AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC Sabarimala Travel: അയ്യനെ കാണാം കെഎസ്ആർടിസിയിൽ; മണ്ഡലകാല യാത്രയ്ക്ക് കിടിലൻ പാക്കേജ്

KSRTC Sabarimala Budget Travel: എല്ലാ ജില്ലകളിൽ നിന്നും തീർത്ഥാടകർക്ക് അയ്യനെ കാണാനുള്ള യാത്രയ്ക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ശബരിമല തീർത്ഥാടന യാത്രയിൽ മറ്റുക്ഷേത്രങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് ട്രിപ്പുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്.

KSRTC Sabarimala Travel: അയ്യനെ കാണാം കെഎസ്ആർടിസിയിൽ; മണ്ഡലകാല യാത്രയ്ക്ക് കിടിലൻ പാക്കേജ്
Ksrtc Sabarimala TravelImage Credit source: KSRTC Pathanamthitta (Facebook)
neethu-vijayan
Neethu Vijayan | Published: 31 Oct 2025 15:39 PM

ദിനംപ്രതി ആളുകളുടെ മനംകവർന്നുകൊണ്ടിരിക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടുറിസം സെൽ. ഓരോ മാസവും നാടുകാണാനും കാഴ്ച്ചകൾ ആസ്വദിക്കാനും നിരവധി ബജറ്റ് ട്രിപ്പുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. അത്തരത്തിൽ ഇക്കൊല്ലത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം 2025 – 26 കണക്കിലെടുത്ത് സുഖകരവും സുരക്ഷിതവുമായ തീർത്ഥാടന യാത്രയ്ക്ക് ഒരുങ്ങുകയാണ് കെഎസ്ആർടിസി
ബഡ്ജറ്റ് ടൂറിസം സെൽ.

2025 – 26 ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടകർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. എല്ലാ ജില്ലകളിൽ നിന്നും തീർത്ഥാടകർക്ക് അയ്യനെ കാണാനുള്ള യാത്രയ്ക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ശബരിമല തീർത്ഥാടന യാത്രയിൽ മറ്റുക്ഷേത്രങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് ട്രിപ്പുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്.

തീർത്ഥാടകർക്ക് പമ്പയിൽ ലഗേജുകൾ സൂക്ഷിക്കുന്നതിനും പ്രാഥമിക കർത്തവ്വ്യങ്ങൾക്കുമായുള്ള സൗകര്യങ്ങളും ഇതിനോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്. ബഡ്ജറ്റ് ടൂറിസം പാക്കേജ് ട്രിപ്പുകളിൽ എത്തുന്ന ഭക്ത ജനങ്ങൾക്ക് സന്നിധാനത്ത് ആവശ്യമായ സഹായത്തിനായി കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ള കോ-ഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാണ്.

ALSO READ: ഇടുക്കി ആർച്ച് ഡാം കാണാൻ വെറുതെ പോവരുത് , ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടേണ്ട നമ്പരുകൾ

ജില്ലാ കോ-ഓർഡിനേറ്റേഴ്സ്

തിരുവനന്തപുരം നോർത്ത് – 9188619378
തിരുവനന്തപുരം സൗത്ത്– 9188938522
കൊല്ലം– 9188938523
പത്തനംതിട്ട– 9188938524
ആലപ്പുഴ– 9188938525
കോട്ടയം– 9188938526
ഇടുക്കി– 9188938527
എറണാകുളം– 9188938528
തൃശ്ശൂർ– 9188938529
പാലക്കാട്– 9188938530
മലപ്പുറം– 9188938531
കോഴിക്കോട്– 9188938532
വയനാട്– 9188938533
കണ്ണൂർ & കാസർ​ഗോഡ്– 9188938534

കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നായി ആയരത്തി അറുന്നൂറോളം അയ്യപ്പ ദർശന പാക്കേജ് ട്രിപ്പുകൾക്കുള്ള ക്രമീകരണങ്ങൾ കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. അയ്യപ്പ ദർശന പാക്കേജ് ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾക്ക് https://docs.google.com/…/1WEmkIwk1vY4ILX80MGNs…/edit… ഈ ലിങ്കിൽ സന്ദർശിക്കുക.