Diwali 2025: വിളക്കുകളുടെ ഉത്സവമായ ദീപാവലി കാഴ്ചകൾ കാണാൻ ഇവിടേക്ക് പോകാം
Diwali Celebration Best Places In India: നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. പുതുമയാർന്ന രീതിയിൽ ദീപാവലി ആഘോഷിക്കപ്പെടുന്ന സ്ഥലങ്ങളുമുണ്ട്. ഏറെ വ്യത്യസ്തമായ, ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ദീപാവലി കാഴ്ചകൾ സമ്മാനിക്കുന്ന ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ദീപങ്ങളുടെ ഉത്സവമെന്നാണ് ദീപാവലി (Diwali 2025) അറിയപ്പെടുന്നത്. തിന്മയുടെ മേൽ നന്മ വിജയം നേടിയതിൻ്റെ ഓർമപ്പെടുത്തലായാണ് രാജ്യത്ത് ദീപാവലി കൊണ്ടാടുന്നത്. നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. പുതുമയാർന്ന രീതിയിൽ ദീപാവലി ആഘോഷിക്കപ്പെടുന്ന സ്ഥലങ്ങളുമുണ്ട്. ഏറെ വ്യത്യസ്തമായ, ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ദീപാവലി കാഴ്ചകൾ സമ്മാനിക്കുന്ന ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
അയോധ്യ, ഉത്തർപ്രദേശ്
ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ ദീപാവലി ആഘോഷം വളരെ ആകർഷകമാണ്. ഈ സമയം, നഗരമാകെ ദീപങ്ങളുടെ അതിമനോഹരമായ കാഴ്ച്ച കാണാൻ സാധിക്കും. ദീപാവലി ദിനത്തിൽ ദേവ വിഗ്രഹങ്ങളെ അലങ്കരിച്ചുകൊണ്ടു നഗരത്തിലൂടെ ഘോഷയാത്രയും അരങ്ങേറും. അയോധ്യയിൽ , സരയൂ നദിയുടെ തീരത്ത് കണ്ണുകളെ വിസ്മയിപ്പിക്കുന്ന ദീപാകാഴ്ച്ചകളും കാണാം.
വാരണാസി, ഉത്തർപ്രദേശ്
വാരണാസിയിലെ ദീപാവലി രാത്രിയ്ക്കു പൊലിമ നൽകുന്നത് ദീപങ്ങളുടെ കാഴ്ച്ചകൾ തന്നെയാണ്. ഈ ദിനത്തിൽ വാരണാസിയിലെ ജനങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. രാവും പകലും ഒരുപോലെ ഇവിടെ ആഘോഷമാണ്. പടക്കങ്ങളുടെ അതിമനോഹരമായ വർണ്ണകാഴ്ച്ചയാണ് അവിടെ ആഘോഷത്തിന് മാറ്റുകൂട്ടുന്നത്. എന്തുകൊണ്ടും ദീപാവലി ആഘോഷം കാണാൻ പോകാൻ പറ്റിയിടമാണ് വാരണാസി. ഉത്സവദിനത്തിൽ വാരണാസിയിലെ നദിയോരങ്ങളിൽ പ്രത്യേക കാഴ്ചകൾ കാണാം.
Also Read: ഈ ദീപാവലിക്ക് ഗവി-പൊന്മുടി റൂട്ട് പിടിച്ചാലോ; കിടിലൻ പാക്കേജുമായി ആനവണ്ടി
ജയ്പൂർ, രാജസ്ഥാൻ
ദീപാവലി നാളിൽ തെരുവുകളും വീടുകളും കടകളും ഒരുപോലെ ദീപത്താൽ മൂടിനിൽക്കുന്ന കാഴ്ചകൾ കാണാൻ ജയ്‌പൂർ തന്നെ പോകണം. ദീപാവലി നാളുകളിൽ ദീപങ്ങളുടെ പ്രഭയിൽ ശോഭിച്ചു നിൽക്കുന്ന ഈ നഗരം സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നു. ദീപാവലി സമയത്ത് ജയ്പൂരിൽ നിന്നുള്ള മധുരപലഹാരങ്ങൾ വളരെ പ്രശസ്തമാണ്. പാരമ്പര്യ തനിമയുള്ള പല ആചാരങ്ങളും കാണാൻ ഇവിടേക്ക് നിങ്ങൾ യാത്ര പോകാവുന്നതാണ്.
ഡൽഹി
ഡൽഹിയിൽ യാത്ര പോകാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ദീപാവലി ദിനങ്ങൾ. അവിടുത്തെ തെരുവുകൾ ഈ സമയം കാണാൻ പ്രത്യേക ഭംഗിയാണ്. ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വിപണികളും ഈ സമയം സജീവമാകും. അതിനാൽ ഷോപ്പിംഗ് ഇഷ്ടമുള്ളവർക്കും ദീപാവലിക്ക് നേരെ ഡൽഹിയിലേക്ക് പോകാം. ദിവാലി കാർണിവൽ പോലുള്ള നിരവധി പരിപാടികളും സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിൽ സംഘടിപ്പിക്കും.