AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat: വന്ദേ ഭാരതിലെ ചെയർ കാറാണോ എക്സിക്യൂട്ടീവ് ചെയർ കാറാണോ മികച്ചത്? കൂടുതലറിയാം

Vande Bharat Express Travel Guide: നിരക്കുകളിലെ വ്യത്യാസം, സുഖസൗകര്യങ്ങൾ തുടങ്ങിയവയെ ആശ്രയിച്ചാണ് പലരും ഇവ തിരഞ്ഞെടുക്കുന്നത്. നിരക്ക് അല്പം കൂടുതലാണെങ്കിലും പ്രീമിയം യാത്രയാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ എക്സിക്യൂട്ടീവ് ചെയർ കാർ തന്നെ ബുക്ക് ചെയ്യണം.

Vande Bharat: വന്ദേ ഭാരതിലെ ചെയർ കാറാണോ എക്സിക്യൂട്ടീവ് ചെയർ കാറാണോ മികച്ചത്? കൂടുതലറിയാം
Vande BharatImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 08 Oct 2025 13:51 PM

യാത്രകൾ കൂടുതൽ സുഖകരവും (Travel Guide) സമാധാനപരവുമാകാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പ്രത്യേകിച്ച ദീർഘദൂര യാത്രകൾ. അതുകൊണ്ട് തന്നെ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ ഏവർക്കും ഇഷ്ടമാണ്. സർവീസ് തുടങ്ങി ഏതാനും ദിവസങ്ങൾക്കകം യാത്രക്കാരുടെ മനംകവർന്ന തീവണ്ടിയാണ് വന്ദേഭാരത്. വേ​ഗത, സുഖസൗകര്യങ്ങൾ, ഭക്ഷണം തുടങ്ങി മറ്റുള്ളവയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് വന്ദേഭാരത് എക്സ്പ്രസുകൾ.

എന്നാൽ വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, ചെയർ കാർ വേണോ (സിസി), എക്സിക്യൂട്ടീവ് ചെയർ കാർ വേണോ (ഇസി ) എന്ന് പലർക്കും ആശയക്കുഴപ്പം തോന്നിയേക്കാം. നിരക്കുകളിലെ വ്യത്യാസം, സുഖസൗകര്യങ്ങൾ തുടങ്ങിയവയെ ആശ്രയിച്ചാണ് പലരും ഇവ തിരഞ്ഞെടുക്കുന്നത്. നിരക്ക് അല്പം കൂടുതലാണെങ്കിലും പ്രീമിയം യാത്രയാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ എക്സിക്യൂട്ടീവ് ചെയർ കാർ തന്നെ ബുക്ക് ചെയ്യണം.

Also Read: ജോലി ഉപേക്ഷിച്ചത് യാത്ര ചെയ്യാൻ വേണ്ടി; ഈ ദമ്പതികളുടെ ഒരു മാസത്തെ ചിലവ് ഇങ്ങനെ

വന്ദേഭാരത് ചെയർ കാർ Vs എക്സിക്യൂട്ടീവ് ചെയർ കാർ

ചെയർ കാർ (സിസി) 3×2 സീറ്റ് ലേഔട്ട് ആണിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഒതുക്കമുള്ളതും, സുഖകരവുമായ ഈ സീറ്റിങ് ദൂരം കുറഞ്ഞ യാത്രയ്ക്ക് അനുയോജ്യമാണ്. എന്നാൽ എക്സിക്യൂട്ടീവ് ചെയർ കാറിലെ സീറ്റിങ്ങാകട്ടെ വീതിയുള്ളതും, ആവശ്യാനുസരണം ചാരിയിരിക്കാവുന്നതും നിങ്ങൾക്ക് ഇഷ്ടമുള്ള ദിശകളിലേക്ക് തിരിക്കാവുന്നതുമാണ്. 2×2 ലേഔട്ടിലാണ് സീറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ദീർഘദൂര യാത്രകൾക്കും ബിസിനസ്സ് യാത്രകൾക്കും എന്തുകൊണ്ടും അനുയോജ്യം ഇവയാണ്. എന്നാൽ എക്സിക്യൂട്ടീവ് ചെയർ കാറിൻ്റെ നിരക്കുകൾ ചെയർ കാറിനെ അപേക്ഷിച്ച് 50–60% കൂടുതലാണ്.

കോച്ചുകൾ രണ്ടും എയർ കണ്ടീഷൻ ചെയ്തവയാണ്. ചാർജിംഗ് പോർട്ടുകൾ, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുകൾ, ആധുനിക ഇന്റീരിയറുകൾ എന്നിവ രണ്ടിലും ഒരുപോലെയാണ്. എന്നിരുന്നാലും, ഇസിയിൽ ചെയറുകൾ കുറവാണ്. അതിനാല‍് യാത്രയിൽ ശാന്തമായൊരു അനുഭവം വാ​ഗ്ദാനം ചെയ്യുന്നു. എന്നാൽ സിസിയിൽ സീറ്റുകൾ കൂടുതലാണ്, അതിനാൽ തിരക്കും അനുഭവപ്പെടാം. ഐആർസിടിസിയുടെ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ അല്ലെങ്കിൽ റെയിൽവേ കൗണ്ടറുകൾ വഴിയോ വന്ദേഭാരത് ടിക്കറ്റുകൾ നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്.

ക്ലാസ് മാറുന്നത് അനുസരിച്ച് ഭക്ഷണത്തിലും വ്യത്യാസമുണ്ട്. സിസി യാത്രക്കാർക്ക് ചായ, കാപ്പി, വെജ് അല്ലെങ്കിൽ നോൺ-വെജ് ഭക്ഷണം എന്നിവയാണ് സാധാരണയായി നൽകുന്നത്. ഇസിയിൽ യാത്രക്കാർക്ക് വെൽക്കം ഡ്രിങ്കുകൾ, ചൂടുള്ള ലഘുഭക്ഷണങ്ങൾ, ഫ്രഷ് ഫ്രൂട്ട്‌സ്, ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ എന്നീ സൗകര്യങ്ങൽ നൽകുന്നു.