Couple Travel: ജോലി ഉപേക്ഷിച്ചത് യാത്ര ചെയ്യാൻ വേണ്ടി; ഈ ദമ്പതികളുടെ ഒരു മാസത്തെ ചിലവ് ഇങ്ങനെ

Couple Quits Job To Travel: ശ്വേതയ്ക്കും ചർച്ചിതിനും യാത്രകൾ എന്നാൽ ജീവിതത്തിൻ്റെ ഭാ​ഗമാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് അവർ യാത്രയെന്ന ശാന്തമായ അനുഭൂതിയെ ജീവിതത്തിൻ്റെ ഭാ​ഗമാക്കിയത്. ഇത്തരത്തിൽ ദിവസേനയുള്ള ജീവിതരീതിയിൽ നിന്ന് മാറിനിൽക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്കും യാത്രയെ സ്നേഹിക്കുന്നവർക്കും വലിയ പ്രചോദനമാണ് ഇരുവരുടെയും ജീവിതം.

Couple Travel: ജോലി ഉപേക്ഷിച്ചത് യാത്ര ചെയ്യാൻ വേണ്ടി; ഈ ദമ്പതികളുടെ ഒരു മാസത്തെ ചിലവ് ഇങ്ങനെ

Couple Quits Job To Travel

Published: 

07 Oct 2025 13:50 PM

ലോകത്ത് എവിടെയാണെങ്കിലും യാത്ര ചെയ്യാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടാകും. ലോകം ചുറ്റി സഞ്ചരിക്കാനും പുതിയ സ്ഥലങ്ങൾ കാണാനും അവരുടെ സംസ്കാരങ്ങൾ മനസ്സിലാക്കാനും അതിനോട് ഇണങ്ങിചേരാനും ആ​ഗ്രഹിക്കുന്നവരാണ് യാത്രയെ സ്നേഹിക്കുന്നത്. അങ്ങനെയുള്ളവർ ഇടയ്ക്കിടയ്ക്ക് യാത്ര പോവുകയും ചെയ്യും. എന്നാലിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്, യാത്ര ചെയ്യാൻ ജോലി ഉപേക്ഷിച്ച രണ്ട് ദമ്പതികളെപ്പറ്റിയാണ്.

ശ്വേതയ്ക്കും ചർച്ചിതിനും യാത്രകൾ എന്നാൽ ജീവിതത്തിൻ്റെ ഭാ​ഗമാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് അവർ യാത്രയെന്ന ശാന്തമായ അനുഭൂതിയെ ജീവിതത്തിൻ്റെ ഭാ​ഗമാക്കിയത്. ജോലിയുമായി ബന്ധപ്പെട്ട തിരക്കേറിയ ജീവിതത്തിൽ നിന്നും ഞങ്ങൾ ആറ് മാസത്തേക്ക് ഒരു ഇടവേളയെടുത്തിരിക്കുന്നു എന്നാണ് ഈ ദമ്പതികൾ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി അവർ ഒരുമിച്ചുള്ള യാത്ര തുടരുകയാണ്.

പോസ്റ്റിനൊപ്പം അവർ ആദ്യ മാസത്തെ ചെലവുകളെക്കുറിച്ചുള്ള വിശദമായ കണക്കുകളും പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തിൽ ദിവസേനയുള്ള ജീവിതരീതിയിൽ നിന്ന് മാറിനിൽക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്കും യാത്രയെ സ്നേഹിക്കുന്നവർക്കും വലിയ പ്രചോദനമാണ് ഇരുവരുടെയും ജീവിതം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അവരുടെ ഒരു മാസത്തെ ചെലവ് നോക്കാം.

2025 ജൂലൈ മാസത്തെ കണക്ക്

23,047 രൂപ – താമസം
15,525 രൂപ – ഭക്ഷണം
10,921 രൂപ – ഗതാഗതം
7,051 രൂപ – ഷോപ്പിംഗ് (വസ്ത്രങ്ങൾ, ഉപകരണങ്ങൾ മുതലായവ)
3,232 രൂപ – ഇഎംഐകൾ
2,747 രൂപ – ആക്ടിവിറ്റികൾ
2,546 രൂപ – റീചാർജുകൾ, ബില്ലുകൾ
364 രൂപ – മരുന്നിനും, ആരോഗ്യത്തിനും
ആകെ ചെലവ്: 64,343 രൂപ

കണക്കുകളോടൊപ്പം പ്രതിദിനം ഏകദേശം 2,000 രൂപയാണ് ഇവർ ചെലവഴിക്കുന്നതെന്നാണ് പറയുന്നത്. ഇതിൽ ഭക്ഷണം, താമസം, ഗതാഗതം, മറ്റ് ആക്ടിവിറ്റികൾ എന്നിവയും ഉൾപ്പെടും. പണത്തിന്റെ ഭൂരിഭാഗവും താമസത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് ചെലവായിരിക്കുന്നത്. എന്നാൽ വരും യാത്രകളിൽ ഈ ചെലവ് വീണ്ടും കുറയ്ക്കണമെന്നാണ് ഇവർ പറയുന്നത്. പോസ്റ്റിന് താഴെ ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ജീവിതെ ചെറുതാണെന്നും അതിനെ പറ്റുന്നിടത്തോളം സുന്ദരമാക്കണമെന്നുമാണ് ഒരാൾ കമൻ്റ് ചെയ്തിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും