Couple Travel: ജോലി ഉപേക്ഷിച്ചത് യാത്ര ചെയ്യാൻ വേണ്ടി; ഈ ദമ്പതികളുടെ ഒരു മാസത്തെ ചിലവ് ഇങ്ങനെ
Couple Quits Job To Travel: ശ്വേതയ്ക്കും ചർച്ചിതിനും യാത്രകൾ എന്നാൽ ജീവിതത്തിൻ്റെ ഭാഗമാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് അവർ യാത്രയെന്ന ശാന്തമായ അനുഭൂതിയെ ജീവിതത്തിൻ്റെ ഭാഗമാക്കിയത്. ഇത്തരത്തിൽ ദിവസേനയുള്ള ജീവിതരീതിയിൽ നിന്ന് മാറിനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും യാത്രയെ സ്നേഹിക്കുന്നവർക്കും വലിയ പ്രചോദനമാണ് ഇരുവരുടെയും ജീവിതം.
ലോകത്ത് എവിടെയാണെങ്കിലും യാത്ര ചെയ്യാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടാകും. ലോകം ചുറ്റി സഞ്ചരിക്കാനും പുതിയ സ്ഥലങ്ങൾ കാണാനും അവരുടെ സംസ്കാരങ്ങൾ മനസ്സിലാക്കാനും അതിനോട് ഇണങ്ങിചേരാനും ആഗ്രഹിക്കുന്നവരാണ് യാത്രയെ സ്നേഹിക്കുന്നത്. അങ്ങനെയുള്ളവർ ഇടയ്ക്കിടയ്ക്ക് യാത്ര പോവുകയും ചെയ്യും. എന്നാലിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്, യാത്ര ചെയ്യാൻ ജോലി ഉപേക്ഷിച്ച രണ്ട് ദമ്പതികളെപ്പറ്റിയാണ്.
ശ്വേതയ്ക്കും ചർച്ചിതിനും യാത്രകൾ എന്നാൽ ജീവിതത്തിൻ്റെ ഭാഗമാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് അവർ യാത്രയെന്ന ശാന്തമായ അനുഭൂതിയെ ജീവിതത്തിൻ്റെ ഭാഗമാക്കിയത്. ജോലിയുമായി ബന്ധപ്പെട്ട തിരക്കേറിയ ജീവിതത്തിൽ നിന്നും ഞങ്ങൾ ആറ് മാസത്തേക്ക് ഒരു ഇടവേളയെടുത്തിരിക്കുന്നു എന്നാണ് ഈ ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി അവർ ഒരുമിച്ചുള്ള യാത്ര തുടരുകയാണ്.
പോസ്റ്റിനൊപ്പം അവർ ആദ്യ മാസത്തെ ചെലവുകളെക്കുറിച്ചുള്ള വിശദമായ കണക്കുകളും പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തിൽ ദിവസേനയുള്ള ജീവിതരീതിയിൽ നിന്ന് മാറിനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും യാത്രയെ സ്നേഹിക്കുന്നവർക്കും വലിയ പ്രചോദനമാണ് ഇരുവരുടെയും ജീവിതം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അവരുടെ ഒരു മാസത്തെ ചെലവ് നോക്കാം.
View this post on Instagram
2025 ജൂലൈ മാസത്തെ കണക്ക്
23,047 രൂപ – താമസം
15,525 രൂപ – ഭക്ഷണം
10,921 രൂപ – ഗതാഗതം
7,051 രൂപ – ഷോപ്പിംഗ് (വസ്ത്രങ്ങൾ, ഉപകരണങ്ങൾ മുതലായവ)
3,232 രൂപ – ഇഎംഐകൾ
2,747 രൂപ – ആക്ടിവിറ്റികൾ
2,546 രൂപ – റീചാർജുകൾ, ബില്ലുകൾ
364 രൂപ – മരുന്നിനും, ആരോഗ്യത്തിനും
ആകെ ചെലവ്: 64,343 രൂപ
കണക്കുകളോടൊപ്പം പ്രതിദിനം ഏകദേശം 2,000 രൂപയാണ് ഇവർ ചെലവഴിക്കുന്നതെന്നാണ് പറയുന്നത്. ഇതിൽ ഭക്ഷണം, താമസം, ഗതാഗതം, മറ്റ് ആക്ടിവിറ്റികൾ എന്നിവയും ഉൾപ്പെടും. പണത്തിന്റെ ഭൂരിഭാഗവും താമസത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് ചെലവായിരിക്കുന്നത്. എന്നാൽ വരും യാത്രകളിൽ ഈ ചെലവ് വീണ്ടും കുറയ്ക്കണമെന്നാണ് ഇവർ പറയുന്നത്. പോസ്റ്റിന് താഴെ ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജീവിതെ ചെറുതാണെന്നും അതിനെ പറ്റുന്നിടത്തോളം സുന്ദരമാക്കണമെന്നുമാണ് ഒരാൾ കമൻ്റ് ചെയ്തിരിക്കുന്നത്.