Kattadipara Viewpoint: മനംമയക്കും കാറ്റാടിപ്പാറ; ഇടുക്കിയിലെ സ്വർ​ഗമെന്ന് സഞ്ചാരികൾ

Idukki Kattadipara Viewpoint: ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്ന സുന്ദരമായ ഹിൽസ്റ്റേഷനിൽ കാണാനും അനുഭവിച്ചറിയാനും നിരവധി കാഴ്ച്ചകളാണുള്ളത്. തണുത്ത പ്രകൃതിയും മലനിരകളെ തലോടി കോടയും കുളിർകാറ്റും ഈ നാടിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

Kattadipara Viewpoint: മനംമയക്കും കാറ്റാടിപ്പാറ; ഇടുക്കിയിലെ സ്വർ​ഗമെന്ന് സഞ്ചാരികൾ

Kattadipara

Published: 

13 Jul 2025 13:54 PM

ഇടുക്കി ജില്ല കേരളത്തിൻ്റെ ഹൃദയഭാ​ഗമാണ്. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്ന സുന്ദരമായ ഹിൽസ്റ്റേഷനിൽ കാണാനും അനുഭവിച്ചറിയാനും നിരവധി കാഴ്ച്ചകളാണുള്ളത്. തണുത്ത പ്രകൃതിയും മലനിരകളെ തലോടി കോടയും കുളിർകാറ്റും ഈ നാടിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. എന്നാൽ സ്ഥിരമായി കാണുന്ന ഇടുക്കിയിലെ കാഴ്ച്ചകൾക്കപ്പുറം മറ്റൊരു കാഴ്ച്ച കാണാൻ പോയാലോ. അതാണ് കാറ്റാടിപ്പാറ. ഇടുക്കിയിലെ

ഇടുക്കിയുടെ കാറ്റും, കാട്ടുപച്ചപ്പിൻ്റെ സൗന്ദര്യവും അതേപടി നിറഞ്ഞുനിൽക്കുന്ന കാറ്റാടിപ്പാറ വ്യൂപോയിന്റ് ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. ചിലവ് കുറഞ്ഞ ഒരു യാത്രയാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും പോകാൻ പറ്റിയ ഇടമാണ് കാറ്റാടിപ്പാറ. ഹൈറേഞ്ചിന്റെ കാഴ്ച്ചകളെ കൂടുതൽ ഭം​ഗിയാക്കുന്ന ഈ സ്ഥലം എന്നും ഒരു അനുഭവമായിരിക്കും.

അടിമാലി കൊന്നത്തടി പഞ്ചായത്തിലെ പണിക്കരുകുടിയിൽ നിന്ന് ഏകദേശം രണ്ടരക്കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും ഇവിടേക്ക് എത്താൻ. എന്നാൽ മലമുകളിലേയ്ക്ക് അരക്കിലോമീറ്ററോളം ഓഫ് റോഡ് യാത്രയും ഉണ്ട്. സദാസമയം വീശിയടിക്കുന്ന കുളിർകാറ്റ് ഈ പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. അപൂർവയിനം സസ്യങ്ങളും ഈ മലനിരകളിൽ കാണാനാവും.

മറ്റൊരു പ്രത്യേക എന്തെന്നാൽ ഇവിടെ നിന്നാൽ മൂന്നാർ, പള്ളിവാസൽ, ചോക്രമുടി, മാവടി, കൊളുക്കുമല തുടങ്ങിയ മലനിരകൾ കാണാൻ സാധിക്കും. കോടയിറങ്ങുന്ന സമയമാണെങ്കിൽ പ്രത്യേക ഭം​ഗിയാണ് ഈ സ്ഥലത്തിന്. കുന്നിൻ ചരിവുകളിൽ സമൃദ്ധമായി വളരുന്ന അപൂർവയിനം സസ്യങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് കാറ്റാടിപ്പാറ.

തേക്കടിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ സഞ്ചരിച്ചാൽ നിങ്ങൾക്ക് കട്ടടിപ്പാറ എത്താൻ കഴിയും. അതേസമയം മൂന്നാറിൽ നിന്ന് ഏകദേശം 77 കിലോമീറ്റർ ദൂരമുണ്ടാകും. ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഈ സ്ഥലം സന്ദർശിക്കാൻ മടിക്കരുത്. കാരണം സ്ഥിരമായി കാണുന്ന കാഴ്ച്ചകളിൽ നിന്ന് ഏറെ വ്യത്യസ്തമായ അനുഭവമാണ് ഇവിടെ നിങ്ങൾക്ക് കിട്ടുന്നത്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും