Travel During Rain: മഴയോട് മഴ… സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; യാത്ര ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം
Rainy Seoson Travel Guide: കാട്ടിലെ ട്രെക്കിങ്ങുമെല്ലാം മഴക്കാലത്തു സുരക്ഷാ കാരണങ്ങളാൽ അടച്ചിടാറുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്കാണു നിങ്ങൾ യാത്ര പോകുന്നതെങ്കിൽ മുൻകൂട്ടി അവിടെ വിളിച്ച് അന്വേഷിക്കുകയോ തുറന്നിട്ടുണ്ടോയെന്ന് അറിയാൻ ശ്രമിക്കുകയും വേണം.

Rainy Seoson
തുലാവർഷം ഇങ്ങെത്തിയതോടെ സംസ്ഥാനത്തൊട്ടാകെ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴ ആസ്വദിച്ചുള്ള യാത്ര മനോഹരമാണെങ്കിലും സുരക്ഷയും ശ്രദ്ധിക്കേണ്ട ഒന്നാണ്. പലതരത്തിലുള്ള അപകട സാധ്യതകളും മുന്നറിയിപ്പുകളും കൂടുതലുള്ള സമയമാണ് മഴക്കാലം. സാധാരണ യാത്ര പോകുമ്പോൾ ഉള്ളതിനേക്കാളും മുൻ കരുതലുകളും തയാറെടുപ്പുകളും ആവശ്യമാണ് മഴക്കാല യാത്രകൾക്ക്. അങ്ങനെയെങ്കിൽ മഴക്കാല യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.
മഴക്കാലത്തു ഒട്ടനവധി കാര്യങ്ങൾ ശ്രദ്ധിച്ചുവേണം നിങ്ങൾക്ക് പോകേണ്ട സ്ഥലം തിരഞ്ഞെടുക്കാൻ. ചിലപ്പോൾ പോകണമെന്ന് ആഗ്രഹിച്ച സ്ഥലത്തേക്ക് പോകാൻ പറ്റിയെന്ന് വരില്ല. വീടിന് പുറത്തേക്ക് തന്നെ ഇറങ്ങാൻ കഴിയാത്ത വിധം മഴയാണ് ചില സാഹചര്യങ്ങളിൽ. ആ സമയം ആളുകളുടെ സുരക്ഷയെ മുൻനിർത്തി പല വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചിടും. ഇക്കാര്യം അറിഞ്ഞുവേണം യാത്രകൾക്കായി പുറപ്പെടാൻ. യാത്രയെന്ന് പറയുമ്പോൾ പലരുടെയും മനസ്സിലേക്ക് വരുന്നത് മലയോര മേഖലയാണ്. എന്നാൽ മഴക്കാലത്ത് പലമാവധി ഹിൽസ്റ്റേഷനുകളെ ഒഴിവാക്കുന്നതാണു നല്ലത്.
ALSO READ: മഴയും കാറ്റുമേറ്റ് ഒരു യാത്ര…; ഈ മഴക്കാലം കിടിലമാക്കാൻ പോകാം ഇവിടേക്ക്
യാത്ര പോകണമെന്ന് നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ അതിന്റെ ഭാഗമായി വരുന്ന ബുദ്ധിമുട്ടുകൾ കൂടി അധികമായി അനുഭവിക്കേണ്ടി വരുമെന്നു മാത്രം. മഴക്കാലമായാൽ പല സ്ഥലങ്ങളിലെയും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളും കാട്ടിലെ ട്രെക്കിങ്ങുമെല്ലാം മഴക്കാലത്തു സുരക്ഷാ കാരണങ്ങളാൽ അടച്ചിടാറുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്കാണു നിങ്ങൾ യാത്ര പോകുന്നതെങ്കിൽ മുൻകൂട്ടി അവിടെ വിളിച്ച് അന്വേഷിക്കുകയോ തുറന്നിട്ടുണ്ടോയെന്ന് അറിയാൻ ശ്രമിക്കുകയും വേണം.
യാത്ര ചെയ്യുന്നതിന് മുമ്പായി മഴക്കാലത്തെ കാലാവസ്ഥാ മുന്നറിയിപ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വലിയ അപകടങ്ങളിൽ നിന്നും സുരക്ഷിതമായിരിക്കാൻ ഇത്തരം മുന്നറിയിപ്പുകൾ നമ്മെ സഹായിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകൾ അതീതമായാണ് പലപ്പോഴും മഴയും കാറ്റും ഉണ്ടാകുന്നത്. പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് ആദ്യം നിങ്ങൾ അറിഞ്ഞിരിക്കണം. കഴിയുമെങ്കിൽ ഒരാഴ്ച്ച മുമ്പെങ്കിലും അറിഞ്ഞുവയ്ക്കുക. അവിടേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ സമയം, യാത്ര ചെയ്യാൻ കഴിയുന്ന മാർഗം ഇതെല്ലാം പ്രധാനമാണ്.
മഴക്കാലത്ത് ആഹാരം തിരഞ്ഞെടുക്കുമ്പോഴും അതീവ ശ്രദ്ധവേണം. കാരണം പലതരത്തിലുള്ള പകർച്ചവ്യാധികൾ പകരുന്നത് ഈ സമയത്താണ്. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ കൂടുതലാണെന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ചൂടോടെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. വൃത്തിയുള്ള ഭക്ഷണശാലകളിൽ നിന്നും വയറിനും ശരീരത്തിനും അനുയോജ്യമായവ തിരഞ്ഞെടുക്കുക. മഴക്കാലത്ത് ദഹനം മോശമാകാൻ സാധ്യതയുള്ളതാണ്.