോവർ ബർത്തുകൾ മുതിർന്ന പൗരന്മാർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കും വേണ്ടി നീക്കിവച്ചിരിക്കുന്നു. എസി കോച്ചുകളിലെ ഓരോ വിഭാഗത്തിനും നാലോ അഞ്ചോ ലോവർ ബർത്തുകൾ ലഭിക്കും.
യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയോ ലോവർ ബെർത്ത് ഒഴിവുണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തിൽ, മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും പോലുള്ള അർഹരായ യാത്രക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ ലോവർ ബെർത്ത് അനുവദിക്കാൻ ടിടിഇയ്ക്ക് സാധിക്കും. അതുകൊണ്ട്, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് ലഭിക്കാത്ത ഗർഭിണികളായ യാത്രക്കാർക്ക് ട്രെയിനിൽ കയറിയ ശേഷം ടിടിഇയെ സമീപിച്ച് ഒഴിവുള്ള ലോവർ ബെർത്തുകളെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്.
അർഹമായ ലോവർ ബെർത്ത് ലഭ്യമാവുകയാണെങ്കിൽ, ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കും മുൻഗണനാടിസ്ഥാനത്തിൽ അത് അനുവദിക്കുന്നതിനുള്ള വ്യവസ്ഥ റെയിൽവേയിലുണ്ട്. അപ്പർ അല്ലെങ്കിൽ മിഡിൽ ബെർത്തുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള യാത്രക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്.
English Summary:
Indian Railways makes it easier for pregnant passengers to travel by train by giving them special access to lower berths. The current procedure enables pregnant women to approach a train reservation counter with a medical certificate.