KSRTC Pilgrims Package: ​ഗുരുവായൂരപ്പനെ കൺകുളിർക്കെ കാണാം; തീർത്ഥാടകർക്ക് കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

KSRTC Affordable Pilgrims Package: കേരളത്തിൻ്റെ ടൂറിസം മേഖലയിലേക്ക് നിരവധി പുതിയ പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടുറിസം സെല്ലിൻ്റെ ഭാ​ഗമായി നിലവിലുള്ളത്. വിവിധ ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പാക്കേജുകൾ കെഎസ്ആർടിസി ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്.

KSRTC Pilgrims Package: ​ഗുരുവായൂരപ്പനെ കൺകുളിർക്കെ കാണാം; തീർത്ഥാടകർക്ക് കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

KSRTC

Published: 

18 Oct 2025 | 09:41 PM

തിരുവനന്തപുരം: ഭക്തർക്ക് പ്രയോജനകരമാകുന്ന പുതിയ പാക്കേജുമായാണ് നമ്മുടെ സ്വന്തം കെഎസ്ആർടിസി എത്തിയിരിക്കുന്നത്. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ തീർത്ഥാടകർക്ക് അതിവേ​ഗം ദർശനം നടത്തി മടങ്ങിവരാനുള്ള പ്രത്യേക ക്രമീകരണങ്ങളാണ് കെഎസ്ആർടിസി ഈ പാക്കേജിലൂടെ ഒരുക്കുക. ബജറ്റ് ടൂറിസം പാക്കേജുകളുടെ ഭാഗമായാണ് പുതിയ നീക്കം ആരംഭിക്കുന്നത്.

കെഎസ്ആർടിസി ഉദ്യോഗസ്ഥരും ദേവസ്വം അധികൃതരും തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) ഉൾപ്പെടെയുള്ള ക്ഷേത്ര ബോർഡുകളും തമ്മിൽ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കേരളത്തിൻ്റെ ടൂറിസം മേഖലയിലേക്ക് നിരവധി പുതിയ പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടുറിസം സെല്ലിൻ്റെ ഭാ​ഗമായി നിലവിലുള്ളത്. വിവിധ ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പാക്കേജുകൾ കെഎസ്ആർടിസി ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്.

Also Read: 200 രൂപയുണ്ടോ… കൊച്ചി മുഴുവൻ കറങ്ങാം; അതും കെഎസ്ആർടിസി ഡബിൾ ഡക്കറിൽ

വലിയ ജനപ്രീതി നേടികൊണ്ട് വിജയകരമായ പാതയിലാണ് ഇപ്പോൾ ബജറ്റ് ടുറിസം സെൽ പ്രവർത്തിക്കുന്നത്. പുതുതായി ആവിഷ്ക്കരിക്കാൻ പോകുന്ന പദ്ധതിയിലൂടെ, ക്ഷേത്രങ്ങളിൽ യാത്രക്കാർക്ക് മുൻ​ഗണനാ പ്രവേശനം ലഭിക്കും. കൂടാതെ ഇത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

മധുര, രാമേശ്വരം, പഴനി തുടങ്ങിയ ദക്ഷിണേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും കൊടൈക്കനാൽ, ഊട്ടി തുടങ്ങിയ ഹിൽ സ്റ്റേഷനുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രക്കാർക്ക് താങ്ങാനാകുന്ന തരത്തിലുള്ള പാക്കേജുകൾ ആരംഭിക്കാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ തയ്യാറെടുക്കുകയാണ്.

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ